കൊച്ചി: ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 15 സീറ്റ് ലക്‌ഷ്യം വെച്ച് ബിജെപി കച്ചമുറുക്കി .വട്ടിയൂർക്കാവിൽ മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ടിക്കറ്റിൽ മുൻ പികെ കൃഷ്ണദാസ് മത്സരിച്ചേക്കുമെന്നാണ് സൂചന. തിരുവനന്തപുരത്ത് ബിജെപി ഏറെ പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂർക്കാവ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും മികച്ച പോരാട്ടമാണ് ഈ മണ്ഡലത്തിൽ നടന്നത്. കുമ്മനം രാജശേഖരനാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ രണ്ടാമതെത്തിയത്.
വട്ടിയൂർക്കാവിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന കെ മുരളീധരനോടാണ് കുമ്മനം രാജശേഖരൻ പരാജയപ്പെട്ടത്. കെ മുരളീധരൻ 51322 വോട്ടുകൾ നേടി വിജയിക്കുകയായിരുന്നു. 43,700 വോട്ടുകളാണ് കുമ്മനത്തിന് ലഭിച്ചത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലെ ബിജെപിയുടെ വോട്ട് വിഹിതം വർധിപ്പിക്കാമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
കേരളത്തിൽ ബിജെപിയുടെ സിറ്റിംഗ് സീറ്റായ നേമത്ത് ഒ രാജഗോപാലിന് പകരം കുമ്മനം രാജശേഖരൻ മത്സരിച്ചേക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നേമത്ത് കുമ്മനത്തിന് വേണ്ടി വീട് വാടയ്ക്ക് എടുത്തിട്ടുണ്ട്. ഇതോടൊപ്പം നേമം നിയോജക മണ്ഡലത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോകാനുള്ള നിർദേശമാണ് ബിജെപി നൽകിയിട്ടുള്ളതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലുള്ള വിമുഖത നേരത്തെ തന്നെ ഒ രാജഗോപാൽ അറിയിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്ത് നേമത്ത് പുതിയ ആളെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി ഒരുങ്ങും. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 8671 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഒ രാജഗോപാൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കേരളത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ച് കേരള നിയമസഭയിലെത്തിയ ഏക എംഎൽഎയാണ് കുമ്മനം.