സുധാകരനെ ഓടിച്ച പി.കെ രാഗേഷ് വീണ്ടും വിലപേശല്‍ തന്ത്രത്തില്‍ ,മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി . കണ്ണൂരും അഴീക്കോടും വിമതരുണ്ടാകുമോ ?

കണ്ണൂര്‍: കണ്ണൂരിലെ വിമതന്‍ പി.കെ.രാഗേഷ് വിലപേശല്‍ തന്ത്രത്തില്‍ .കണ്ണൂരിലും അഴീക്കോടും വിമത സ്ഥാനാര്‍ത്തിയെ നിര്‍ത്തുമെന്ന ഭീക്ഷ്ണി നിലനിര്‍ത്തി ഇന്നലെ രാഗേഷ് മുഖ്യമന്ത്രിയുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി.കോര്‍പറേഷനു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും വിമതഭീഷണിയുയര്‍ത്തിയ പി കെ രാഗേഷിനെ ഭയന്നാണ് കെ.സുധാകരന്‍ കണ്ണൂരില്‍ നിന്നും ഉദുമക്ക് വണ്ടികയറിയത്ന്നു പരക്കെ സംസാരമുണ്ട്.എന്ന ഇത്തവണ കോണ്‍ഗ്രസ് നിര്‍ദേശങ്ങള്‍ക്കു മുന്നില്‍ രാഗേഷ് കീഴടങ്ങിയേക്കുമെന്ന് സൂചനയുണ്ട്. ഇന്നലെ മുഖ്യമന്ത്രിയുമായി അര മണിക്കൂറോളം പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ് മഞ്ഞുരുക്കത്തിന്റെ സൂചന നല്‍കിയത്. കാസര്‍കോട്ടേക്കുള്ള വഴിമധ്യേ ഇന്നലെ രാവിലെ ആറോടെ മാവേലി എക്‌സ്പ്രസ്സിലാണ് കണ്ണൂരിലെത്തിയത്. തുടര്‍ന്നാണ് പി കെ രാഗേഷുമായി ചര്‍ച്ച നടത്തിയത്. മറ്റാരെയും മുറിയില്‍ പ്രവേശിപ്പിച്ചിരുന്നില്ല.
ഈ സമയം ജില്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥികളായ മന്ത്രി കെ സി ജോസഫ്, കെ എം ഷാജി എംഎല്‍എ, സതീശന്‍ പാച്ചേനി, അമൃതാ രാമകൃഷ്ണന്‍ എന്നിവരും മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുള്‍ഖാദര്‍ മൗലവി, ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പ്രഫ. എ ഡി മുസ്തഫ, സി രഘുനാഥ്, എം പി മുഹമ്മദലി തുടങ്ങിയവരുംഗസ്റ്റ്ഹൗസിലെത്തിയിരുന്നു. ചില ആവശ്യങ്ങള്‍ പരിഹരിച്ച് രാഗേഷിനെയും അനുകൂലികളെയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കാനായി മറ്റു നേതാക്കളുമായി ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായാണു സൂചന. രണ്ടുദിവസത്തിനകം മറുപടി അറിയിക്കാമെന്നു പറഞ്ഞാണ് മുഖ്യമന്ത്രി മടങ്ങിയത്.ks and pk rakesh
അതേസമയം, ജില്ലയിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ധരിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും മറ്റ് സംഭവങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നുമാണ് പി കെ രാഗേഷ് പറഞ്ഞത്. മുഖ്യമന്ത്രി എല്ലാം മൂളിക്കേള്‍ക്കുകയായിരുന്നു. മറ്റ് നേതാക്കളുമായി ചര്‍ച്ച നടത്തി തീരുമാനം അറിയിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി തിരുവനന്തപുരത്ത് പോയി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയെയും നേരില്‍ കാണുന്നത്. അതേസമയം പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഐക്യ ജനാധിപത്യ സംരക്ഷണ സമിതിയുടെ ബാനറില്‍ അഴീക്കോടും കണ്ണൂരും സ്ഥാനാര്‍ഥികളെ നിര്‍ത്താനുള്ള നീക്കവുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു.PK RAKESH SUDHEERAN
കോണ്‍ഗ്രസ് ചിറക്കല്‍ ബ്ലോക്ക് കമ്മിറ്റിയുടെയും പള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയുടെയും പുനസംഘടനയാണ് പ്രധാനമായും രാഗേഷിന്റെ ആവശ്യം. 18ന് കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാന്‍ വീണ്ടും മുഖ്യമന്ത്രി എത്തുന്നുണ്ട്.
ഇതിനിടയില്‍ വിമത നീക്കത്തില്‍ നിന്നും രാഗേഷിനെ പിന്തിരിപ്പിക്കാനുള്ള നീക്കമാണ് യുഡിഎഫ് നേതൃത്വം കൈക്കൊള്ളുന്നത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയോടെ പി കെ രാഗേഷ് വിമതനീക്കത്തില്‍ നിന്നു പിന്‍മാറി നേതൃത്വത്തിനു വഴങ്ങിയേക്കുമെന്നു തന്നെയാണു സൂചന.എന്നാല്‍, പ്രശ്നത്തിലിടപെടാമെന്നോ പരിഹാരം കാണാമെന്നോ ഒരുറപ്പും ഉമ്മന്‍ ചാണ്ടി രാഗേഷിന് നല്‍കിയില്ളെന്നാണ് വിവരം. ബ്ളോക്, മണ്ഡലം ഭാരവാഹികളുടെ പുന:സംഘടന, കോര്‍പറേഷന്‍ ഭരണത്തില്‍ അര്‍ഹമായ സ്ഥാനം തുടങ്ങിയ ആവശ്യങ്ങള്‍ നടത്തിത്തരാമെന്നറിയിച്ച ജില്ലാ നേതൃത്വം പിന്നീട് ഇതില്‍നിന്ന് പിന്തിരിഞ്ഞെന്നാണ് രാഗേഷ് മുഖ്യമന്ത്രി മുമ്പാകെ ഉന്നയിച്ച പ്രധാന പരാതി.
നേതൃത്വത്തിന്‍െറ തെറ്റായ നിലപാടില്‍ പ്രതിഷേധിച്ച് നിയമസഭ തെരഞ്ഞെടുപ്പിലും വിമത സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ഐക്യജനാധിപത്യ സംരക്ഷണസമിതി പ്രവര്‍ത്തകരുടെ കൂട്ടായ്മ തീരുമാനച്ചിരുന്നു. ഇക്കാര്യം ഇന്നലെ രാഗേഷ് ഉമ്മന്‍ ചാണ്ടിയെ ധരിപ്പിച്ചു. ഉടന്‍ പരിഹാരം കാണാമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടിയെന്ന് രാഗേഷ് വെളിപ്പെടുത്തി. നടപടി ഉണ്ടാകാത്തപക്ഷം വിമത സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകുമെന്നും രാഗേഷ് അറിയിച്ചു.

Top