
ഭോപ്പാല്‍: പശുവിനെച്ചൊല്ലിയുള്ള വാഗ്വാദത്തെത്തുടര്‍ന്ന് മധ്യപ്രദേശില്‍ യുവാവിനെ മരത്തില്‍ കെട്ടിയിട്ട ശേഷം കൈവെട്ടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മധ്യപ്രദേശിലെ റായ്സെനില്‍ ആണ് സംഭവം നടന്നത്. പ്രേം നാരായണ്‍ സാഹുവിനെയാണ് ഒരു കൂട്ടം ആള്‍ക്കാര്‍ കെട്ടിയിട്ട് കൈവെട്ടിയത്.
കാണാതായ പശുവിനെ അന്വേഷിച്ച് സത്തു യാദവിന്റെ ഫാമിലെത്തിയതാണ് നാരായണ്‍ സാഹു. ഇവര്‍ തമ്മില്‍ ഇവിടെ വെച്ച് വാക്കേറ്റമുണ്ടാവുകയും അത് അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
നാട്ടുകാരാണ് സംഭവം പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചത്. പോലീസെത്തി സാഹുവിനെ മോചിപ്പിക്കുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അറസ്റ്റിലായ രണ്ട് പേര്‍ക്ക് പുറമേ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.