ഒരു സീറ്റാണ് ലഭിക്കുന്നതെങ്കിലും താന്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പി ജെ ജോസഫ്; മാണികോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടങ്ങി

കൊച്ചി: കേരളകോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റിന്‍ താന്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പി ജെ ജോസഫ്. ജോസഫിന്റെ ആവശ്യങ്ങളെ കെ എം മാണിതള്ളിയതിന് തൊട്ടുപിന്നാലെയാണ് പി ജെ ജോസഫ് രംഗത്തെത്തിയിരിക്കുന്നത്. രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇത്തവണ എന്തായാലും മത്സരിക്കുമെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ കേരള കോണ്‍ഗ്രസിന് നല്‍കണമെന്നാണ് ആവശ്യം. ലീഗുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. മത്സരിക്കാന്‍ ആഗ്രഹമുണ്ട്. പാര്‍ട്ടി തീരുമാനിച്ചാല്‍ എന്തായാലും മത്സരിക്കും. എവിടെ മത്സരിച്ചാലും കുഴപ്പമില്ല. മൂന്ന് സീറ്റിലും തനിക്ക് വിജയസാധ്യതയുണ്ട്- പി.ജെ. ജോസഫ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യു.ഡി.എഫിലെ സീറ്റ് വിഭജനത്തില്‍ മുസ്ലീം ലീഗുമായുള്ള ചര്‍ച്ച കഴിഞ്ഞാല്‍ കേരള കോണ്‍ഗ്രസിന്റെ ആവശ്യത്തിലും തീരുമാനമുണ്ടാകുമെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി. 1984-ല്‍ മുസ്ലീം ലീഗിന് രണ്ട് സീറ്റുണ്ടായിരുന്നപ്പോള്‍ കേരള കോണ്‍ഗ്രസ് മൂന്ന് സീറ്റുകളില്‍ മത്സരിച്ചിരുന്നതായും അതിനാല്‍ ലീഗിന് കുഴപ്പമുണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ തൊടുപുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും താന്‍ മത്സരിക്കുമെന്ന് പി.ജെ. ജോസഫ് പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിക്ക് രണ്ട് സീറ്റ് വേണമെന്നും മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നുമായിരുന്നു പി.ജെ. ജോസഫ് അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ സീറ്റ് കൂടുതല്‍ ആവശ്യപ്പെട്ട് യു ഡി എഫിന്റെ ഐക്യംകളയാനില്ലെന്ന് മാണിയും പറഞ്ഞിരുന്നു.

Top