ഇരട്ടകൊലപാതകം: കൊലയാളികള്‍ എത്തിയ വാഹനത്തിന്റെ ഉടമ അറസ്റ്റില്‍

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. കൊലപാതികള്‍ എത്തിയ വാഹനത്തിന്റെ ഉടമയായ കല്ലിയോട് സ്വദേശി സജി ജോര്‍ജാണ് അറസ്റ്റിലായത്. നേരത്തെ തന്നെ സജി പോലീസ് കസ്റ്റഡിയില്‍ ആയിരുന്നെന്നും ഇപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

പ്രതികള്‍ക്ക് ഉപയോഗിക്കാനുള്ള വാഹനം സംഘടിപ്പിച്ചു നല്‍കിയത് സജിയാണ്. വാഹനം സംഘടിപ്പിച്ച് നല്‍കിയത് സജിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തത്. നാളെ തന്നെ സജിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി. അതിനിടെ, ശരത്തിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ട് ഇന്ന് പുറത്ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ആക്രമിച്ചത്. കേസിലെ പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്നും കൂടുതല്‍ പേര് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ പിടിയിലായ സിപിഎം നേതാവ് പീതാംബരനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യത്തെ പ്രതിയുടെ അഭിഭാഷകന്‍ എതിര്‍ത്തില്ല.

Top