ഉമ്മന്‍ചാണ്ടിയെ കൊണ്ട് രാജിവെപ്പിക്കാന്‍ തിരക്കിട്ട ശ്രമം,ചാണ്ടിയൊഴിഞ്ഞാല്‍ പിജെ കുര്യന്‍ ഇടക്കാല മുഖ്യമന്ത്രിയായേക്കും,രാജിവെയ്ക്കില്ലെന്ന് ഹൈക്കമാന്റിനോട് ഉമ്മന്‍ചാണ്ടി.

തിരുവനന്തപുരം:അഴിമതി ആരോപണങ്ങളില്‍ ഇമേജ് നഷ്ടമായ ഉമ്മന്‍ചാണ്ടിയെ മാറ്റാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം തത്വത്തില്‍ ധാരണയായതായി സൂചന.ഉമ്മന്‍ചാണ്ടിയെ രാജിവെപ്പിച്ച് ഹൈക്കമാന്റിന്റെ പ്രതിനിധിയായി പിജെ കുര്യനെ മുഖ്യമന്ത്രിയാക്കാനാണ് ആലോചനയെന്നാണ് ആദ്യവിവരം.സര്‍ക്കാര്‍ ഗുരുത പ്രതിസന്ധിയാണ് ഇപ്പോള്‍ കേരളത്തില്‍ നേരിട്ട് കൊണ്ടിരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഹൈക്കമാന്റ് വൃത്തങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

 

ഉമ്മന്‍ചാണ്ടിക്കെതിരായി ഉയര്‍ന്ന് വന്നിരിക്കുന്ന മുഴുവന്‍ ആരോപണങ്ങളെ കുറിച്ചും സുധീരന്‍ കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നികിനെ അറിയിച്ചിട്ടുണ്ട്.മുഖ്യമന്ത്രിയുമായും ഇക്കാര്യത്തില്‍ മുകുള്‍ വാസ്‌നിക് ബന്ധപ്പെട്ടിട്ടുണ്ട്.ഉമ്മന്‍ചാണ്ടിയോട് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കമാന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.അതീവഗൗവരവകരമാണ് കേരളത്തിലെ സാഹചര്യമെന്നാണ് ഹൈക്കമാന്റ് വിലയിരുത്തല്‍.പിജെ കുര്യന്റെ കാര്യത്തില്‍ ഏതാണ്ട് ധാരണയായതായും കേരളത്തിലെ നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും ഹൈക്കമാന്റ് വൃത്തങ്ങള്‍ പറയുന്നു.കുര്യനെ കൂടാതെ സുധീരനേയും,ചെന്നിത്തലയേയും,വിഡി സതീശനേയും ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 
അതേസംയം താന്‍ ഒഴിയാന്‍ തയ്യാറല്ലെന്നാണത്രെ ഉമ്മന്‍ചാണ്ടിയുടെ നിലപാട്.വീണ്ടും കോടതിയെ സമീപിക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ തീരുമാനം.തുടക്കത്തില്‍ ഉമ്മന്‍ചാണ്ടിയോടൊപ്പം നില്‍ക്കുന്നു എന്ന പ്രതീതി വരുത്തി ധാര്‍മ്മികത ഉയര്‍ത്തിപിടിക്കുന്ന രാജിയാക്കി അദ്ധേഹത്തിന്റെ സ്ഥാനമൊഴിയലിനെ മാറ്റാണാണ് ഹൈക്കമാന്റ് ധാരണയെന്നറിയുന്നു.

പ്രഥമദൃഷ്ട്യാ ഉമ്മന്‍ചാണ്ടി കുറ്റക്കാരനല്ലെന്നാണ് ഹൈക്കമാന്റ് വൃത്തങ്ങള്‍ ഇന്ന് പ്രതികരിച്ചത്.എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ തങ്ങള്‍ പഠിച്ച് പ്രതികരിക്കുമെന്ന് ഹൈക്കമാന്റ് പറയുന്നു.ഉമ്മന്‍ചാണ്ടിയെ ഇനി സ്ഥാനത്ത് നിന്ന് മാറാന്‍ പരമാവധി പ്രേരിപ്പിക്കുക എന്ന തന്ത്രമാണ് ഇനി ഹൈക്കമാന്റ് സ്വീകരിക്കുകയെന്നും സൂചനയുണ്ട്.അങ്ങിനെ വന്നാല്‍ കേരളത്തില്‍ ഒരു ഇടക്കാല സര്‍ക്കാര്‍ ഉണ്ടായേക്കും അതിന്റെ നേതൃസ്ഥാനത്തേക്കാണ് പിജെ കുര്യനെ പരിഗണിക്കുന്നത്.ഇക്കാര്യങ്ങളെ കുറിച്ചൊക്കെ ചര്‍ച്ച നടത്താന്‍ എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍വാസ്‌നിക് നാളെ തന്നെ കേരളത്തിലെത്തും.

Top