മന്ത്രി എ കെ ബാലന്റെ സ്റ്റാഫിലും വിദ്യാഭ്യാസ യോഗ്യത ഇല്ലാവരെ നിയമച്ചു; ഇന്ദു മേനോനെ സ്ഥിരപ്പടുത്തിയത് ചട്ടങ്ങള്‍ ലംഘിച്ച്

മന്ത്രി എ.കെ.ബാലന്റെ അസി.പ്രൈവറ്റ് സെക്രട്ടറിയടക്കം വിദ്യാഭ്യാസ യോഗ്യതയില്ലാത്ത നാല് പേരെ പട്ടികജാതി-വര്‍ഗ വകുപ്പിന് കീഴിലുള്ള കിര്‍ത്താഡ്സില്‍ സ്ഥിരപ്പെടുത്തിയെന്ന ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്.

കിര്‍ത്താഡ്സിലെ താത്ക്കാലിക ജീവനക്കാരായിരുന്ന എഴുത്തുകാരി ഇന്ദു വി.മേനോനടക്കമുള്ളവരെ ചട്ടങ്ങള്‍ മറികടന്ന സ്ഥിരപ്പെടുത്തിയെന്നാണ് ആരോപണം. എ.എന്‍ മണിഭൂഷണ്‍, മിനി പി.വി, സജിത് കുമാര്‍ എസ്.വി എന്നിവരാണ് യോഗ്യതയില്ലാതെ സ്ഥിരം നിയമനം നേടിയ മറ്റു കരാര്‍ ജീവനക്കാരെന്നും ഫിറോസ് ആരോപിക്കുന്നു. വിവിധ വകുപ്പുകളുടെ എതിര്‍പ്പുകള്‍ മറികടന്ന് ചട്ടം 39 പ്രകാരമാണ് ഇവരുടെ നിയമനമെന്നാണ് ഫിറോസിന്റെ ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എ.കെ.ബാലന്റെ പ്രൈവറ്റ് സെക്രട്ടറിയായതിന് പിന്നാലെ തന്നെ മണിഭൂഷണ് സ്ഥിരം നിയമനം ലഭിച്ചു. ഇത് മറച്ചുവെക്കാനും സാധൂകരിക്കാനുമാണ് മറ്റുള്ളവരുടെ നിയമനം നടത്തിയത്. എംഫിലും പിച്ച്എച്ച്ഡിയും യോഗ്യത വേണ്ട പോസ്റ്റുകളിലാണ് എംഎ മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഇവരെ നിയമച്ചിരിക്കുന്നത്.

നിപ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടെ മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ്, വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില, കോഴിക്കോട് മാന്‍ഹോളില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിന്റെ ഭാര്യ സഫ്രീന എന്നിവര്‍ക്ക് ജോലി നല്‍കിയ ചട്ടം ഉപയോഗിച്ചാണ് ഇവരേയും സ്ഥിരപ്പെടുത്തിയത്. ധനവകുപ്പും നിയമവകുപ്പും ഭരണപരിക്ഷകരണ വകുപ്പും എതിര്‍ത്തിട്ടും നിയമനം നടത്തിയെന്നും ഫിറോസ് ആരോപിച്ചു.

Top