വീട് പുലര്‍ത്താനായി തുണിക്കടയിൽ പോയിരുന്ന പരവൂര്‍ സ്വദേശിനിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; പീഡനം പുറത്താകാതിരിക്കാന്‍ വിവാഹ വാഗ്ദാനം;  സത്യസരണിയിലേയ്ക്ക് അയക്കാന്‍ ശ്രമം

കൊച്ചി: വീട് പുലര്‍ത്താനായി ജോലിക്ക് പോയിരുന്ന സ്ഥാപനത്തിലെ മാനേജരില്‍ നിന്നും പീഡനമേറ്റ പരവൂര്‍ സ്വദേശിനി ലൗജിഹാദിന്റെ കുരുക്കില്‍. പറവൂരിലെ കളേഴ്‌സ് ടെക്‌സറ്റൈല്‍സില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയ്ക്കാണ് പ്രസ്തുത സഥാപനത്തില്‍ തന്നെ ജോലിചെയ്യുന്ന സിയാദില്‍ നിന്നും പീഡനമേറ്റത്. വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം ആത്മഹത്യയ്ക്ക് ഒരുങ്ങിയ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കിയതിനാല്‍, വിവരം ആരോടും പരാതിപ്പെട്ടിരുന്നില്ല. പിന്നീട് മതംമാറ്റത്തിന് സത്യസാരണിയിലേക്ക് അയക്കാന്‍ ശ്രമിച്ചപ്പോളാണ് താന്‍ കെണിയില്‍ അകപ്പെട്ടിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞതെന്നും പണ്‍കുട്ടി പറയുന്നു. എന്‍.ഐ.എയുടെ നിരീക്ഷണത്തിലുള്ള തണല്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകനായ സിയാദിനെ സംഭവത്തില്‍ റിമാന്റ് ചെയ്തു. എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള വകുപ്പുകള്‍ ഒഴിവാക്കിയാണ് പൊലീസ് സിയാദിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

മുതലാണ് അല്‍ഫല ഗ്രൂപ്പിന്റെ പറവൂര്‍ കളേഴ്‌സ് ടെക്‌സ്റ്റൈല്‍സില്‍ ജോലി ചെയ്യുന്നത്. അവിടെ നിന്നാണ് മാനേജറായി ജോലി ചെയ്തിരുന്ന സിയാദെന്ന വ്യക്തിയെ പരിചയപ്പെടുന്നത്. അക്കൗണ്ടന്റായിരുന്നു ഞാന്‍. അക്കൗണ്ടിംങ് വിഷയങ്ങള്‍ ഞങ്ങള്‍ എപ്പോളും സംസാരിക്കുമായിരുന്നു. അക്കൗണ്ടിംങ് സംബന്ധിച്ച് സംസാരിക്കാന്‍ എപ്പോളും എന്നെ ഫോണിലും വിളിക്കുമായിരുന്നു. അങ്ങനെ ഞങ്ങള്‍ സുഹൃത്തുക്കളായി. എന്റെ അയല്‍വാസിയായ ഗഫൂര്‍ അല്‍ഫല ഗ്രൂപ്പിന്റെ ബേക്കറിയില്‍ വര്‍ക്ക് ചെയ്തിരുന്നു. അയാളില്‍ നിന്ന് എന്റെ വീട്ടിലെ അവസ്ഥ സിയാദ് മനസ്സിലാക്കി. ആകെ ജീര്‍ണ്ണിച്ച് കിടക്കുന്ന ഒരു ചെറിയ വീടായിരുന്നു എന്റേത്. തണല്‍ എന്ന സംഘടന വഴി വീട് പണിത് തരാമെന്ന് പറഞ്ഞ് കൂടുതല്‍ അടുപ്പം സ്ഥാപിച്ചു. തണലിന്റെ സംഘടന കാര്യങ്ങള്‍ക്ക് വേണ്ടി ഇയാള്‍ മിക്കവാറും വെള്ളിയാഴ്ചകളില്‍ കടയില്‍ നിന്ന് പോകുമായിരുന്നു. സംഘടന സഹായത്തിനൊപ്പം പഞ്ചായത്തിന്റെ സഹായവും വാങ്ങിത്തരാമെന്നാണ് സിയാദ് പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അയാള്‍ എപ്പോളെക്കെ സഹായം വാഗ്ധാനം ചെയ്‌തോ അപ്പോളെക്കെ വിസമ്മതിച്ചുരുന്നു. പിന്നീട് ഷോപ്പിലെ മറ്റ് സ്റ്റാഫിനോടും പറഞ്ഞ് എന്നെ നിര്‍ബന്ധിപ്പിച്ചു. വീട് പണിയാനുള്ള കോണ്‍ട്രാക്ടറാണെന്ന പേരില്‍ അവരുടെ സംഘടനയില്‍പ്പെട്ട ഒരാളേയും കൂട്ടി വീട്ടില്‍ വന്നു. വീട്ടിലെത്തിയ ഇയാള്‍ അച്ഛനേയും അമ്മയേയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. വീട് പണിയുന്നത് വരെ വാടകയ്ക്ക് വേറെ വീട് എടുത്ത് തരാമെന്നും സിയാദ് പറഞ്ഞു. ഈ സമയം കടയില്‍ വരുത്തുന്ന പ്രബോധനം എന്ന മാഗസിന്‍ എല്ലാവരോടും വായിക്കാന്‍ അവര്‍ പറയുമായിരുന്നു. മാനേജ്‌മെന്റ് എല്ലാവരും മുസ്ലിംസും ഞങ്ങള്‍(സ്റ്റാഫ്) കൂടുതലും ഹിന്ദുക്കളുമായിരുന്നു. അവര്‍ വായിക്കാന്‍ പറഞ്ഞ് തരുന്ന പുസ്തകങ്ങള്‍ ഞാന്‍ നോക്കിയിരുന്നില്ല, മിക്കവാറും അമ്പലത്തില്‍ പോകുന്ന ഹിന്ദു വിശ്വാസിയായിരുന്നു ഞാന്‍. എന്നിട്ടും, ഞാന്‍ വിശ്വസിക്കുന്ന ദൈവങ്ങളെല്ലാം തെറ്റാണെന്നും, ബിംമ്പങ്ങളെല്ലാം വെറും കല്ലുകളാണെന്നും, ദൈവം എന്നത് ഒന്നേയുള്ളൂവെന്നും അതവര് കാണിച്ച് തരാമെന്നും പറയുമായിരുന്നു.

ഖുര്‍ആന്റെ മലയാളം പരിഭാഷ വായിക്കാന്‍ കൊടുക്കുകയും, അവിടുത്തെ സ്റ്റാഫായ രണ്ടുമൂന്ന് ചേച്ചിമാരെ മതം മാറാന്‍ നിര്‍ബന്ധിക്കുകയും, അവിടുത്തെ കണ്ണന്‍ എന്ന ആളെ മതം മാറ്റാന്‍ ഉസ്താദിന്റെ അടുത്തുകൊണ്ടുപോവുകയും ചെയ്തിരുന്നു. അവസാനനിമിഷമാണ് അയാള്‍ പിന്മാറിയത്. അന്ന് ആറ് സ്റ്റാഫായിരുന്നു ഉണ്ടായിരുന്നത്. കടയുടെ ഉടമ ജാഫര്‍ മരുഭൂമി പച്ച എന്ന സിഡി തന്നിരുന്നു കാണാനായി. വീടുപണിയുടെ കാര്യം പറഞ്ഞ് ഇടയ്ക്കിടെ സിയാദ് വീട്ടില്‍ വരുമായിരുന്നു. അച്ഛനും അമ്മയും ജോലിക്ക് പോയ ഒരു ദിവസം ഞാന്‍ വയ്യാതെ കിടക്കുമ്പോള്‍, രാവിലെ വീട്ടില്‍ വന്നു. പല്ല് വേദനായിട്ട് നീര് വെച്ച് കിടക്കുകയായിരുന്നു. എനിക്ക് തീരെ വയ്യായിരുന്നു. അയാള്‍ വാതില്‍ തള്ളിത്തുറന്നു, പെട്ടന്ന് അയാളുടെ ഭാവങ്ങളെല്ലാം മാറി, എന്നെ പീഡിപ്പിച്ചു. തടയാന്‍ ഒരുപാട് ശ്രമിച്ചു, വയ്യാതിരിക്കുന്ന ഞാന്‍ അയാളുടെ ശക്തിക്ക് മുന്നില്‍ തോറ്റുപോയി. ഒരുപാട് കറഞ്ഞെങ്കിലും വേദനകൊണ്ട് ശബ്ദംപോലും പുറത്തേക്ക് വന്നില്ല.

ബലാത്സഘത്തിന് ശേഷം അയാള്‍ എൻ്റെ കാല് പിടിച്ചു. അച്ഛനോടും അമ്മയോടും പറയരുതെന്നും വിവാഹം കഴിച്ചോളാമെന്നും, വേറെ വീട് വെച്ചുതരാമെന്നെല്ലാം അയാള്‍ വാഗ്ധാനം ചെയ്തു. അങ്ങനെ പേടിച്ചിട്ട് അച്ഛനോടും അമ്മയോടും ആരോടും പറഞ്ഞില്ല. അപ്പോളും അച്ഛനും അമ്മയും അയാളെ വീട്ടിലെ എന്റെ ഒരു സഹോദരനെപ്പോലെയാണ് കണ്ടത്. പിന്നീടയാള്‍ വാടകയ്ക്ക് വേറെ വീട് എടുത്ത് തന്നു. ആ വീട്ടിലും വീടുപണിയുടെ കാര്യം പറഞ്ഞ് സ്ഥിരം അയാള്‍ വരുമായിരുന്നു. അയാള്‍ ഒരിക്കല്‍ പറഞ്ഞു, പണ്ട് തമാസിച്ചിരുന്ന സ്ഥലത്ത് നമ്മള്‍ തമ്മില്‍ വിവാഹിതരായി എന്നാണ് അറിഞ്ഞിരിക്കുന്നത്, അതുകൊണ്ട് വിവാഹം കഴിക്കുകയാണ് ഇനിരക്ഷയെന്ന്. 2015 അവസാനം ആയപ്പോഴേക്കും എന്നെ സിയാദ് പുറത്തേക്ക് വിടാതെയായി. വീട് പണികൂടി തുടങ്ങിയതിനാല്‍ ജോലി രാജി വെച്ചു.

വാടകവീട്ടില്‍ വെച്ചും ഇയാള്‍ എന്നെ പീഡിപ്പിച്ചിട്ടുണ്ട്. തന്റെ ഭാര്യയ്ക്ക് ഇതിനുള്ള ശേഷി ഇല്ലാത്തതുകൊണ്ടാണ് തന്നോട് ഇങ്ങനെ ചെയ്യുന്നതെന്നും സിയാദ് പറഞ്ഞു. മൂന്ന് മക്കളുണ്ടായിരുന്നു അയാള്‍ക്ക്. ഞാനല്ലാതെ വേറൊരാളേയും ഈ സ്ഥാനത്തേക്ക് സങ്കല്‍പ്പിക്കാനാകില്ലെന്നും അയാള്‍ പറഞ്ഞു. ബാഗ്ലൂര്‍, മൂന്നാര്‍, കോഴിക്കോട് അടക്കം ആറ് ദിവസത്തെ ട്രിപ്പ് അയാളെന്നെ കൊണ്ടുപോയിട്ടുണ്ട്. അന്ന് പോകുമ്പോള്‍ വീട്ടുകാര്‍ക്ക് ഒരു ലെറ്ററും, നാട്ടുകാര്‍ക്കും പൊലീസിനുമായി മറ്റൊരു ലെറ്ററും സിയാദ് എന്നെക്കൊണ്ട് എഴുതിച്ചു. സിയാദിന്റൊപ്പം പോകുകയാണെന്നും, പൊലീസിനെ അറിയിക്കരുതെന്നും, അച്ഛന്‍ കേസുകൊടുത്താല്‍ അമ്മ കൂട്ട് നില്‍ക്കരുതെന്നും എന്നെക്കൊണ്ട് നിര്‍ബന്ധിച്ച് എഴുതിച്ചു. പൊലീസുകാര്‍ക്ക് ഉള്ള ലെറ്ററില്‍, നമ്മള്‍ ഒരുമിച്ച് ജീവിക്കാന്‍ പോകുകയാണെന്നും അതിന് വിടണമെന്നുമാണ് എഴുതിയത്.

ബാഗ്ലൂര്‍ രണ്ട് ദിവസം, കോഴിക്കോട് രജിസ്റ്റര്‍ ചെയ്യാമെന്ന് പറഞ്ഞ് അവിടെയും കൊണ്ടുപോയി. അയാള്‍ ഇസ്ലാമാണെന്നുള്ള സര്‍ട്ടിഫിക്കറ്റ് കയ്യില്‍ ഇല്ലാത്തത്‌കൊണ്ട് രജിസ്റ്റര്‍ ചെയ്യാതെ അങ്കമാലിക്ക് പോന്നു. അവിടെ ഒരു ഹോട്ടല്‍ മുറിയില്‍ എന്നെ നിര്‍ത്തിയിട്ട് രാവിലെ സിയാദ് അവരുടെ വീട്ടിലേക്ക് പോയി. തിരിച്ചുവന്നശേഷം എന്നോട് പറഞ്ഞു, അയാളുടെ വീട്ടില്‍ പോകാമെന്നും അവിടെ ഒരുമിച്ച് താമസിക്കാമെന്നും പറഞ്ഞു. സിയാദിന്റെ നിര്‍ബന്ധം കൊണ്ട് അയാളുടെ കൂടെപോയ്. അയാളുടെ വീട്ടില്‍ നിന്ന് എന്നെ വീട്ടുകാര്‍ ക്രൂരമായ് മര്‍ദ്ദിച്ചു. ഒരുപാട് ചതവുകളും നഖത്തിന്റെ പാടും ആ വീട്ടില്‍ നിന്ന് രാത്രി ഇറങ്ങി ഓടുമ്പോള്‍ ഉണ്ടായിരുന്നു. കൂടാതെ മാലപൊട്ടിച്ചു, വസ്ത്രങ്ങളും കീറി. അവിടുന്ന് അയാള്‍ ബൈക്കില്‍ എന്നെ എറണാകുളത്തുകൊണ്ടുപോയ്. പിറ്റെദിവസം ആലപ്പുഴയില്‍ പോകാമെന്ന് പറഞ്ഞു, അവിടെഎവിടെയെങ്കിലും വീട് എടുക്കാമെന്ന്.

ആലപ്പുഴയില്‍ എത്തിയിട്ട് എറണാകുളത്തേക്ക് വരാന്‍ വരാന്‍ പറഞ്ഞ് ആരോ വിളിച്ചു. അവിടെ വന്നിട്ട് മഞ്ഞാലിയിലെ ഉസ്താദിനെ വിളിച്ചു. രാവിലെ മാഞ്ഞാലിയിലെ ഉസ്താദിനെ കാണാന്‍ രാവിലെ പോയി, സിയാദിന്റെ വീട്ടുകാര്‍ മാന്‍ മിസ്സിംങിന് പരാതി കൊടുത്തിട്ടുണ്ടെന്നും പറഞ്ഞ് ഉച്ചയായപ്പോള്‍ അയാള്‍ തിരിച്ചുവന്നു. വൈകുന്നേരം ആലങ്ങാട് സ്റ്റേഷനിലെ എസ്‌ഐ വിളിച്ചു. അതനുസരിച്ച് സ്റ്റേഷനില്‍ രണ്ട് പേരും ഹാജരാകണമെന്ന് സിയാദ് പറഞ്ഞു. അതിനിടെ ജമാ അത്തെ ഇസ്ലാമിയുടെ ഒരാള്‍ സഹായിക്കാം എന്ന് പറഞ്ഞ് ഫോണില്‍ മെസ്സേജ് ചെയ്തിരുന്നു. നവംമ്പര്‍ 19 ന് ആലങ്ങാട് സ്റ്റേഷനില്‍ ഹാജരായി, രാവിലെ 9.15 ഓടെ എത്തിയിട്ട് സിയാദിനെ പൊലീസ് സെയിഫായ ഒരു സ്ഥലത്തേക്ക് മാറ്റി, എന്നെ എല്ലാവരും കാണുന്ന സ്ഥലത്തും നിര്‍ത്തി രാത്രി എട്ട് മണിവരെ. എസ്.ഐ ഒഴികെ വനിത പൊലീസ് അടക്കം എന്നെ മാനസികമായി ഹരാസ്സുചെയ്തുകൊണ്ടേ ഇരുന്നു. എസ്.ഐ ഉള്ളപ്പോള്‍ മിണ്ടാതിരിക്കും അവര്‍ പോയാല്‍ വലിയ ശബ്ദത്തില്‍ വീണ്ടും ഹരാസ്‌മെന്റ് തുടങ്ങും.

ആ സമയത്ത് സ്റ്റേഷനില്‍ സിയാദിന്റെ ബന്ധുക്കളും ഉസ്താദുമാരും സംഘടനയുടെ ആളുകളും ഉണ്ടായിരുന്നു. കുനിഞ്ഞ് ഇരുന്ന് കരയുമ്പോള്‍ താടി വന്ന് വനിത പോലുസുകാര്‍ തട്ടുമായിരുന്നു, ഒന്ന് കരായാന്‍ പോലുമുള്ള സ്വാതന്ത്രം അവര്‍ നിഷേധിച്ചിരുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ തീരുമാനിച്ചു. അപ്പോ പൊലീസുകാര്‍ പറഞ്ഞു, സ്വന്തം ഇഷ്ടപ്രകാരമാണ് സിയാദിനൊപ്പം പോയതെന്ന് പറഞ്ഞില്ലെങ്കില്‍ സിയാദിനെ ഇനി ഒരിക്കലും തിരിച്ചുകിട്ടില്ലെന്നും പറഞ്ഞു. എന്റെ ഇഷ്ടപ്രകാരം തന്നെയാണ് സിയാദ് ശരീരത്തില്‍ തൊട്ടതെന്നും കോടതിയില്‍ പറയണമെന്നും പൊലീസുകാര്‍ പറഞ്ഞ് പഠിപ്പിച്ചു. ഇത് പ്രകാരം മജിസ്‌ട്രേറ്റിന് മുന്നില്‍ അത് തന്നെ പറഞ്ഞു. രണ്ടുപേര്‍ക്കും പ്രായപൂര്‍ത്തിയായതിനാല്‍ രണ്ട് ദിവസം കഴിഞ്ഞ് തീരുമാനം അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് സിയാദിനെ അവരുടെ വീട്ടിലേക്കും എന്നെ ചെമ്പക്കര മഹിളാലയത്തിലേക്കും മാറ്റി.

ചിറ്റയും ഇളയച്ഛനും പറവൂര്‍ പൊലീസില്‍ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു. ആലങ്ങാട് ഉണ്ടെന്നറിഞ്ഞ് അവര്‍ വന്നു. അന്ന് വീട്ടില്‍ പോയ ഞാന്‍ തൊട്ടടുത്ത ദിവസം തന്നെ സിയാദിനെതിരെ ഇക്കാര്യങ്ങളെല്ലാം കാണിച്ച് പരാതി നല്‍കി. ബലാത്സഘം ചെയ്തുവെന്നും, വിവാഹ വാഗ്ധാനം നല്‍കി വീണ്ടും ലൈംഗികമായി ഉപയോഗിച്ചുവെന്നും പറഞ്ഞായിരുന്നു സിഐയ്ക്ക് പരാതി നല്‍കിയത്. സിഐ അവനെകണ്ട് പിടിച്ച് ഇക്കാര്യങ്ങളൊക്കെ ചോദിച്ചു. പൊലീസുകാരുടെ മുന്നില്‍ വെച്ച് എന്നെ വേണ്ടെന്നും, പിന്നെ മാറിനിന്ന് ആരും കാണാതെ എന്നെ വേണെന്നും പറഞ്ഞു. നാട്ടുകാരും ബന്ധുക്കളും എന്നെക്കുറിച്ച് അതുംഇതും വിചാരിക്കും അതുകൊണ്ടാണ് പൊലീസിന്റെ മുന്നില്‍ ഇങ്ങനെ നാടകം കളിക്കുന്നതെന്നായിരുന്നു അയാളുടെ വാദം. ആ സമയത്ത് അവന്‍ ചതിക്കുന്നത് തന്നെയാണെന്നും പരാതിയില്‍ ഉറച്ച് നില്‍ക്കണമെന്നുമാണ് ചില പൊലീസുകാര്‍ പറഞ്ഞൈങ്കിലും അയാളോടെനിക്ക് വിശ്വാസമായിരുന്നു.

അവര്‍ കോമ്പ്രമൈസിന് വന്നപ്പോള്‍ എന്ന സിയദ് ചതിക്കില്ലെന്നും വിവാഹം കഴിക്കാമെന്നും ഒരു രേഖ വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. അങ്ങനെ സിഐയുടെ നിര്‍ദ്ദേശ പ്രകാരം എഗ്രിമെന്റ് ഉണ്ടാക്കി. അവിടെ ഒരു പൊലീസുകാരനുണ്ടായിരുന്നു ഷംസു എന്ന എസ്‌ഐ. സിയാദിന്റെ പരിചയത്തിലുള്ള അഷ്‌റഫ് എന്ന പൊലീസുകാരനും കൂടിയാണ് പറവൂരുള്ള ഫൈസല്‍ എന്ന വക്കീലിന്റെ അടുത്തുകൊണ്ടുപോയ് എഗ്രിമെന്റ് തയ്യാറാക്കാമെന്ന് പറഞ്ഞത്. അവിടെ സാധാരണ ഒരു പേപ്പറിലാണ് എഴുതിച്ചത്. എഴുതിത്ത്ത്ത്തയ്യാറാക്കിയിട്ട് സിയാദിന്റെ വീട്ടുകാര്‍ ഒപ്പിടേണ്ട സമയം ആയപ്പോള്‍ വീട്ടില്‍ കൊണ്ടുപോയ് വായിച്ച് നോക്കി ഒപ്പിടാമെന്ന് പറഞ്ഞ് അവര്‍ പോയ്. രണ്ട് ദിവസം കഴിഞ്ഞ് മുദ്രപത്രത്തില്‍ എഗ്രിമെന്റ് തയ്യാറാക്കി അതില്‍ ഒപ്പുവെച്ചു. പയ്യെ പയ്യെ മതം മാറുന്ന കാര്യങ്ങളിലേക്കായി സംസാരം.

മലപ്പുറം സത്യസാരണിയില്‍ 45 ദിവസത്തെ ക്ലാസ്സിലും പിന്നെ പൊന്നാനിയില്‍ 15 ദിവസത്തെ ക്ലാസ്സിലും പങ്കെടുക്കണമെന്നായിരുന്നു അയാള്‍ പറഞ്ഞത്. ക്ലാസ്സിനായി ചെല്ലുമ്പോള്‍ തന്നെ നിക്കാഹ് നടത്തിതരുമെന്നും, അതിന് ശേഷം എപ്പോള്‍ വേണേലും കണ്ടുമുട്ടാം എന്ന് പറഞ്ഞായിരുന്നു പ്രലോഭനം. 45 ദിവസത്തെ ക്ലാസ്സ് കഴിഞ്ഞ് 15 ദിവസത്തെ ക്ലാസ്സിനും കൂടി പങ്കെടുത്താല്‍ മതം മാറിയ സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്നും, പിന്നെ ഒരുമിച്ച് കളമശ്ശേരിയില്‍ ജീവിക്കാമെന്നുമായിരുന്നു അയാളുടെ വാക്കുകള്‍. സംഘടനയുടെ ആളുകള്‍ അതിന് സഹായിക്കുമെന്നും, ഹിന്ദുക്കളെ ആരേയും പേടിക്കേണ്ടെന്നും സിയാദ് പറഞ്ഞിരുന്നു. പോകുന്നതിനായി രാവിലെ മാഞ്ഞാലിയില്‍ നിന്ന് ഒരു വെള്ളകാര്‍ വരും അതില്‍ കയറണമെന്നും, കൊടുങ്ങല്ലൂര്‍ വരുമെന്നും സിയാദ് പറഞ്ഞു. പക്ഷെ പോയില്ല.

സത്യസാരണിയിലേക്ക് വരുന്നില്ലെന്ന് കണ്ടപ്പോള്‍, പെരുമ്പാവൂര്‍, തോട്ടുമുക്കത്ത് ഉള്ള ഹബീബ എന്ന കൗണ്‍സിലറുടെ അടുത്തുകൊണ്ടുപോയിരുന്നു. ഒരു ഡോക്ടറാണ് അവിടെ പോകണം എന്നായിരുന്നു എന്നോട് പറഞ്ഞത്. കൗണ്‍സിലിങ്ങിന്റെ കാര്യമേ മിണ്ടിയില്ല. എന്റെ കയ്യില്‍ ഉള്ള സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും എഗ്രിമെന്റിന്റെ കോപ്പിയും അവര്‍ വാങ്ങിവെച്ചു. മതം മാറുകയല്ലാതെ തനിക്ക് വേറെ നിവൃത്തിയില്ലാ, അതിനാല്‍ സത്യസരണിയില്‍ പോകണമെന്നും ഹബീബ പറഞ്ഞു. ഒരു ജോലി വാങ്ങിത്തരാമെന്നും, പയ്യെ സത്യസരണിയില്‍ പോയാമതിയെന്നുമാണ് അവര്‍ പറഞ്ഞത്. മതം മാറാന്‍ സമ്മതമല്ലയെന്ന് സിയാദിനോട് പറഞ്ഞപ്പോള്‍, കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് പേടിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് തന്നോടുള്ള ഇഷ്ടമല്ലെന്നും മതം മാറ്റാനുള്ള തന്ത്രം ആണെന്നും തിരിച്ചറിഞ്ഞത്.

അതുകഴിഞ്ഞ് ഞാന്‍ ആറുമാസത്തോളം പുറത്തേക്ക് ഇറങ്ങിയിരുന്നില്ല. സിയാദിനെ പേടിച്ചാണ് ഇറങ്ങാതിരുന്നത്. അച്ഛനും അമ്മയുമായും ഒരു ബന്ധം ഉണ്ടായിരുന്നില്ല. അച്ഛന്‍ മരംവെട്ടുകാരനും അമ്മ പടക്ക കമ്പനിയിലുമായിരുന്നു. അവര്‍ വരുമ്പോള്‍ സന്ധ്യയാവും. സന്ധ്യയായിക്കഴിഞ്ഞാലാണ് സിയാദ് എന്നെ കൂടുതല്‍ വിളിക്കുക. അവരോട് ഇടപെഴകാനുള്ള അവസരം നഷ്ടപ്പെടുത്താനായിരുന്നു ഇത്. മതം മാറാന്‍ തയ്യാറാകാത്തത് കൊണ്ട് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാമെന്നും, അതിനായി കളമശ്ശേരിയിലേക്ക് വരാനും പറഞ്ഞു. അവിടെ പോയി അപ്ലെ ചെയ്തു.ചെങ്ങമനാട് രജിസ്റ്റര്‍ ഓഫീസിലെ നോട്ടിസ് ബോര്‍ഡില്‍ ഇത് ഇട്ടപ്പോള്‍ അത് വാട്ട്‌സ്ആപ്പ് വഴി പ്രചരിച്ചു. അതറിഞ്ഞ് സിയാദ് വിളിച്ച് ഇനി എന്നെ വിളിക്കരുതെന്ന് പറഞ്ഞ് ഒരു ഞാറാഴ്ച ഫോണ്‍ വെച്ചതാണ് പിന്നെ വിളിച്ചിട്ടില്ല.

അങ്ങനെ വീട്ടില്‍ നിന്ന് ആത്മഹത്യ ചെയ്യാന്‍ വേണ്ടി കുറിപ്പ് എഴുതിവെച്ച് നില്‍ക്കുന്ന ഘട്ടത്തിലാണ് കൊട്ടിയം കോവിലകത്തെ സ്വാമി എന്നെ വിളിക്കുന്നത്. എന്നെ കേട്ടതിന് ശേഷം സ്വാമി സിയാദിനേയും ബന്ധുക്കളേയും വിളിച്ചുവരുത്തി. എല്ലാവരുടേയും മുന്നില്‍ വെച്ച് എനിക്ക് സിയാദിനോട് സംസാരിക്കുന്നതിന് അവസരം ഒരുക്കിതന്നു. അന്ന് ഞാന്‍ ചോദിച്ചപ്പോള്‍ സിയാദ് എന്നെ തള്ളിപ്പറഞ്ഞു. അപ്പോളാണ് എനിക്ക് ബോധ്യമായത് പൂര്‍ണ്ണാമായും സിയാദ് എന്നെ ചതിക്കുകയായിരുന്നു എന്ന്. തണല്‍ സംഘടന വഴി ഒരുപാട് പേര്‍ക്ക് വീട് വെച്ച് കൊടുത്തിട്ടുണ്ടെന്നാണ് സിയാദ് പറഞ്ഞതെന്ന് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്യുന്നു. തന്നെപ്പോലെ വേറേയും ഇരകള്‍ ഉണ്ടാകാമെന്നും തനിക്ക് പറ്റിയ അബന്ധം വേറേ ആര്‍ക്കും വരാതിരിക്കാനാണ് താനിതെല്ലാം തുറന്ന് പറയുന്നതെന്നും പെണ്ർകുട്ടി പറഞ്ഞു.

Top