പത്തനംതിട്ട: മുഖ്യമന്ത്രിക്ക് ശബരിമല കയറാന്‍ പറ്റാത്തതിനെ പരിഹസിച്ച് പിസി ജോര്‍ജ് എംഎല്‍എ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സന്നിധാനത്ത് നടത്താനിരുന്ന അവലോകന യോഗം കനത്ത മഴയെ തുടര്‍ന്ന് റദ്ദാക്കിയ പശ്ചാത്തലത്തിലാണ് പിസിയുടെ പ്രതികരണം.
ശബരിമല കയറാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്ന് താന്‍ നേരത്തേ പറഞ്ഞതാണെന്ന് പിസി ജോര്‍ജ് പറഞ്ഞു. മല കയറാനുള്ള ആരോഗ്യം മുഖ്യമന്ത്രിക്കില്ല എന്ന് പറഞ്ഞിട്ടും വാശിയുടെ പുറത്താണ് അദ്ദേഹം തീരുമാനം എടുത്തത്. ഇപ്പോഴത്തെ യാത്രാതടസത്തിന് പിന്നില്‍ സാക്ഷാല്‍ അയ്യപ്പനാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
ശബരിമല സീസണ് തുടങ്ങുന്നതിനു മുന്‍പ് ശബരിമല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പമ്പയിലെത്തിയിരുന്നു. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് സന്നിധാനത്തേക്കുള്ള യാത്ര റദ്ദാക്കുകയായിരുന്നു.