10 വയസ്സുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; യുവതിക്ക് 30 വര്‍ഷം കഠിന തടവും പിഴയും

മഞ്ചേരി: 10 വയസ്സുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ യുവതിക്ക് 30 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴ ശിക്ഷ. മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വഴിക്കടവ് മുണ്ട പുളിയക്കോട് ബിനിതയ്ക്ക് (മഞ്ജു-36) ആണ് ജഡ്ജി എ എം അഷ്റഫ് ശിക്ഷ വിധിച്ചത്.

2013ല്‍ ആണ് കേസിനാസ്പദമായ സംഭവം. വഴിക്കടവ് ഇന്‍സ്പെക്ടര്‍ ആയിരുന്ന മനോജ് പറയട്ടയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്‍സ്പെക്ടര്‍ പി.അബ്ദുല്‍ ബഷീറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എ. സോമസുന്ദരന്‍ 12 സാക്ഷികളെ വിസ്തരിച്ചു. 13 രേഖകള്‍ ഹാജരാക്കി. പ്രതിയെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top