വാഹനം നിയന്ത്രണം വിട്ടപ്പോൾ രാജേഷ് ആദ്യം ആലോചിച്ചത് മകനെ സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചെറിയാൻ; മകനെ മരണത്തിന് വിട്ട് കൊടുക്കാതെ മരണം ഏറ്റ് വാങ്ങി പാലോട് നിന്ന് ധീരനായ അച്ഛൻ

രുവനന്തപുരം: ഈ പിതാവിന്റെ കഥ കണ്ണീർ പൊഴിപ്പിച്ചാലും അഭിമാനം ഉയർത്തും .നിയന്ത്രണം വിട്ട പിക് അപ് വാൻ മറിയും മുൻപ്, പിഞ്ചുമകനെ പുറത്തേക്കെറിഞ്ഞു രക്ഷപ്പെടുത്തിയ ധീരൻ .കഴിഞ്ഞ ദിവസം കണ്ട ഈ അപകട വാർത്ത ആരുടേയും മനസ്സിനെ പിടിച്ചുലക്കുന്ന തരത്തിലുള്ളതായിരുന്നു, സ്വന്തം മകനെ രക്ഷിച്ച് സ്വയം മരണം വരിച്ച ഒരു മാതൃക അച്ഛനായിരുന്നു അത്. യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറി മടത്തറ കലയപുരം ശ്രീഹരി ഭവനിൽ രാജേഷ്(34) ആണ് ഏകമകൻ ശ്രീഹരിയെ (ആറ്) അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തി സ്വയം മരണം വരിച്ചത്.

പിക് അപ് വാനിന്റെ നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീണാണ് രാജേഷ് മരിച്ചത്. അപകടത്തിൽ പെടുന്നതിന്റെ തൊട്ട് മുമ്പ് ശ്രീഹരിയെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു രാജേഷ്. കുളത്തൂപ്പുഴ റോഡിൽ മടത്തറയ്ക്കു സമീപം ചന്തവളവിലാണു സംഭവം നടന്നത്.അരിപ്പ ഓയിൽപാം ഓഫിസിൽ നിന്നു 30നു വിരമിക്കുന്ന അമ്മയുടെ ക്വാർട്ടേഴ്‌സിൽനിന്നു സാധനങ്ങൾ കൊണ്ടുവരാനായാണു രാജേഷും മകനും പിക് അപ് വാനുമായി പോയത്. വാനിനു പിന്നിൽ സാധനങ്ങൾ കയറ്റുന്ന ഭാഗത്തായിരുന്നു രാജേഷും ശീഹരിയും ഉണ്ടായിരുന്നത്. വാഹനം മുന്നോട്ട് പോകുന്ന വഴിയിൽ റോഡുവക്കിൽ മണ്ണൊലിപ്പു മൂലം രൂപംകൊണ്ട കുഴിയിലേക്ക് മറിഞ്ഞാണ് വാൻ നിയന്ത്രണം വിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആടിയുലഞ്ഞ വാനിൽനിന്നു മകനെ സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചെറിഞ്ഞാണ് രാജേഷ് മരണത്തിലേക്ക് അടുത്തത്, അടുത്ത നിമിഷം മറിഞ്ഞ വാൻ രാജേഷിനു മുകളിലേക്കു വീഴുകയും സംഭവ സ്ഥലത്ത് വെച്ച് തന്നെ രാജേഷ് മരിക്കുകയായിരുന്നു. ശ്രീഹരിക്കും വാൻ ഡ്രൈവർക്കും ചെറിയ പരുക്കുകൾ മാത്രമാണ് ഉണ്ടായിത്. മഞ്ജുവാണ് രാജേഷിന്റെ ഭാര്യ.

 

Top