കോഴിക്കോട് :കണ്ണൂര്‍ എം പി ശ്രീമതിയേയും ജയരാജനേയും തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ .ബന്ധു നിയമനങ്ങള്‍ ഗുരുതരമെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു .ഇതു ഗുരുതരമാണ് പാര്‍ട്ടി ഇതിനേക്കുറിച്ച് ഗൗരവതരമായി അന്യോഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വ്യക്തമാക്കി.അതേസമയം കണ്ണൂര്‍ എം പി .ശ്രീമതി ടീച്ചറുടെ ഫെയ്സ് ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ച മരുമാളുടെ നിയമനത്തെ പിണറായി പൂര്‍ണ്ണമായി തള്ളിക്കളഞ്ഞു.കണ്ണൂരില്‍നിന്ന് മലപ്പുറത്തേക്കു പോകുന്നവഴിയില്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍വച്ച് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.”ശ്രീമതിയുടെ വിശദീകരണം വസ്തുതാപരമാണ്. മൂന്നു നിയമനം മന്ത്രിക്കു തന്നെ നടത്താം. അതില്‍ പാര്‍ട്ടി ഇടപെട്ടിട്ടില്ല. പാര്‍ട്ടിയെ അറിയിക്കേണ്ട കാര്യവുമില്ല. എന്നാല്‍ അതിലൊരാള്‍ക്കു പ്രമോഷന്‍ നല്‍കിയത് അനുചിതമായ കാര്യമായിരുന്നു. അതു കണ്ടെത്തിയ പാര്‍ട്ടി നിയമനം റദ്ദാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു, അദ്ദേഹം വ്യക്തമാക്കി
അതേസമയം ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ഇ പി ജയരാജന് കുരുക്ക് മുറുകുന്നു. സര്‍ക്കാരിന്റെ പ്രതിഛായ മോശമാക്കിയ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് വി എസ് അച്ചുതാനന്ദന്‍ ആവശ്യപ്പെട്ടു. അതിനിടെ ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ഇ പി ജയരാജന് കുരുക്ക് മുറുകുന്നു. സര്‍ക്കാരിന്റെ പ്രതിഛായ മോശമാക്കിയ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് വി എസ് അച്ചുതാനന്ദന്‍ ആവശ്യപ്പെട്ടു. ജയരാജനെതിരെയുള്ള പരാതിയില്‍ നിയമോപദേശം തേടാന്‍ വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിച്ചു.
പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളിലടക്കം പരാതി വ്യാപകമാകുകയും വിഷയം ചര്‍ച്ച ചെയ്യാനായി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം 14ന് ചേരാനിരിക്കെയുമാണ് നിലപാട് കടുപ്പിച്ച് വിഎസ് രംഗത്തെത്തിയത്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ബി ജെ പി നേതാക്കളായ വി മുരളീധരന്‍ കെ സുരേന്ദ്രന്‍ എന്നിവരാണ് ജയരാജനെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്. പി കെ സുധീറിന്റെ നിയമന ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തില്‍ നിയമോപദേശം തേടാനാണ് വിജിലന്‍സ് തീരുമാനം. നാളെയോ മറ്റന്നാളോ ജേക്കബ് തോമസ് മുഖ്യമന്ത്രിയെ കാണും. എന്നാല്‍ നിയമന ഉത്തരവ് റദ്ദാക്കിയാലും അഴിമതി സ്വജനപക്ഷപാതം എന്നീ വകുപ്പുകളില്‍ കേസെടുക്കാമെന്നാണ് നിയമവിദഗ്ധനര്‍ പറയുന്നത്. സന്തോഷ് മാധവനെതിരായ ഭൂമിദാനക്കേസില്‍ ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. യു ഡി എഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കിയിട്ടും നടപടി വേണമെന്ന കാര്യത്തില്‍ പിണറായി വിജയനടക്കമുള്ള എല്‍ഡിഎഫ് നേതാക്കള്‍ ഉറച്ച് നിന്നിരുന്നു.
ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ പി കെ ശ്രീമതിയുടെ വിശദീകരണം
മരുമകളെ പത്ത് വര്‍ഷം മുന്‍പ് പഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയതിലുള്ള വിശദീകരണവുമായി മുന്‍മന്ത്രി പി കെ ശ്രീമതി. മകന്റെ നിയമനം വിവദമായിട്ടും അതില്‍ പ്രതികരിക്കാതിരിക്കുന്ന പി കെ ശ്രീമതി ആദ്യമായാണ് മരുമകളുടെ നിയമന വിവാദത്തില്‍ മനസ് തുറന്നത്. മരുമകളുടെ തസ്തിക ഉയര്‍ത്തിയ നടപടി ശരിയായിരുന്നില്ലെന്ന് കൂടി ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീമതി കുറ്റസമ്മതം നടത്തുന്നു.
വിമര്‍ശനം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണിത്. എങ്കിലും 10 വര്‍ഷം മുന്‍പ് നടന്നത് എന്താണെന്ന് വ്യക്തമാക്കണമെന്ന മുഖവുരയോടെയാണ് പി കെ ശ്രീമതിയുടെ വിശദീകരണം തുടങ്ങുന്നത്. പാര്‍ട്ടിക്ക് പോറലേല്‍ക്കാതിരിക്കാനാണ് അന്ന് പ്രതികരിക്കാതിരുന്നതെന്ന് പറയുന്ന പി കെ ശ്രീമതി മകന്റെ ഭാര്യയുടെ നിയമനം പാര്‍ട്ടി അറിവോടെയാണെന്നും പറയുന്നു. മന്ത്രിമന്ദിരത്തിലെ മൂന്ന് തസ്തികകളിലേക്കുള്ള നിയമനം അതാത് മന്ത്രിമാര്‍ക്ക് നടത്താമെന്ന് പാര്‍ട്ടിയുടെ തീരുമാനമായിരുന്നു. പാര്‍ട്ടിയുടെ അനുവാദത്തോടെയാണ് മരുമകളെ തന്നെ നിയമിച്ചതെന്നും ശ്രീമതി വെളിപ്പെടുത്തുന്നു.
എന്നാല്‍ സ്റ്റാഫിലുള്ള ബിരുദധാരികളായവരുടെ തസ്തിക ഉയര്‍ത്തിയപ്പോള്‍ മരുമകള്‍ക്ക് നല്‍കിയ ജോലിക്കയറ്റം ക്രമവിരുദ്ധമായിരുന്നുവെന്നും ശ്രീമതി കുറ്റസമ്മതം നടത്തുന്നു. കോണ്‍ഗ്രസും ബിജെപിയും മാധ്യമങ്ങളും നടപടി വിവാദമാക്കിയതോടെ മരുമകള്‍ രാജിവച്ചെന്നും പെന്‍ഷന്‍ കൈപറ്റുന്നുവെന്ന ആരോപണം തെറ്റാണെന്നും ചൂണ്ടിക്കാട്ടിയാണ് വിശദീകരണം അവസാനിപ്പിക്കുന്നത്. അതേസമയം മരുമകളുടെ നിയമനകാര്യത്തില്‍ വിശദീകരണം നടത്തുമ്പോഴും മകന്‍ പി കെ സുധീറിന്റെ നിയമനത്തെ കുറിച്ച് ശ്രീമതി മൗനം പാലിക്കുകയാണ്. പാര്‍ട്ടി അറിയാതെ ഒന്നും നടക്കില്ലെന്ന് പരോക്ഷമായി വ്യക്തമാക്കുക കൂടിയാണ് പി കെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ ഉദ്ദേശ്യം എന്നുവേണം കരുതാന്‍.