പി ജെ ജോസഫിനെ അനുനയിപ്പിക്കാന്‍ ഇടുക്കിയില്‍ സ്വതന്ത്രനാക്കി മത്സരിപ്പിക്കാന്‍ ധാരണ; എതിര്‍പ്പുമായി മാണിവിഭാഗം

തിരുവനന്തപുരം: കോട്ടയം സീറ്റിനെ ചൊല്ലി ഇടഞ്ഞ പി ജെ ജോസഫിനെ അനുനയിപ്പിക്കാന്‍ യുഡിഎഫില്‍ തിരക്കിട്ട നീക്കം. മാണിയുമായി പിരിയുമെന്ന സൂചനകള്‍ നല്‍കിയ പിജെ ജോസഫ് യുഡിഎഫില്‍ തന്നെ തുടരുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.  പ്രത്യേക രഷ്ട്രീയ സാഹചര്യത്തില്‍ പിജെ ജോസഫിനെ പിണക്കികൊണ്ട് മുന്നോട്ട് പോകേണ്ട എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനണം. ഒത്തുതീര്‍പ്പ് ഫോര്‍മുല എന്ന തരത്തില്‍ ഇടുക്കിയില്‍ യുഡിഎഫ് സ്വതന്ത്രനായി പി ജെ ജോസഫിനെ മത്സരിപ്പിക്കാണ് ഇപ്പോള്‍ ധാരണയെത്തിരിക്കുന്നത്. കെ എം മാണി ഇത് അംഗീകരിക്കുമോ എന്നകാര്യത്തില്‍ സംശയമാണ്. കോട്ടയം സീറ്റിനെ ചൊല്ലി തല്ലിപിരിഞ്ഞ് യുഡിഎഫില്‍ തന്നെ മത്സരിക്കുന്നത് ഭാവിയില്‍ തനിക്ക് കോട്ടം തട്ടുമെന്ന് മാണിയും കരുതുന്നു.

കെ എം മാണി എതിര്‍ത്താല്‍ എം എല്‍ എ സ്ഥാനം രാജിവെക്കാനും ജോസഫിന് ആലോചനയുണ്ട്. കേരള കോണ്‍ഗ്രസില്‍ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ ഒത്തുതീര്‍പ്പ് ഫോര്‍മുല വന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവില്‍ മാണി വിഭാഗത്തിനൊപ്പം ഒരുമിച്ച് പോകാന്‍ താല്‍പര്യമില്ലാത്ത ജോസഫ് വിഭാഗത്തിന് ഇടുക്കി സീറ്റ് കിട്ടിയാല്‍ മാണി കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നത്തില്‍ മത്സരിക്കാതെ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനാണ് ആലോചന. ഇടുക്കി ജില്ലയില്‍ കാര്യമായി സ്വാധീനമുള്ള ജോസഫിനും വിഭാഗത്തിനും പാര്‍ലമെന്റിലേക്ക് ജയിക്കാമെന്നുള്ള ആത്മവിശ്വാസവും ഉണ്ട്. ഇത്തരത്തില്‍ ജയിച്ചാല്‍ പിന്നീട് കോണ്‍ഗ്രസിനോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാനാകും ജോസഫ് ശ്രമിക്കാനാകും ജോസഫ് ഗ്രൂപ്പിന്റെ ശ്രമം.

ഇടുക്കിയില്‍ കോണ്‍ഗ്രസിന് എടുത്ത് പറയാന്‍ തക്ക നേതാക്കള്‍ ഇല്ലാത്തതിനാല്‍, ജില്ലയില്‍ പിജെ ജോസഫിന്റെ നേതൃത്വം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തിനും മടിയില്ല. എന്ത് വന്നാലും ഇനി ഇടതുപക്ഷത്തേക്ക് പോകാനില്ലെന്നും യുഡിഎഫിനോട് ഒപ്പം ഉറച്ച് നില്‍ക്കുമെന്നും ജോസഫ് വ്യക്തമാക്കിയിരുന്നു. ഇടുക്കി പാര്‍ലമെന്റ് സീറ്റില്‍ യുഡിഎഫ് സ്വതന്ത്രനായി പിജെ ജോസഫ് മത്സരിച്ചാല്‍ മുന്നണിയില്‍ പുതിയ സമവാക്യങ്ങള്‍ക്കാകും രൂപം കൊള്ളുക. ഇടുക്കിയില്‍ കടുത്ത മത്സരം കാഴ്ച്ചവയ്ക്കാനും പിജെ ജോസഫ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകുന്നതോടെ കഴിയുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

Top