പൊലീസ് സ്റ്റേഷനുള്ളിൽ പിണറായി മൂത്രമൊഴിച്ചു: അജിത്ത് ഡോവൽ ചാടി തലയ്ക്കു തൊഴിച്ചു; തോക്കു ചൂണ്ടി ചവിട്ടി ജീപ്പിനുള്ളിലിട്ടു: സംഘപരിവാറിന്റെ നുണഫാക്ടറിയിലെ പിണറായിയുടെ കഥയിങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ എങ്ങിനെയൊക്കെ ഏതൊക്കെ രീതിയിൽ കഥകൾ പ്രചരിപ്പിക്കാമെന്നുള്ള ആലോചനയിലാണ് സംഘപരിവാർ ഗ്രൂപ്പുകൾ. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ ഏറ്റവും പുതിയ കഥകൾ പ്രചരിപ്പിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോഷ്യൽ മീഡിയയിലെ സംഘപരിവാർ പ്രചാരണം ഇങ്ങനെ

1971ന്റെ അവസാനമാസം.. സ്ഥലം തലശ്ശേരി..

ഡിസംബർ 28നു മതപരമായ ഘോഷയാത്രയിലേക്ക് ആരോ ഒരു ഷൂ എറിഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ഏതോ ഒരാൾ ചെയ്തത് വർഗീയ പ്രശ്‌നമായി മാറിയത് മുസ്ലീങ്ങളെയും അവരുടെ പള്ളികളെയും ലക്ഷ്യമിട്ട് ആർഎസ്എസ് ആണിതിന് പിന്നിൽ എന്നു സിപിഎം പ്രചരിപ്പിച്ചതു മൂലമായിരുന്നു . സിപിഐ എം മുസ്ലിംകളുടെ പക്ഷത്തുനിന്ന് ഏറ്റുമുട്ടലുകൾ രൂക്ഷമാക്കി. സിപിഎം ആർ എസ് എസ് പ്രശ്‌നത്തിന് ഒരു വർഗീയ മുഖം കൊടുക്കുകയും അന്നത്തെ കോൺഗ്രസ് സർക്കാർ കലാപം നിയന്ത്രിക്കാൻ പരാജയപ്പെട്ടു എന്ന് വരുത്തിത്തീർക്കുകയുമായിരുന്നു ലക്ഷ്യം.

അക്രമികൾ സുരക്ഷിത താവളമാക്കി കയറിക്കൂടിയ പള്ളികളെ സംരക്ഷിക്കുന്നതിനുള്ള ചുമതല സി.പി.ഐ-എം നേതാവ് വിജയന് നൽകിയത് എം.വി. രാഘവൻ ആയിരുന്നു. കമ്മ്യൂണിസ്റ്റുകാരാണ് മുസ്ലീങ്ങളുടെ രക്ഷകരെന്ന് മുസ്ലിംകളെ വിശ്വസിപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

വിജയനും സഖാക്കളും കലാപബാധിത പ്രദേശങ്ങളിൽ സഞ്ചരിച്ച് മൈക്കുകളിലൂടെ മുസ്ലിങ്ങളുടെ സംരക്ഷകരാണ് തങ്ങൾ എന്ന് വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും തദ്വാരാ ഹിന്ദുക്കൾക്കെതിരെയുള്ള മുസ്ലിങ്ങളുടെ അക്രമത്തിന് മുസ്ലിങ്ങൾക്ക് ധൈര്യം പകരുകയും ചെയ്തു.. ഇത് കലാപം മൂർച്ഛിക്കാൻ കാരണമായി.. അക്രമികൾ എങ്ങും അഴിഞ്ഞാടി. അക്രമത്തെ ചെറുക്കാൻ ആർ.എസ്.എസ് രംഗത്തിറങ്ങിയപ്പോൾ പള്ളികളിൽ ഓടിക്കയറിയ അക്രമികൾക്ക് ഹിന്ദുക്കളായ പാർട്ടി പ്രവർത്തകരെ അണിനിരത്തി വിജയനും കൂട്ടരും കാവൽ നിന്നു.

സ്ഥിതിഗതികൾ കൈവിട്ടുപോകുന്നുവെന്ന് മനസിലാക്കിയ അന്നത്തെ ആഭ്യന്തരമന്ത്രി കെ. കരുണാകരൻ അക്രമങ്ങളെ അമർച്ച ചെയ്യാനുള്ള ചുമതല ഏൽപ്പിക്കാൻ തന്റെ കീഴിലുള്ള ”മിടുക്കരായ പോലീസ് ഉദ്യോഗസ്ഥരെ” അന്വേഷിച്ചു. അക്കാലത്ത് ഒരു ജൂനിയർ ഐപിഎസ് ഉദ്യോഗസ്ഥരിൽ ഒരാളെ കണ്ടെത്തി.1968 ബാച്ചിലെ ചുണക്കുട്ടനും കോട്ടയത്തെ എ.എസ്.പി.യുമായിരുന്ന ഒരു ഉത്തരേന്ത്യക്കാരൻ…

അക്രമത്തിന്റെ പ്രഭവകേന്ദ്രമായ തലശ്ശേരിയിയിലെ ദുരിതബാധിത പ്രദേശങ്ങളെല്ലാം ഈ മിടുക്കൻ സന്ദർശിച്ചു. ഇരകളോട് അവരുടെ വീടുകളിലേക്ക് മടങ്ങാൻ അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ കൊള്ളക്കാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. കൊള്ളയടിച്ച സാധനങ്ങളെല്ലാം തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ചുമതലയേറ്റ് രണ്ടു ദിവസത്തിനുള്ളിലാണ് എസ് പി വിജയനെ പിടികൂടിയത്. അയാളെ പിടികൂടുന്നതിനിടയിൽ, വിജയൻ കൈ പിടിച്ചിരുന്ന കോൺസ്റ്റബിൾമാരെ പറ്റിച്ചു കുതറി ഓടാൻ തുടങ്ങി. വിജയനെ പിന്തുടർന്ന എസ്പി ഓടി അയാളുടെ അടുത്തെത്തി ഒരു ഫ്‌ലൈയിംഗ് കിക്ക് കൊടുത്തു. വിജയൻ മുഖമടിച്ചു നിലത്തു വീണു.

എണീറ്റോടാനുള്ള ശ്രമത്തിനിടയിൽ വിജയന് ഉടുമുണ്ടു നഷ്ടപ്പെട്ടു. സി.പി.ഐ-എം അനുകൂല മുദ്രാവാക്യം മുഴക്കിയ കലാപകാരികൾക്കിടയിലൂടെ വിജയനെ പോലീസ് ജീപ്പിലേക്ക് എസ്പി വലിച്ചിഴച്ചു. ജീപ്പിന്റെ പുറകിലേക്ക് എറിയുന്നതിനുമുമ്പ് അറസ്റ്റിംഗ് ഉദ്യോഗസ്ഥനാണ് വിജയന്റെ മുണ്ട് എടുത്ത് നൽകിയത്. അവിടെ വെച്ച് എസ്പി വിജയനോട് ഒന്നും പറയുകയോ ചെയ്യുകയോ ചെയ്തില്ല.

പോലീസ് സ്റ്റേഷനിൽ എത്തിയ ശേഷം കോൺസ്റ്റബിൾമാർ വിജയനെ ലോക്കപ്പിലേക്ക് കൊണ്ടുപോയി. ലോക്കപ്പിൽ പ്രവേശിച്ച വിജയനെ ഒരു കൈകൊണ്ട് എസ് പി കഴുത്തിൽ പിടിച്ച് ദുർബലമായ ശരീരം നിലത്തുനിന്ന് ഒരടിയോളം ഉയർത്തി. എസ്പി വിജയനെ ഭൂമിയിലേക്ക് ഇറക്കിവിട്ട് ഒരു നോട്ടം നൽകി. വിജയന് പേടിച്ചു വിറച്ചു. എസ്പി പറഞ്ഞു: മിസ്റ്റർ വിജയൻ ലുക്ക് അറ്റ്മി..!

തുടർന്ന് തന്റെ റിവോൾവർ പുറത്തെടുത്ത് വിജയന്റെ നെറ്റിയിൽ വച്ചു. എസ്പി തന്റെ റിവോൾവർ ഹോൾസ്റ്റർ അഴിച്ചയുടൻ വിജയൻ നിലവിളിച്ചു അവിടെത്തന്നെ മൂത്രമൊഴിച്ചു. എസ്പി മലയാളിയല്ലെങ്കിലും കേരള കേഡർ ഐപിഎസിന് ‘അയ്യോ സാറേ എന്നെ ഒന്നും ചെയ്യല്ലേ, എന്നോട് ക്ഷമിക്കണേ’ എന്നതു മനസ്സിലാക്കാൻ കഴിഞ്ഞു.

എസ്പി വിജയനോട് പറഞ്ഞു, ‘തലശ്ശേരിയിൽ നിങ്ങളുടെ നേതാക്കൾ ചെയ്തതും ഗുണ്ടകളെ കൊണ്ട് ചെയ്യിച്ചതുമായ അക്രമങ്ങൾ ഇനി കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ തോക്ക് ലോഡുചെയ്തു, അടുത്ത തവണ കണ്ടുമുട്ടുമ്പോൾ പറച്ചിലൊന്നും ഉണ്ടാകില്ല. ഇതിലെ ലെഡ് ബുള്ളറ്റ് നിങ്ങളുടെ നെറ്റിയിൽ പ്രവേശിക്കുകയും തലയ്ക്ക് പിന്നിൽ നിന്ന് തലച്ചോറുമായി പുറത്തു പോകുകയും ചെയ്യും. മനസ്സിലായോ?’

നില്ക്കാൻ തന്നെ ബുദ്ധിമുട്ടിയ വിജയന് ‘അതെ സർ’ എന്ന് പ്രതികരിക്കാൻ അപ്പോഴും കഴിഞ്ഞു. വിജയന്റെ മൂത്രവും കാലുകൾക്കിടയിൽ മലവും ഉള്ള തറ തുടയ്ക്കാൻ ആ മുണ്ട് തന്നെ ഉപയോഗിക്കാൻ എസ്പി നിർദ്ദേശിച്ചു. രാഷ്ട്രീയ ആവശ്യങ്ങൾക്കായി ആളുകൾ കൊല്ലപ്പെടുന്നതിലേക്ക് നയിക്കുന്ന ഈ വിഡ്ഢിത്തം തടയാൻ പാർട്ടിയിലെ തന്റെ ആളുകളെ ഉപദേശിക്കണം. അതു ചെയ്യാമെങ്കിൽ യാതൊരു ചാർജും കൂടാതെ തന്നെ വിട്ടയക്കുമെന്ന്
ലോക്കപ്പിൽ നിന്ന് പുറത്തുപോകും മുന്നേ എസ് പി വിജയനോട് പറഞ്ഞു.

സംഗതി പന്തിയല്ലെന്ന് ബോധ്യമായ വിജയനും കൂട്ടരും അക്രമങ്ങളിൽ നിന്ന് മുസ്ലിം-കമ്യൂണിസ്റ്റ് ഗുണ്ടകളെ പിന്തിരിപ്പിച്ചു. എം.വി.രാഘവനും ചടയൻ ഗോവിന്ദനും അടക്കമുള്ള പല ഇജങ നേതാക്കളും ഒളിവിൽ പോയി.
അടുത്ത 6 മാസത്തേക്ക് തലശ്ശേരിയിൽ ശാന്തിയും സമാധാനവുമായിരുന്നു. സി.പി.ഐ മുഖ്യമന്ത്രി ശ്രീ സി. അചുത മേനോന്റ ഭരണകൂടം എസ്പിയെ തലശ്ശേരിയിൽ നിന്ന് മാറ്റുന്നതുവരെ തലശ്ശേരി ശാന്തമായിരുന്നു.

മേൽ പറഞ്ഞ വിജയൻ ആരാണെന്ന് എല്ലാവർക്കും മനസ്സിലായിക്കാണും.

ഇനി നമ്മുടെ ചുണക്കുട്ടൻ പോലിസ് ആരാണെന്നാണോ…?

മറ്റാരുമല്ല, ഇപ്പോൾ പ്രധാന മന്ത്രിയുടെ നാഷണൽ സെക്യൂരിറ്റി അഡൈ്വസർ… ‘ഇന്ത്യൻ ജെയിംസ് ബോണ്ട്’ എന്നറിയപ്പെടുന്ന അജിത് ഡോവൽ ആണ് ആ ചുണക്കുട്ടൻ.

മുഖ്യമന്ത്രി വിജയന്റെ അടുത്ത സഹായിയും സെക്രട്ടറിയുമായ ശ്രീ എം ശിവശങ്കരൻ ഉൾപ്പെട്ട സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അന്വേഷണത്തിന്റെ ചുമതല അജിത് ഡോവലിനാണ്.

അപ്പോൾ നല്ല ഒരു കളി കാണാൻ ഒരുങ്ങിക്കോളൂ കൂട്ടരേ…

എന്നാൽ, ഈ പ്രചാരണത്തിൽ യാതൊരു അടിസ്ഥാനവും ഇല്ലെന്നതാണ് യാഥാർത്ഥ്യം. 1972 മുതൽ ആറു മാസം അജിത് ഡോവൽ കണ്ണൂരിൽ എ.എസ്.പിയായി ഉണ്ടായിരുന്നു. ആ സമയത്ത് അദ്ദേഹം ഒരു തരം വിവാദത്തിലും ഉൾപ്പെട്ടിരുന്നില്ല.

അത് മാത്രമല്ല, തലശേരി കലാപമുണ്ടായ കാലത്ത് പിണറായി ഒരു തവണ പോലും അറസ്റ്റിലായിട്ടുമില്ല. അന്ന് അജിത് ഡോവലിനെ കൊടിയേരി ബാലകൃഷ്ണൻ കണ്ടിട്ടുണ്ടെങ്കിലും പിണറായി വിജയൻ നേരിട്ടു കണ്ടിട്ടില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ പറയുന്നു. ഒരു സ്‌കൂളിനു മുന്നിൽ നിൽക്കുന്ന എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റായിരുന്ന കൊടിയേരി ബാലകൃഷ്ണനെ അജിത് ഡോവൽ കണ്ടിട്ടുണ്ട്. പൊലീസ് സ്റ്റേഷനു മുന്നിൽ സമരത്തിനിടെ നിന്ന കൊടിയേരിയെ കണ്ട അജിത് ഡോവൽ സംസാരിച്ച ശേഷം മടങ്ങുകയായിരുന്നു.

പിണറായിക്കെതിരായി സംഘപരിവാർ ഗ്രൂപ്പുകൾ നടത്തുന്ന പ്രചാരണം അജിത് ഡോവൽ നിരസിച്ചിട്ടുണ്ട്. പിണറായി വിജയനും ഈ പ്രചാരണം ചിരിച്ചു തള്ളുക മാത്രമാണ് ചെയ്തിരിക്കുന്നത്.

Top