ജെഎന്‍യു സമരത്തിന് നേതൃത്വം നല്‍കുന്ന സിപിഐ നേതാവ് ഡി രാജയുടെ മകളെ രാജ്യദ്രോഹിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി;കശ്മീരി വിദ്യാര്‍ത്ഥി നേതാവ് ഒമര്‍ ഖാലിദുമായി അപരാജിതക്ക് അടുത്ത ബന്ധമുണ്ടെന്ന് ഡല്‍ഹി പോലീസ്.

ഒടുവില്‍ അവര്‍ കമ്മ്യുണിസ്റ്റുകാരേയും തേടിവരികയാണ്.രാജ്യത്ത് ആര് ജീവിക്കണമെന്ന് അവര്‍ തീരുമാനിക്കുന്ന കാലം വിദൂരമല്ലെന്ന് ഓര്‍മ്മിപ്പിച്ച്.
ജെഎന്‍യുവിയില്‍ സംഘപരിവാറിനും ഹിന്ദുത്വ അജണ്ടകള്‍ക്കുമെതിരെ തുറന്നുള്ള പ്രസംഗമായിരുന്നു കനയ്യകുമാറിന്റേത്. എന്നാല്‍, ഈ പ്രസംഗം ്എഡിറ്റ് ചെയ്ത് രാജ്യദ്രോഹ പരാമര്‍ശങ്ങള്‍ കുത്തിത്തിരുകിയത് കണ്ടാണ് ഡല്‍ഹി പൊലീസ് രാജ്യദ്രോഹ കുറ്റം അദ്ദേഹത്തിന് മേല്‍ ചുമത്തിയത്. എന്നാല്‍, അതിന് ശേഷം ഈ വാദങ്ങള്‍ക്ക് തിരിച്ചടിയേല്‍ക്കുമെന്ന കാര്യം ഉറപ്പായതോടെ മറ്റുള്ള വിദ്യാര്‍ത്ഥികളെ തിരഞ്ഞു പിടിച്ച് രാജ്യദ്രോഹ കുറ്റം ചുമത്താന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിക്കാന്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെതിതെ തിരിഞ്ഞിരിക്കയാണ് കേന്ദ്രം.

ഖാലിദുമായി അടുത്ത ബന്ധമുള്ള സിപിഐ നേതാവ് ഡി രാജയുടെയും ആനി രാജയുടെയും മകള്‍ അപരാജിത. അതുകൊണ്ട് നേതാവിന്റെ മകളെയും പ്രതിയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതോടെ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങിന് നേതൃത്വം നല്‍കിയവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന വിധത്തിലാണ് കേന്ദ്രം പരിഗണിക്കുന്നത്. ജെഎന്‍യുവില്‍ പ്രവര്‍ത്തിക്കുന്നത് തീവ്രവാദ ഗ്രൂപ്പുകളാണെന്ന വാദമാണ് കേന്ദ്രം ഉന്നയിക്കുന്നത്. ചുരുക്കത്തില്‍ തീവ്രവാദത്തിന്റെ പേര് പറഞ്ഞ് വിദ്യാര്‍ത്ഥികളെ ഒതുക്കാനുള്‌ല ശ്രമമാണ് നടക്കുന്നത

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയ പൊലീസ് തെരയുന്ന ഉമര്‍ ഖാലിദടക്കമുള്ളവര്‍ ഒളിവില്‍ കഴിയുകയാണെന്നാണ് പൊലീസ് വാദം. ജെ.എന്‍.യു. കാമ്പസിലെ ഹോസ്റ്റലിലാണ് ഇവര്‍ ഉള്ളതെന്നും ഈ സാഹചര്യത്തില്‍ ഹോസ്റ്റലില്‍ കയറി റെയ്ഡ് നടത്തിയേക്കുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. ജെ.എന്‍.യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ മുഴക്കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരേ നടപടിയെടുക്കരുതെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ജന്ദര്‍മന്തറിലേക്ക് നടത്തിയ പ്രകടനത്തിനു നേതൃത്വം നല്‍കിയതും അപരാജിതയായിരുന്നു.

മാതാപിതാക്കളും സിപിഐ. നേതാക്കളുമായ ഡി.രാജയും ആനിരാജയും ഒപ്പമുണ്ടായിരുന്നു. അപരാജിത രാജ്യദ്രോഹ കേസില്‍ കുടുങ്ങിയ സാഹചര്യത്തില്‍ മറ്റ് ഇടതുനേതാക്കള്‍ക്കൊപ്പം ഡി. രാജയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ കണ്ടിരുന്നു. എം.ഫില്‍ വിദ്യാര്‍ത്ഥിനിയായ അപരാജിതയുടെ ഉറ്റസുഹൃത്താണ് ഒളിവില്‍ കഴിയുന്ന ഉമര്‍ ഖാലിദ്. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശിയായ ഉമര്‍ ഖാലിദ് ദേശസുരക്ഷയ്ക്കു ഭീഷണിയാകുന്ന ശക്തികളുമായാണ് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തെന്നാണ് പൊലീസിന്റെ ആരോപണ.

ചരിത്രഗവേഷണ വിദ്യാര്‍ത്ഥിയായ ഉമര്‍ ഖാലിദ് വര്‍ഷങ്ങളായി ജെ.എന്‍.യുവുമായി ബന്ധം പുലര്‍ത്തുന്നു. നിരോധിത തീവ്രവാദ സംഘടനയായ സിമിയുടെ നേതാവായിരുന്നു ഉമര്‍ ഖാലിദിന്റെ പിതാവ് എസ്.ക്യൂ.ആര്‍. ഇല്യാസ്. ഇപ്പോള്‍ ജമാ അത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫയര്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. സാമ്പത്തികമായി ഉയര്‍ന്ന സ്ഥിതിയിലുള്ള കുടുംബമാണ് ഇവരുടേത്.

കശ്മീരില്‍നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ പലരും ചേര്‍ന്നു പ്രത്യേക കൂട്ടായ്മ രൂപീകരിച്ചാണ് ഉമര്‍ഖാലിദ് പ്രവര്‍ത്തിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. അതേസമയം തന്റെ മകന്‍ ഒരു തീവ്രാദിയല്ല, അവന്‍ ഒരിക്കല്‍പോലും പാക്കിസ്ഥാനില്‍ പോയിട്ടില്ലെന്നും അവന് പാസ്‌പോസ്‌പോര്‍ട്ട് പോലുമില്ലുമാണ് ഉമര്‍ ഖാലിദിന്റെ പിതാവ് പറഞ്ഞത്. എനിക്ക് ഇവിടുത്തെ ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്. അതോടൊപ്പം മകന്റെ സുരക്ഷയില്‍ പേടിയുമുണ്ട. മതത്തിന്റെ പേരില്‍ ആണ് അവനെ ഉന്നമിടുന്നതെന്നും ഉമര്‍ ഖാലിദിന്റെ പിതാവ് എസ്.ക്യൂ.ആര്‍ ഇല്യാസ് പറഞ്ഞു.

ഫെബ്രുവരി ഒമ്പതിന് ജെ.എന്‍.യുവില്‍ നടന്ന പരിപാടിയുടെ സംഘാടകന്‍ എന്ന നിലയില്‍ ഡല്‍ഹി പൊലീസ് തിരയുന്ന വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് ഉമര്‍ ഖാലിദ്. 90റോളം വരുന്ന വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടിക്ക് കനയ്യ കുമാറും ഉമര്‍ ഖാലിദും ആണ് നേതൃത്വം കൊടുത്തത് എന്നും അഫ്‌സല്‍ ഗുരുവിനും മഖ്ബൂല്‍ ഭട്ടിനും അനുകൂലമായും പാക്കിസ്ഥാന്‍ സിന്ദാബാദ് എന്നുമുള്ള മുദ്രാവാക്യം ഇവര്‍ വിളിച്ചതായും എഫ്‌ഐ.ആറില്‍ പറയുന്നു.

എന്നാല്‍, പരിപാടിയുടെ മുഖ്യ സംഘാടകന്‍ അല്ലാത്ത മകനെ മാത്രം ലക്ഷ്യമിട്ട് മാദ്ധ്യമങ്ങള്‍ അടക്കം നടത്തുന്ന പ്രചാരണങ്ങളില്‍ ഉമറിന്റെ പിതാവ് പ്രതിഷേധിച്ചു. തന്റെ പഴയ കാല സിമി പശ്ചാത്തലം വച്ച് മകനെ വേട്ടയാടുകയാണെന്ന് സംശയിക്കുന്നതായി എസ്.ക്യു.ആര്‍ ഇല്യാസ് പറഞ്ഞു. 1985ല്‍ ഉമര്‍ ജനിച്ചതിനുശേഷം താന്‍ സിമി വിട്ടതാണെന്നും ഈ കാലഘട്ടത്തില്‍ സിമിക്കെതിരെയോ അതിലെ ഒരംഗത്തിനെതിരെയോ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്‌ളെന്നും അദ്ദേഹം പറയുന്നു. പിന്നീട് 2001ല്‍ സിമി സംഘടനയെ നിരോധിക്കുകയും ചെയ്തു. എന്റെ പഴയ കാല പശ്ചാത്തലം വച്ച് കമ്യൂണിസ്റ്റുകാരനായ എന്റെ മകനെ നിങ്ങള്‍ രാജ്യദ്രോഹിയാക്കുകയാണെങ്കില്‍ ചാനല്‍ സ്റ്റുഡിയോകളില്‍ നിങ്ങള്‍ക്കവനെ കൊണ്ട് വന്ന് വിചാരണക്ക് വിധേയനാക്കാം. അവനെ ഉന്നംവച്ച് ദ്രോഹിക്കുന്നതിനേക്കാള്‍ ഭേദമാണതെന്നും അദ്ദേഹം പറയുന്നു. കുടുംബത്തിലെ ഏക അവിശ്വാസിയാണ് തന്റെ മകന്‍. കുടുംബ സുഹൃത്തുക്കള്‍ പോലും കമ്യുണിസ്റ്റ്, ഇടതുപക്ഷക്കാരന്‍,നിരീശ്വരവാദി എന്നിങ്ങനെയാണ് അവനെ വിശേഷിപ്പിക്കാറുള്ളത്.

അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയുടെ പത്ത് സംഘാടകരില്‍ ഒരാള്‍ മാത്രമായിരുന്നു ഉമര്‍ ഖാലിദ്. പരിപാടിയെകുറച്ചുള്ള പോസ്റ്റര്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും, അവന്റെ പേര് ഏഴാം സ്ഥാനത്താണ്. എന്നിട്ടും അവനെയാണ് മുഖ്യ സംഘാടകന്‍ ആയും രാജ്യദ്രോഹിയായും മുദ്ര കുത്തുന്നത്. ഞങ്ങളുടെ കുടുംബം തെറ്റൊന്നും ചെയ്തിട്ടില്ല. അതുകൊണ്ടാണ് ഞാന്‍ അഭിമുഖങ്ങള്‍ നല്‍കുന്നത്. അടുത്തതായി എന്നെ നിങ്ങള്‍ രാജ്യദ്രേഹിയാക്കുമോ എന്നും ഭയപ്പെടുന്നു.

രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്കു വേണ്ടി, കൃഷിക്കാര്‍ക്കും, ദലിതര്‍ക്കും വേണ്ടിയാണ് അവന്‍ പൊരുതുന്നത്. ഈ രാജ്യത്തു തന്നെ ജീവിച്ച് അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആണ് അവന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ പാസ്‌പോട്ടുപോലും അവന്‍ എടുത്തിട്ടില്ല. മകന്‍ കീഴടങ്ങണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. അവന് മതിയായ സുരക്ഷ ഒരുക്കണം. എസ്.എ.ആര്‍ ഗീലാനിയെ കോടതി കുറ്റവാളിയായി പ്രഖ്യാപിക്കില്‌ളെന്ന് കരുതുന്നതായും ഒരു അദ്ധ്യാപകന്‍ ആയതുകൊണ്ട് അദ്ദേഹവുമായി ബന്ധമുള്ള വിദ്യാര്‍ത്ഥികളെയും ആ നിലക്ക് കോടതി കാണില്ലെന്നും ഇല്യാസ് പറയുന്നു.

Top