കുറിച്ചിയിൽ 74 കാരനായ പലചരക്ക് വ്യാപാരി പോക്‌സോ കേസിൽ അറസ്റ്റിൽ: പിടിയിലായത് പത്തു വയസുകാരിയെ പീഡിപ്പിച്ച കേസിൽ

ചിങ്ങവനം: പലചരക്ക് കടയിൽ എത്തിയ പത്തുവയസുകാരിയെ കടന്നു പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിൽ കടയുടമയായ 74 കാരനെ പൊലീസ് പിടികൂടി. കുറിച്ചിയിലെ കട ഉടമ കുറിച്ചി എസ്.പുരം കുളങ്ങര വീട്ടിൽ യോഗിദാക്ഷനെയാണ് ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ആർ ജിജു അറസ്റ്റ് ചെയ്തത്.

പത്തു വയസുകാരിയായ പെൺകുട്ടി കടയിൽ എത്തുമ്പോൾ ഇയാൾ നിരന്തരം കടന്നു പിടിക്കുകയും, ശരീരത്തിൽ സ്പർശിക്കുകയും ചെയ്തിരുന്നു. ശല്യം നിരന്തരമായപ്പോൾ പെൺകുട്ടി വീട്ടിലെത്തി ബന്ധുക്കളോട് പരാതിപ്പെട്ടു. തുടർന്നു, കുട്ടിയുടെ മാതാപിതാക്കൾ വിവരം അന്വേഷിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം കുട്ടിയുടെ മൊഴിയെടുത്തത്. തുടർന്നു പൊലീസ് കേസ് അന്വേഷിച്ച് വിവരങ്ങൾ ശേഖരിച്ച ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുട്ടികൾക്കു നേരെ ഇയാൾ മുൻപും സമാന രീതിയിലുള്ള അതിക്രമം നടത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top