ടിപി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയത് ഗുണമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തിയാല്‍ ആരെയും ആ സ്ഥാനത്തിരിക്കാന്‍ അനുവദിക്കില്ല. വീഴ്ചകളെ സെന്‍കുമാര്‍ ന്യായീകരിക്കുകയാണ് ചെയ്തതെന്നും പിണറായി പറഞ്ഞു.
പ്രധാനപ്പെട്ട കേസുകളില്‍ വീഴ്ച വരുത്തിയ ആളെ വെച്ചു കൊണ്ടിരിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ടിപി സെന്‍കുമാറിനെ മാറ്റിയത് രാഷ്ട്രീയ തീരുമാനമല്ലെന്നും നാടിനു വേണ്ടിയുളള തീരുമാനമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയത്തിനു മറുപടി നല്‍കവേയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
കഴിഞ്ഞ ദിവസം കണ്ണൂരില്‍ അരങ്ങേറിയത് രാഷ്ട്രീയ കൊലപാതകങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപിക്കാരനെ കൊന്നത് സിപിഐഎമ്മുകാരനെ കൊന്നതിലുള്ള പ്രതികാരം മൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പയ്യന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയതു ബിജെപിക്കാരായ പത്തുപേരുടെ സംഘമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.