റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ജീവത്യാഗം വലിയ ചര്‍ച്ച ആയിരിക്കുകയാണ്. വലിയ വില കല്‍പ്പിക്കുന്നവരും ഇല്ലാത്തവരും ചേരി തിരിഞ്ഞാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുന്നത്. നമ്മുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്ന സൈനികരെ ആദരിച്ചില്ലെങ്കിലും അപമാനിക്കരുത് എന്നാണ് ഭൂരിപക്ഷ വാദം.
എന്നാല്‍ ജവാന്മാര്‍ക്ക് ആദരവ് ലഭിക്കുന്നത് സാധാരണക്കാരില്‍ നിന്നാണ്. ഈ ചിത്രങ്ങള്‍ ഇതിന് സാക്ഷ്യം പറയും. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സേവാഗാണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കാന്‍പൂര്‍ സ്വദേശി ക്യാപ്റ്റന്‍ ആയുഷ് യാദവിന്റെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപ യാത്രയുടെ ചിത്രങ്ങളാണ് ഇവ. മൃതദേഹം വഹിച്ചുകൊണ്ടുള്ള സൈനിക വാഹനം നഗരത്തിലൂടെ കടന്ന് പോകുമ്പോള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി ഒരാള്‍ സല്യൂട്ട് ചെയ്യുന്നു. ഇയാളുടെ ജാതിയോ, മതമോ, രാഷ്ട്രീയമോ എല്ലാം ഇല്ലാതാകുന്ന സന്ദര്‍ഭം. ആ സൈനികന്റെ ജീവത്യാഗത്തില്‍ അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്.
ഛത്തീസ്ഗഡിലെ സുക്മയിലെ ആക്രമണത്തില്‍ 25 സൈനികരാണ് കൊല്ലപ്പെട്ടത്.