പന്തളം സുധാകരന്റെ സഹോദരൻ ബിജെപിയിൽ ചേർന്നു; അമിത് ഷായിൽ നിന്ന് അംഗത്വം സ്വീകരിച്ചു.മറുകണ്ടം ചാടിയത് അടൂരില്‍ പരിഗണിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി.

തിരുവനന്തപുരം : മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പന്തളം സുധാകരന്റെ സഹോദരൻ പന്തളം പ്രതാപൻ ബിജെപിയിൽ ചേർന്നു. കെ സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപനചടങ്ങില്‍ വച്ചാണ് കെ പ്രതാപന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഷാള്‍ അണിയിച്ചാണ് പ്രതാപന് ബിജെപി അംഗത്വം നല്‍കിയത്.പ്രശസ്ത നടി രാധയും സംവിധായകന്‍ വിനു കരിയത്തും റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ.വി ബാലകൃഷ്ണനും ചടങ്ങില്‍ വച്ച് ബിജെപി അംഗത്വം സ്വീകരിച്ചു. നടന്‍ ദേവന്റെ കേരള പീപ്പിള്‍സ് പാര്‍ട്ടിയും ബിജെപിയില്‍ ലയിച്ചു. അമിത് ഷായാണ് ദേവന് ബിജെപി പതാക നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. 17 വര്‍ഷം കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തി കൊണ്ടുവന്ന പാര്‍ട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിക്കുന്നതെന്ന് ദേവന്‍ പറഞ്ഞു. സിനിമയില്‍ വന്ന ശേഷം രാഷ്ട്രീയത്തില്‍ വന്ന ആളല്ല താന്‍ എന്നും കോളേജ് കാലം തൊട്ടേ താന്‍ കെഎസ്.യു പ്രവര്‍ത്തകനായിരുന്നുവെന്നും ദേവന്‍ വേദിയില്‍ പറഞ്ഞു.

മുൻ കെപിസിസി സെക്രട്ടറി, പന്തളം പഞ്ചായത്ത് പ്രസിഡന്റ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്ന പ്രതാപനെ ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കാൻ പരിഗണിച്ചിരുന്നു. അടൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായാണ് പരിഗണിച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചടങ്ങിൽ ചലച്ചിത്ര താരം ദേവൻ, സംവിധായകൻ വിനു കിരിയത്ത്, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെവി ബാലകൃഷ്ണൻ, നടി രാധ തുടങ്ങിയവരും ബിജെപിയിൽ ചേർന്നു. ദേവന്റെ നവ കേരള പീപ്പിൾ പാർട്ടി ബിജെപിയിൽ ലയിപ്പിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ ഡോളര്‍, സ്വര്‍ണക്കടത്തുക്കേസുകളും ശബരിമല വിഷയവും ആയുധമാക്കിയാണ് അമിത് ഷാ ചടങ്ങില്‍ സംസാരിച്ചത്. ഡോളര്‍, സ്വര്‍ണക്കടത്ത് കേസുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുവേദിയില്‍ മറുപടി പറയണമെന്ന് അമിത് ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് പിടിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടോ ഇല്ലയോയെന്ന് മുഖ്യമന്ത്രി തുറന്നുപറയണം. കേസിലെ പ്രതിയായ സ്ത്രീ മുഖ്യമന്ത്രിയുടെ വിദേശ യാത്രകളില്‍ പങ്കെടുത്തിരുന്നോ? കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നെന്ന ആരോപണത്തിലും പൊതുവേദിയില്‍ മറുപടി പറയണമെന്നും അമിത് ആവശ്യപ്പെട്ടു. ശബരിമല വിഷയത്തില്‍ അയ്യപ്പ ഭക്തരോട് കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ അതിക്രമം കാണിച്ചു. ശബരിമലയിലെ ആചാരം ഭക്തരുടെ താത്പര്യം അനുസരിച്ച് വേണം. അല്ലാതെ സര്‍ക്കാരിന്റെ താത്പര്യം അനുസരിച്ചല്ലെന്ന് അമിത് ഷാ പറഞ്ഞു. സര്‍ക്കാര്‍ അതിക്രമം കാണിച്ചപ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിച്ചെന്നും അമിത് പറഞ്ഞു.

കേരളത്തെ ഇകഴ്ത്തി രൂക്ഷവിമര്‍ശനമാണ് കെ സുരേന്ദ്രന്‍ പരിപാടിയില്‍ സംസാരിച്ചുകൊണ്ട് നടത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന സംസ്ഥാനം കേരളമാണെന്നാണ് സുരേന്ദ്രന്‍ ശംഖുമുഖത്തെ പരിപാടിയില്‍ പറഞ്ഞത്. സുരേന്ദ്രന്റെ വാക്കുകള്‍:

”’നവോത്ഥാന നായകന്‍മാര്‍ സ്വപ്‌നം കണ്ട ഒരു കേരളമുണ്ട്. അത് ഇന്നത്തെ കേരളമല്ല. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കേരളത്തെ തീവ്രവാദികളുടെയും വര്‍ഗീയവാദികളുടെയും തൊഴിലില്ലാത്തവരുടെയും നാടാക്കി മാറ്റി. എല്ലാ കാര്യങ്ങള്‍ക്കും മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്ന നാടായി കേരളത്തെ മാറ്റി. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഭരിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ പിആര്‍ പ്രചരങ്ങളിലൂടെ പറയുന്നത് നമ്പര്‍ വണ്‍ കേരളമെന്നാണ്. എന്തിലാണ് കേരളം നമ്പര്‍ വണ്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഇവിടെയാണ്. ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ കേരളത്തിലാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന സംസ്ഥാനം കേരളമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആദിവാസികളും ദളിതരും പീഡിപ്പിക്കപ്പെടുന്ന സംസ്ഥാനം കേരളമാണ്. ഏറ്റവും കൂടുതല്‍ മതഭീകരവാദികളുടെ അക്രമണം നടക്കുന്ന സംസ്ഥാനം കേരളമാണ്. ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ ഐഎസ്‌ഐഎസിലേക്ക് പറഞ്ഞുവിടുന്ന സംസ്ഥാനം, ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് വിവാഹം ചെയ്ത് സിറിയിലേക്ക് അയക്കുന്ന സംസ്ഥാനവും കേരളമാണ്. ഇതിന് വേണ്ടിയാണോ ഇടതിനെയും വലതിനെയും പിന്തുണച്ചത്.”

Top