തിരുവനന്തപുരം: ലോകത്തെ വിറപ്പിച്ച് കോവിഡ് 19 (കൊറോണ പടരുമ്പോൾ ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നു . ഇവരെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നോര്‍ക്കയെ ചുമതലപ്പെടുത്തിയതായി മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചിട്ടുണ്ട്. ഇറാനിലെ എംബസിയുമായി നോര്‍ക്ക സിഇഒ ബന്ധപ്പെട്ടിട്ടുണ്ട്.
അതേസമയം വൈറസ് ബാധയെ തുടര്‍ന്നുള്ള സുരക്ഷാ നടപടികളുടെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാനാകാതെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരും ഇടപെടുന്നു. മത്സ്യത്തൊഴിലാളികളെ ഇന്ത്യയില്‍ തിരികെ എത്തിക്കുന്നതിനായി ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.
മത്സ്യത്തൊഴിലാളികളുടെ വിവരങ്ങള്‍ ആരാഞ്ഞുവെന്നും മന്ത്രി അറിയിച്ചു. മത്സ്യബന്ധന വിസയില്‍ ഇറാനിലേക്ക് പോയ തൊഴിലാളികളാണ് കുടുങ്ങിയത്. തലസ്ഥാനത്തെ പൊഴിയൂര്‍, വിഴിഞ്ഞം, മരിയനാട് എന്നിവടങ്ങളില്‍ നിന്നുള്ള 17 പേരാണ് സംഘത്തിലെ മലയാളികള്‍. മൊത്തം 23 പേരാണ് സംഘത്തിലുള്ളത്. 23 അംഗ സംഘം പുറത്തിറങ്ങാനാകാതെ മുറിയില്‍ കഴിയുകയാണ്. ഇറാനിലെ അസലൂരിലെ മുറിയിലാണ് ഇപ്പോഴുള്ളതെന്ന് മത്സ്യബന്ധന തൊഴിലാളികള്‍ പറയുന്നു. നാല് മാസം മുമ്പാണ് സംഘം ഇറാനിലേക്ക് പോയത്.
മലയാളികളും തമിഴ്‌നാട്ടില്‍ നിന്നുള്ളവരും ഉള്‍പ്പെടെ എണ്ണൂറോളം പേര്‍ ഇത്തരത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംഘത്തിലുള്ളവര്‍ അറിയിച്ചിരിക്കുന്നത്. മുറിക്ക് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല. ശേഖരിച്ച് വച്ചിരിക്കുന്ന ആഹാരസാധനങ്ങളും തീര്‍ന്നു. ഇനി എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണെന്നും പൊഴിയൂര്‍ സ്വദേശി അരുള്‍ദാസ് വാര്‍ത്താ ചാനലുകളോട് പറഞ്ഞു. സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിച്ചുവരാനും കഴിയാത്ത അവസ്ഥയിലാണുള്ളതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. സര്‍ക്കാര്‍ വൃത്തങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യയിലേക്ക് മടങ്ങാനാണ് സ്‌പോണ്‍സര്‍ പറയുന്നതെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. വിഷയം പുറത്തറിഞ്ഞ ഉടന്‍ സംസ്ഥാന സര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടിരുന്നു. മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. നോര്‍ക്ക വഴി എംബസി മുഖേന സര്‍ക്കാര്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും മന്ത്രി അറിയിച്ചിരുന്നു.
കൊവിഡ് 19 ന്റെ സുരക്ഷാ നടപടികളുടെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ നിന്നുള്ള മത്സ്യതൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങി കിടക്കുന്നത്. തിരുവനന്തപുരം സ്വദേശികളായ 17 പേര്‍ അടക്കം 23 പേരാണ് നാട്ടിലേക്ക് തിരിച്ചെത്താനാകാതെ കുടുങ്ങിയത്. പൊഴിയൂര്‍, വിഴിഞ്ഞം , മരിയനാട് എന്നിവടങ്ങളില്‍ നിന്നും പോയവരാണ് പുറത്തിറങ്ങാനാകാതെ കഴിയുന്നത്.
ഇറാനിലെ അസലൂരിലാണ് മല്‍സ്യതൊഴിലാളികള്‍ കുടുങ്ങിയത്. നാലുമാസം മുമ്പാണ് ഇവര്‍ മല്‍സ്യബന്ധന വിസയില്‍ ഇറാനിലെത്തിയത്. മുറിക്ക് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല. ശേഖരിച്ച് വച്ചിരുന്ന ആഹാരസാധനങ്ങളും കഴിഞ്ഞു. ഇനി എന്ത് ചെയ്യുമെന്ന് അറിയാത്ത അവസ്ഥയാണെന്നും മല്‍സ്യതൊഴിലാളികള്‍ പറയുന്നു.