തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കെ.സുരേന്ദ്രൻ ഹെലികോപ്ടറിൽ കുഴൽപ്പണം കടത്തിയെന്ന് ആരോപണം :സുരേന്ദ്രന്റെ യാത്രകളിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിയ്ക്കും പരാതി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഹെലികോപ്ടറിൽ കുഴൽപ്പണം കടത്തിയെന്ന് ആരോപണം. ഇതിന്റെ പശ്ചാത്തലത്തിൽ സുരേന്ദ്രൻ നടത്തിയ ഹെലികോപ്ടർ യാത്രകളിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓൾ കേരള ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന അദ്ധ്യക്ഷൻ ഐസക് വർഗീസാണ് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് സമയത്ത് ചെക്ക്‌പോസ്റ്റുകളിലെ പരിശോധനകൾ ഒഴിവാക്കുന്നതിനായി കളളപ്പണം കൊണ്ടു പോകാൻ സുരേന്ദ്രൻ ഹെലികോപ്റ്റർ ഉപയോഗിച്ചെന്നാണ് ഐസക് പരാതി നൽകിയിരിക്കുന്നത്.

ശോഭാ സുരേന്ദ്രന്റെ സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള ഓഡിയോ ക്ലിപ്പ് സംബന്ധിച്ച് നേരത്തെ ഐസക് വർഗീസ് പരാതി നൽകിയിരുന്നു. കൊടകര കള്ളപ്പണക്കേസുമായി ഈ ശബ്ദ സന്ദേശത്തിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് പുതിയ പരാതിയിലെ ആവശ്യം.

മറ്റു സംസ്ഥാനങ്ങളിലെ പോലെ കേരളത്തിലെ പ്രതിപക്ഷ എം.എൽ.എമാരെയും എം.പിമാരെയും വിലയ്‌ക്കെടുക്കാൻ ബി.ജെ.പിയ്ക്ക് സാദ്ധ്യമാകാതെ വന്നതോടെ വോട്ടർമാരെ വിലക്ക് എടുക്കുന്നതിന് വേണ്ടി ബി.ജെ.പി പണം ഉപയോഗിക്കുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

Top