കോട്ടയം : ജോസ് കെ.മാണിക്ക് കൂടുതൽ കാലം ഇടതുമുന്നണിയി,തുടരാൻ ആവില്ലേ ? കോഴ മാണി എന്ന് വിളിച്ച് മാണിസാറിനെ അപമാനിച്ചവർക്ക് ഒപ്പം ജോസ് കെ മാണിക്ക് അധികം മുന്നോട്ട് പോകാൻ ആവില്ല എന്ന് പി സി ജോർജ് .ഇടത് പക്ഷം നിയമ സഭയില്‍ ഉയര്‍ത്തിയ പ്രതിഷേധം മറികടന്ന് കെ എം മാണി ബജറ്റ് അവതരിപ്പിച്ചതിന് പിന്നില്‍ തന്റെ ഇടപെടല്‍ ഉണ്ടായിരുന്നു എന്ന് ജനപക്ഷം നേതാവ് പി.സി.ജോര്‍ജ്. അന്ന് ചീഫ് വിപ്പായിരുന്ന തനിക്ക് സിപിഐഎമ്മിലും സിപിഐയിലും ചാരന്‍മാര്‍ ഉണ്ടായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
കെ എം മാണിയെ തടയാന്‍ വിശദ്ദമായ പദ്ധതിയാണ് ഇടത് പക്ഷം നടത്തിയത്. എന്നാല്‍ സിപിഐഎമ്മിലും സിപിഐയിലും ഉണ്ടായിരുന്ന ചാരന്‍മാര്‍ തനിക്ക് വിവരങ്ങള്‍ ചോര്‍ത്തി തന്നു. അത് പ്രകാരം തലേ ദിവസം തന്നെ കെ എം മാണി നിയമ സഭയില്‍ എത്തി. കറുത്ത കാറില്‍ തലയില്‍ മഫ്‌ളര്‍ കെട്ടിയായിരുന്നു മാണി സഭാ മന്ത്രിരത്തിലേക്ക് എത്തിയത് എന്നും പിസി ജോര്‍ജ് വ്യക്തകമാക്കുന്നു. തന്റെ പദ്ധതിയെ കുറിച്ച് ഉമ്മന്‍ ചാണ്ടി, കെഎം മാണി, രമേശ് ചെന്നിത്തല എന്നിവര്‍ക്ക് മാത്രമായിരുന്നു അറിവെന്നും പി സി ജോര്‍ജ് പറയുന്നു.
പ്രതിഷേധം തണുപ്പിക്കാന്‍ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായി പലവട്ടം ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തി. ഇരുവരും വഴങ്ങിയില്ല. ഉമ്മന്‍ ചാണ്ടി ബജറ്റ് അവതരിപ്പിച്ചാല്‍ തടയില്ല എന്നായിരുന്നു പ്രതികരണം. ഇത്തരം നിലപാട് സ്വീകരിച്ച ഇടത് പക്ഷമാണ് അന്നത്തെ സമരം മാണിക്കെതിരായിരുന്നില്ല സര്‍ക്കാരിന് എതിരെ ഉള്ളതായിരുന്നു എന്ന് കോടതിയില്‍ വിശദീകരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മാണിയെ അഴിമതിക്കാരന്‍ എന്ന് വിളിച്ച നിലപാട് സര്‍ക്കാര്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. വാദത്തിനിടെ വിശദീകരിച്ചു നല്‍കി മയപ്പെടുത്തുകയാണ് ചെയ്തത്. അത് ജോസ് കെ മാണിയെ സന്തോഷിപ്പിക്കാനാണ്. സുപ്രീംകോടതിയില്‍ എഴുതി കൊടുത്തത് മാറ്റം വരുത്തിയിട്ടില്ലെന്നും പി സി ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു.
സർക്കാർ ഒരു നിലപാടും മാറ്റിയിട്ടില്ല. വാദത്തിനിടെ വിശദീകരിച്ചു നൽകി. മയപ്പെടുത്തി. അത് ജോസിനെ സന്തോഷിപ്പിക്കാനാണ്. സുപ്രീംകോടതിയിൽ എഴുതി കൊടുത്തത് മാറ്റിയിട്ടില്ല. കേസ് ഇനിയും വഷളാകും. ജോസിന് വരാൻ പോകുന്ന പ്രശ്നം അതല്ല. കെ.എം. മാണിയെ സ്നേഹിച്ചവർ ജോസിനൊപ്പം ഇപ്പോൾ നിന്നു. അതാണ് വിജയത്തിനു കാരണം. ഒരു മന്ത്രിസ്ഥാനത്തിനു വേണ്ടി കെ.എം. മാണിയെ തള്ളിപ്പറഞ്ഞത് അവർ സഹിക്കില്ല.
ചെയ്ത കാര്യം സിപിഎം അംഗീകരിക്കണം. നിയമസഭയ്ക്കു വന്ന നഷ്ടത്തിന്റെ പണം എകെജി സെന്റർ അടയ്ക്കണം. എന്നിട്ട് കേസിൽനിന്ന് ഊരണം. ഞാനും മൈക്ക് അടിച്ചു തകർത്തിട്ടുണ്ട്. വണ്ണപ്പുറത്ത് കുടിയിറക്ക് നടത്തുമെന്ന് വന്നപ്പോഴാണ് ഞാൻ സബ്‌മിഷൻ ഉന്നയിച്ചത്. കുടിയിറക്കുമെന്ന് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ ഉറപ്പിച്ചു പറഞ്ഞു. ദേഷ്യം വന്നപ്പോൾ മൈക്ക് അടിച്ചു തകർത്തു. ഒരാളെയും ഇറക്കില്ലെന്നു വെല്ലുവിളിച്ചു. സ്പീക്കർ എനിക്കു പിഴയിട്ടു. ഞാനത് അടയ്ക്കാൻ തയാറായിരുന്നു. എന്നാൽ പിന്നീട് സ്പീക്കർ മാപ്പു നൽകി. കയ്യാങ്കളി കേസിൽ സുപ്രീംകോടതി വിധി വരട്ടെ. മന്ത്രിസഭയിലെ പലരും രാജി വയ്‌ക്കേണ്ടി വരും.
ഞാൻ നേരിട്ട് പലവട്ടം ഒത്തുതീർപ്പു ചർച്ച നടത്തി. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമായി സംസാരിച്ചു. ഇരുവരും വഴങ്ങിയില്ല. അവരുടെ നിർദേശം ഇതാണ്. ഉമ്മൻ ചാണ്ടി ബജറ്റ് അവതരിപ്പിച്ചാൽ തടയില്ല. അക്കാര്യം ഞാൻ ഉമ്മൻ ചാണ്ടിയെയും മറ്റ് നേതാക്കളെയും അറിയിച്ചു. ഉമ്മൻ ചാണ്ടി സമ്മതിച്ചില്ല. ബജറ്റ് ധനമന്ത്രിയുടെ അവകാശമാണ്. മാത്രമല്ല ഫിനാൻസ് ബില്ലുമുണ്ട്. അന്ന് കേരളം മുഴുവൻ ‘കോഴമാണി’ എന്നു വിളിച്ചു സമരം ചെയ്തവരാണ് ഇപ്പോൾ അല്ലെന്നു പറയുന്നത്.മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് പിസി ജോര്‍ജിന്റെ വിവാദമായേക്കാവുന്ന വെളിപ്പെടുത്തല്‍.