തമ്മിലടി !കേരളത്തിലെ ബിജെപി തകരുന്നു..കെ.സുരേന്ദ്രനെ ഒതുക്കാന്‍ കടുത്തനീക്കം

കൊച്ചി:കേരളത്തിലെ ബിജെപി ഒരിക്കലും അധികാരത്തിൽ എത്താതിരിക്കുന്നത് ഇവരുടെ കടുത്ത ഗ്രൂപ്പ് വഴക്കാണ് .തമ്മിളാറ്റിൽ ബിജെപി തകരുകയാണ് .കേരലാത്തിൽ ഗ്രൂപ്പ് വഴക്ക് അതിശക്തമായ പൊട്ടിത്തെറിയിലേക്ക് എത്തിയിരിക്കയാണ് . സ്‌ഥാനാര്‍ഥിപ്പട്ടികയുമായി ബന്ധപ്പെട്ട്‌ ബി.ജെ.പി. സംസ്‌ഥാന നേതൃത്വത്തില്‍ അഭിപ്രായ ഭിന്നത രൂക്ഷം. കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍നിന്നു വി. മുരളീധരന്‍പക്ഷത്തെ നേതാക്കള്‍ വിട്ടുനിന്നു. സ്‌ഥാനാര്‍ഥി പട്ടിക ഏകപക്ഷീയമെന്ന്‌ ആരോപിച്ചാണ്‌ യോഗം ബഹിഷ്‌കരിച്ചത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ പതിനൊന്നംഗ കോര്‍കമ്മിറ്റി യോഗമാണ്‌ ഇന്നലെ ചേര്‍ന്നത്‌. ആദ്യഘട്ടം മുതല്‍തന്നെ സ്‌ഥാനാര്‍ത്ഥി പട്ടികയോട്‌ ശക്‌തമായ എതിര്‍പ്പുള്ള വി. മുരളീധരപക്ഷത്തെ നേതാക്കള്‍ വന്‍ പ്രതിഷേധം ഉന്നയിച്ചിരുന്നു. ഇതിനുശേഷമുള്ള തുടര്‍നടപടിയെന്ന നിലയിലാണ്‌ കോര്‍കമ്മിറ്റിയില്‍നിന്നു വിട്ടുനിന്നത്‌.

തെരഞ്ഞെടുപ്പ്‌ സമിതികളില്‍ ആലോചിക്കാതെയാണ്‌ പട്ടിക തയാറാക്കിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ്‌ സമിതിയിലോ കോര്‍കമ്മിറ്റിയിലോ ചര്‍ച്ച ചെയ്യാതെ സംസ്‌ഥാന പ്രസിഡന്റ്‌ ഏകപക്ഷീയമായി സ്‌ഥാനാര്‍ത്ഥി പട്ടിക കൈമാറിയതാണ്‌ മുരളീധരപക്ഷ നേതാക്കളെ ചൊടിപ്പിച്ചത്‌. കെ. സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവരുടെ സാധ്യത ഇല്ലാതാക്കാനാണ്‌ ഇത്തരമൊരു പട്ടിക തയാറാക്കിയതെന്നാണ്‌ പ്രധാന ആക്ഷേപം. വി. മുരളീധരനെക്കൂടാതെ കെ. സുരേന്ദ്രന്‍, സി.കെ. പത്മനാഭന്‍ എന്നിവര്‍ യോഗത്തിനെത്തിയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, പ്രശ്‌നം സങ്കീര്‍ണമായതോടെ താന്‍ പട്ടികയല്ല കേന്ദ്ര നേതൃത്വത്തിനു കൈമാറിയതെന്ന നിലപാട്‌ ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ അഡ്വ. പി.എസ്‌. ശ്രീധരന്‍പിള്ള സ്വീകരിച്ചു. സ്ഥാനാര്‍ത്ഥി പട്ടികയെച്ചൊല്ലി പാര്‍ട്ടിയില്‍ കലഹം രൂക്ഷമായ സാഹചര്യത്തിലാണ് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് മലക്കം മറിഞ്ഞത്. സംഭവം വിവാദമായ സാഹചര്യത്തില്‍ പട്ടിക കൈമാറിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ദേശീയ നേതൃത്വമാണ് എല്ലാം തീരുമാനിക്കുന്നതെന്നുമുള്ള വിശദീകരണത്തോടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ശ്രീധരന്‍പിള്ള വിശദീകരിച്ചു. അതേസമയം പട്ടികയോട് വിയോജിപ്പുള്ള പി.കെ. കൃഷ്ണദാസ് പക്ഷം യോഗത്തില്‍ പങ്കെടുത്തു.bjp cpm congress

ഈ വിഷയത്തില്‍ നേതാക്കളുടെ ഭിന്നിപ്പ് സംബന്ധിച്ച് ദേശീയ നേതൃത്വത്തിനു കടുത്ത അതൃപ്തിയുള്ളതായി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു സംസ്ഥാന നേതാക്കളെ അറിയിച്ചു. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കാതെ രമ്യമായി പരിഹരിക്കാനാണ് ദേശീയ നേതൃത്വത്തെ പ്രതിനിധീകരിച്ച് കോര്‍ കമ്മിറ്റിയില്‍ പങ്കെടുത്ത മുരളീധര റാവു സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമം ബി.ജെ.പിയില്‍ കടുത്ത ഭിന്നത സൃഷ്ടിച്ചതായാണ് വിവരം. തിരുവനന്തപുരത്ത് മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കിയ പി.എസ്. ശ്രീധരന്‍പിള്ളയും സംഘവും കുമ്മനം സ്ഥാനാര്‍ഥിയാവുന്നതിനെ എതിര്‍ക്കുന്നുണ്ട്. സുരേഷ് ഗോപിയെ മത്സരിപ്പിക്കാനും ഒരു വിഭാഗം നീക്കം നടത്തുന്നുണ്ട്. കെ. സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, പി.എം. വേലായുധന്‍, ശോഭ സുരേന്ദ്രന്‍, കെ.പി. ശ്രീശന്‍ എന്നിവരെല്ലാം വിവിധ മണ്ഡലങ്ങളില്‍ അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു. വി. മുരളീധരപക്ഷത്തിന് സ്വാധീനമുള്ള തൃശൂരിലാണ് കെ. സുരേന്ദ്രന്‍ മത്സരിക്കാനൊരുങ്ങുന്നത്. എ.എന്‍. രാധാകൃഷ്ണനും തൃശൂര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണലൂര്‍ മണ്ഡലത്തില്‍ മത്സരിച്ച രാധാകൃഷ്ണന്‍ തൃശൂര്‍ തന്നില്ലെങ്കില്‍ രംഗത്തുണ്ടാവില്ലെന്ന് ഭീഷണി മുഴക്കി എന്നും റിപ്പോർട്ടുണ്ട് .

പാലക്കാട് വേണമെന്നാണ് ശോഭാ സുരേന്ദ്രന്റെ ആവശ്യം. സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍. ശിവരാജന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ കൃഷ്ണകുമാര്‍ എന്നിവരും പാലക്കാട് സീറ്റിനായി രംഗത്തുണ്ട്. നേരത്തെ ബി.ഡി.ജെ.എസുമായുള്ള തര്‍ക്കം തുടരുന്നതിനിടെ എന്‍.എസ്.എസും സീറ്റിനായി രംഗത്തുവന്നിരുന്നു. ഒരു മണ്ഡലത്തില്‍ ഒന്നിലേറെപ്പേര്‍ വന്നതോടെ മൂന്നിലേറെപ്പേര്‍ ഉള്‍പ്പെട്ട സാധ്യതാപട്ടികയാണ് തയാറാക്കിയിരിക്കുന്നത്. പന്തളം കൊട്ടാരത്തിലെ ശശികുമാര വര്‍മയെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കണമെന്ന് എന്‍.എസ്.എസ്. ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും എം.ടി. രമേശ് ഉള്‍പ്പടെ പലരും പത്തനംതിട്ടയ്ക്കായി രംഗത്തുണ്ട്.അതിനിടെ ബിജെപി അഖിലേന്ത്യ സെക്രട്ടറി വൈ. സത്യകുമാറിന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെ ബിജെപിയുടെ ലോക് സഭാ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കി. സത്യകുമാറിനെ ഇക്കാര്യത്തില്‍ സഹായിക്കാനായി നിര്‍മല്‍ സുരാനയെയും അമിത് ഷാ ചുമതലപ്പെടുത്തി.

Top