
കൊച്ചി:കേരളത്തിൽ യുഡിഎഫ് തരംഗം ഉണ്ടാകും .പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇരുപതിൽ പതിനെട്ടു സീറ്റും വിജയിച്ച് കേരളം തൂത്തുവാരും .ഒരുസീറ്റിൽ ബിജെപി വിജയിക്കും .കോൺഗ്രസിന് നഷ്ടപ്പെട്ട തൃശ്ശൂരും ചാലക്കുടിയും ഇടുക്കിയും ,കണ്ണൂരും തിരിച്ചുപിടിക്കും.പാലക്കാടും ,അലത്തുരും ഇത്തവണ പിടിച്ചെടുക്കും.ഇത്തവണ 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിലും തിളക്കമാർന്ന വിജയം കേരളത്തിൽ ഉണ്ടാകും എന്ന പ്രതീക്ഷയാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. 2009ൽ യുഡിഎഫ് 16 ലോക്‌സഭാ സീറ്റുകൾ നേടിയിരുന്നു. വരുന്ന ലോക്‌സഭാ സീറ്റിൽ 16 സീറ്റ് യുഡിഎഫ് നേടും എന്നാണ് നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് വിലയിരുത്തൽ.എന്നാൽ അത് പതിനെട്ടായി ഉയർത്തിക്കാൻ കഴിയും എന്നാണ് പുതിയ വിലയിരുത്തൽ . സിപിഎമ്മിനോടുള്ള ജനവിരോധം വോട്ടിൽ പ്രതിഫലിക്കുക കോൺഗ്രസിന് ഭൂരിപക്ഷം നൽകിയാകുമെന്ന ആത്മവിശ്വാസത്തിൽ കെപിസിസി .ആറ്റിങ്ങൽ -കാസറഗോഡ് മാത്രമാണ് കോൺഗ്രസിന് നഷ്ടപ്പെടാൻ സാധ്യത എന്നും കരുതുന്നു .ഇതിൽ കാസറഗോഡ് ,തിരുവനന്തപുരം എന്നിവ ബിജെപിക്ക് സാധ്യത കൂടുതലായി വിലയിരുന്നത്തുന്നു .
കേരളത്തിൽ ഇടതുപക്ഷത്തിന്റെ പരാജയം ഉറപ്പാക്കാൻ ബിജെപി വോട്ടുകൾ യുഡിഎഫിന് നൽകുമെന്നും സൂചനയുണ്ട് .കേരളത്തിലെ ഒട്ടുമിക്ക ബിജെപി പ്രവർത്തകർക്കും മോദി വീണ്ടും അധികാരത്തിൽ എത്തണം എന്ന അതിയായ ആഗ്രഹം ഉണ്ടെങ്കിലും ശബരിമല ആചാര ലംഘനം നടത്തിയ സി.പി.എമ്മിനെ പരാജയപ്പെടുത്താൻ ബിജെപിക്ക് സാധ്യയില്ലാത്ത എല്ലാ മണ്ഡലത്തിലും യു.ഡി.എഫിന് വോട്ടു നൽകുക എന്ന തന്ത്രം ആവിഷ് കരിക്കും എന്ന് ഉറച്ച ബിജെപി അണികൾ പറയുന്നു .
അതിനായി രഹസ്യ നീക്കം നടത്തുന്നു .കേരളത്തിൽ ഒരു സീറ്റിൽ വിജയിക്കാൻ കോൺഗ്രസുമായി രഹസ്യ നീക്കുപോക്കുനടത്താനും നീക്കമുണ്ട് .കോട്ടയം അല്ലെങ്കിൽ തിരുവനന്തപുരം എന്നിവിടങ്ങളിൽ ബിജെപിക്ക് അനുകൂലമായ വോട്ട് ചോർത്തൽ നടത്താണ് രഹസ്യനീക്കം നടത്തി വോട്ടുമാറിക്കൽ നടത്താണ് പ്രാദേശിക നീക്കം നടത്തുന്നു എന്നും സൂചനയുണ്ട് .മറിച്ച് മറ്റെല്ലാ മണ്ഡലത്തിലും കോൺഗ്രസിന് വോട്ടു കൊടുക്കാനും നീക്കം നടത്താണ് സൂചയുണ്ട് .
കാസർകോട്, പാലക്കാട് തുടങ്ങി നാലോളം സീറ്റുകൾ മാത്രമാണ് 2009ൽ കോൺഗ്രസിന് കൈമോശം വന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, ചാലക്കുടി, തൃശൂർ എന്നീ ലോക്‌സഭാ സീറ്റുകൾ ഉറപ്പ് എന്ന നിലയിലേക്കാണ് കോൺഗ്രസ് നേതൃത്വം നീങ്ങുന്നത്. ഇടുക്കി, പാലക്കാട്, കാസർകോട്, ചിറയിൻകീഴ് തുടങ്ങി നാല് ലോക്‌സഭാ മണ്ഡലങ്ങളിൽ ശക്തമായ പോരാട്ടമാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ബാക്കിയുള്ള സീറ്റുകൾ ഇത്തവണ കോൺഗ്രസിനൊപ്പം നിൽക്കുമെന്നാണ് വിലയിരുത്തൽ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയം പഴുതടച്ച് നടപ്പിലാക്കിയാൽ 2009 ലെ ലോക്‌സഭാ ഫലം തന്നെ ആവർത്തിക്കും.
ഇടുക്കിയിലും ചാലക്കുടിയും കോൺഗ്രസിന്റെ വിജയ സീറ്റുകൾ ആയിരുന്നു. അത് തിരിച്ചു പിടിക്കാൻ യുഡിഎഫിന് കഴിയും . കഴിഞ്ഞ തവണ സ്ഥാനാർഥി നിർണയത്തിലെ പിഴവുകൊണ്ട് നഷ്ടമായ സീറ്റുകൾ കോൺഗ്രസും യുഡിഎഫും ഇത്തവണ തിരിച്ചു പിടിക്കും . ശബരിമല വിഷയത്തിൽ അയ്യപ്പ ഭക്തർ മുഴുവൻ കോൺഗ്രസിന് വോട്ടു ചെയ്യും .കേരളത്തിൽ ഇടതുപക്ഷത്തെ പരാജയപ്പെടുത്തുക എന്ന നീക്കം ബിജെ അണികളും ചെയ്യും .ന്യുനപക്ഷസമുദായ ദ്രുവീകരണവും കോൺഗ്രസിനൊപ്പം കൂടും .ഇതോടെ കേരളത്തിൽ വൻ മാർജിനിൽ കോൺഗ്രസ് യു.ഡിഎഫ് സ്ഥാനാർത്ഥികൾ വിജയിക്കും . ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വളരെ ശക്തമായ മത്സരത്തിനാണ് കേരളത്തിൽ അരങ്ങൊരുന്നത്. ശബരിമല കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അടിമുടി മാറ്റിയ സാഹചര്യത്തിൽ ഇടതുമുന്നണിയുടെ സീറ്റുകൾ പരമാവധി തന്നെ എത്തിപ്പിടിക്കാനാണ് ഇക്കുറി യുഡിഎഫ് ഒരുങ്ങുന്നത്.കോൺഗ്രസ് സീറ്റുകളായിരുന്ന -ഇടുക്കി ,ചാലക്കുടി ,തൃശൂർ ,കണ്ണൂർ സീറ്റുകൾ ഇത്തവണ തിരിച്ചുപിടിക്കാമെന്നും ,പാലക്കാടും ആലത്തൂരും സ്ഥാനാർഥികളിലൂടെ പിടിച്ചെടുക്കാമെന്നും കോൺഗ്രസ് കരുതുന്നു .