കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അരുണ്‍ ജയ്‌റ്റ്‌ലിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ വികാരാധീതനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹ്‌റിനിലെ പ്രസംഗം. ബഹ്‌റ്‌നില്‍ ഇന്ത്യാക്കാരുമായി സംസാരിക്കുമ്ബോള്‍ ജയ്‌റ്റ്‌ലിയുമായുള്ള ദീര്‍ഘകാലത്തെ സൗഹൃദം ഓര്‍മിച്ച മോദി തനിക്ക് ഒരു പ്രിയ സുഹൃത്തിനെ നഷ്‌ടമായെന്നും പറഞ്ഞു.
സ്വന്തം കടമകളില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. ബഹ്‌റിനില്‍ ഉത്സവാന്തരീക്ഷത്തില്‍ നില്‍ക്കുമ്ബോഴും എന്റെ ഹൃദയം ദുഖത്താല്‍ ആര്‍ദ്രമാവുകയാണ്. എന്റെ പൊതുജീവിതത്തില്‍ കൂടെ നടന്ന സുഹൃത്ത്, രാഷ്ട്രീയ യാത്രയില്‍ ഒപ്പമുണ്ടായിരുന്നയാള്‍, എപ്പോഴും താന്‍ ബന്ധപ്പെട്ടിരുന്ന ഒരാള്‍, എനിക്കൊപ്പം ദുരിതങ്ങള്‍ പങ്കിട്ടയാള്‍, ഒരുമിച്ച് സ്വപ്‌നം കാണുകയും ഒന്നിച്ച് അത് നേടുകയും ചെയ്‌തയാള്‍, ഇന്ത്യയുടെ മുന്‍ പ്രതിരോധ, ധനകാര്യമന്ത്രിയും പ്രിയ സുഹൃത്തുമായ അരുണ്‍ ജയ്‌റ്റ്‌ലി അന്തരിച്ചിരിക്കുന്നു. എന്റെ സുഹൃത്ത് നിത്യതയിലേക്ക് അലിയുമ്ബോള്‍ ഞാന്‍ ഇത്രയും ദൂരെയാണെന്ന കാര്യം ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് മുന്‍ വിദേശകാര്യമന്ത്രിയും സഹോദരിയുമായിരുന്ന സുഷമാ സ്വരാജ് മരിച്ചിരുന്നു. ഇപ്പോള്‍ പ്രിയ സുഹൃത്ത് അരുണ്‍ ജെയ്‌റ്റ്‌ലിയും യാത്രയായി – കണ്ണീരിറ്റുവീഴുന്നത് പോലെ മോദി പറഞ്ഞുനിറുത്തി. അരുണ്‍ ജയ്‌റ്റ്‌ലിയുടെ കുടുംബത്തെ വിളിച്ച മോദി തന്റെ അനുശോചനം ഇവരെ അറിയിച്ചു. വിദേശയാത്ര വെട്ടിച്ചുരുക്കി വരേണ്ടതില്ലെന്ന് ജയ്‌റ്റ്‌ലിയുടെ കുടുംബം മോദിയോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് പാരീസില്‍ നടക്കുന്ന ജി 7ഉച്ചകോടി ഒഴിവാക്കി സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ച പ്രധാനമന്ത്രിയെ ബന്ധുക്കള്‍ തടയുകയായിരുന്നു.