മാതാപിതാക്കളെ മക്കള്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നു; യുവാക്കള്‍ പിടിയില്‍  

ലക്‌നൗ: മാതാപിതാക്കളെ രണ്ട് ആണ്‍മക്കള്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശിലെ ബാസ്തി ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്.  63 വയസുകാരനായ ഹൃദയ് രാം ചൗഹാനും അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യ സുനിത(40) യുമാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് രാജേഷ്, രാജേന്ദ്ര എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച മൗഗാട്ടിലെ ഇവരുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. രണ്ടാനമ്മയുമായി സ്വത്ത് വിഭജനത്തെ ചൊല്ലി രാജേഷും രാജേന്ദ്രയും തര്‍ക്കത്തിലായതാണ് കൊലപാതകത്തില്‍ കലാശിച്ചത്. സ്വത്ത് വിഷയത്തില്‍ മാതാപിതാക്കള്‍ തങ്ങള്‍ക്കനുകൂലമല്ലെന്ന് കണ്ടതോടെ ഇരുവരേയും വീട്ടിലുണ്ടായിരുന്ന കൊടാലി കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. കൊല ചെയ്യാന്‍ ഇവരുപയോഗിച്ച കോടാലിയും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Top