പിസി ജോർജ്ജ് ബിജെപിയിൽ ! പിസി ജോര്‍ജും ഷോണ്‍ ജോര്‍ജും ബിജെപിയില്‍ ചേർന്നു!ജനപക്ഷം ബിജെപിയില്‍ ലയിച്ചു.പിസിയുടെ ബിജെപി പ്രവേശനം ആദ്യമായി വാർത്ത പുറത്ത് വിട്ടത് ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ്

ദില്ലി: ജനപക്ഷം നേതാവും മുന്‍ എം എല്‍ എയുമായ പി സി ജോര്‍ജ് ബി ജെ പിയില്‍. തന്റെ പാര്‍ട്ടിയായ ജനപക്ഷം ബി ജെ പിയില്‍ ലയിച്ചു എന്ന് പി സി ജോര്‍ജ് വ്യക്തമാക്കി. മകന്‍ ഷോണ്‍ ജോര്‍ജും ബി ജെ പി അംഗത്വം സ്വീകരിച്ചു. ബി ജെ പി ആസ്ഥാനത്തെത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ നവംബർ മാസം പിസി ജോർജ് ബിജെപിയിൽ ചേരും എന്ന് ആദ്യമായി റിപ്പോർട്ട് ചെയ്തത് ഡൈലി ഇന്ത്യൻ ഹെറാൾഡ് പത്രം ആയിരുന്നു .ആ വാർത്ത ഇപ്പോൾ സത്യമായിരിക്കയാണ് . കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, പ്രകാശ് ജാവദേക്കർ, അനിൽ ആൻ്റണി എന്നിവർ പിസി ജോർജ്ജിനൊപ്പമുണ്ടായിരുന്നു.

പിസി ജോർജിൻ്റെ വരവോടെ ബിജെപി ന്യൂനപക്ഷ വിരുദ്ധരാണെന്ന പ്രചരണം പൊളിഞ്ഞുവെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. ഇത് വെറും തുടക്കം മാത്രമാണെന്ന് പ്രകാശ് ജാവദേക്കറും പ്രതികരിച്ചു. ഇനിയും കൂടുതൽ പേർ പാർട്ടിയിലേക്ക് വരുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന് പാർട്ടി തീരുമാനിക്കുമെന്ന് പിസി ജോർജ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ 5 എംപിമാർ ബിജെപിക്ക് സംസ്ഥാനത്ത് നിന്നും ഉണ്ടാകും. എല്ലാ ക്രൈസ്തവ സഭാ പ്രതിനിധികളുമായും ചർച്ച ചെയ്ത ശേഷമാണ് താൻ ബിജെപിയിൽ ചേർന്നതെന്നും പിസി ജോർജ് പറഞ്ഞു.

കേരളം ഇന്ന് നാല് ലക്ഷം കോടി രൂപയുടെ കടക്കെണിയിലാണ് എന്ന് പി സി ജോര്‍ജ് പറഞ്ഞു. എല്‍ ഡി എഫും യു ഡി എഫും മാറി മാറി ഭരിച്ച് കേരളത്തില്‍ അഡ്ജസ്റ്റ്‌മെന്റ് നടത്തുകയാണ്. ബി ജെ പിയെ കേരളത്തില്‍ വളരാന്‍ രണ്ട് മുന്നണികളും അനുവദിക്കുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു. യു ഡി എഫും എല്‍ ഡി എഫും തമ്മില്‍ രാഷ്ട്രീയ കച്ചവടമാണ് നടക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ മോദിയുടെ നേതൃത്വം അംഗീകരിച്ചിട്ടുണ്ട്. അങ്ങനെയുള്ള മോദിയെ അവഗണിക്കുന്നത് ശരിയല്ല എന്ന ചിന്ത കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്.

ഗവര്‍ണറെ പോലും ആക്രമിക്കാന്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ ശ്രമം നടന്നു എന്നും അദ്ദേഹം ആരോപിച്ചു. ഇത് ജനാധിപത്യത്തില്‍ അംഗീകരിക്കാന്‍ പറ്റില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ കാര്‍ഷികരംഗം തകര്‍ന്നടിഞ്ഞു എന്നും അദ്ദേഹം വ്യക്തമാക്കി. പി സി ജോര്‍ജ് കേരളത്തിലെ കരുത്തനായ നേതാവാണ് എന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു.

പാര്‍ലമെന്ററി രംഗത്തും രാഷ്ട്രീയത്തിലും അദ്ദേഹം കൈവരിച്ച അനുഭവസമ്പത്ത് പാര്‍ട്ടിക്ക് ഗുണകരമാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനപക്ഷം സെക്രട്ടറി ജോര്‍ജ് ജോസഫും ബി ജെ പി അംഗത്വമെടുത്തു. എന്‍ ഡി എ ഘടകകക്ഷിയാകുന്നതിലും നല്ലത് ബി ജെ പിയില്‍ ലയിക്കുകയാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പി സിയുടെ നീക്കം. നേരത്തെ നടന്‍ ദേവനും സ്വന്തം പാര്‍ട്ടി ബി ജെ പിയില്‍ ലയിപ്പിച്ച് അംഗത്വമെടുത്തിരുന്നു. 1980, 1982, 1996, 2016 എന്നീ വര്‍ഷങ്ങളില്‍ പൂഞ്ഞാര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയില്‍ എത്തിയിട്ടുള്ള ആളാണ് പി സി ജോര്‍ജ്.

കേരളാ കോണ്‍ഗ്രസ് (ജെ), കേരളാ കോണ്‍ഗ്രസ് (എം) തുടങ്ങിയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച ജോര്‍ജ്, കേരള കോണ്‍ഗ്രസ് സെക്യുലര്‍ എന്ന പേരില്‍ സ്വന്തം പാര്‍ട്ടിയും രൂപീകരിച്ചിരുന്നു. പിന്നീട് കേരള കോണ്‍ഗ്രസ് സെക്യുലര്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിപ്പിച്ചു. അതിന് ശേഷം 2017 ല്‍ വീണ്ടും ജനപക്ഷം എന്ന പേരില്‍ മറ്റൊരു പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.

Top