പോ​ലീ​സ് സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​യു​ടെ തൂ​ണ്‍ ത​ക​ര്‍​ന്നു​വീ​ണു; കാ​മ​റ കാ​ണാ​താ​യി

ത​ളി​പ്പ​റ​മ്പ് ന​ഗ​ര​ത്തി​ല്‍ പോ​ലീ​സ് സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​യു​ടെ തൂ​ണ്‍ ത​ക​ര്‍​ന്നു​വീ​ണു. ഇ​തി​ല്‍ സ്ഥാ​പി​ച്ച റി​വോ​ള്‍​വിം​ഗ് കാ​മ​റ കാ​ണാ​താ​യി. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് മെ​യി​ന്‍ റോ​ഡി​ല്‍ താ​ലൂ​ക്ക് ഓ​ഫീ​സ് ജം​ഗ്ഷ​നി​ല്‍ കാ​മ​റ സ്ഥാ​പി​ച്ച ഇ​രു​മ്പ് തൂ​ണ്‍ വീ​ണു​കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. വാ​ഹ​ന​മി​ടി​ച്ചി​ട്ട​താ​ണോ ത​നി​യെ വീ​ണ​താ​ണോ എ​ന്ന് വ്യ​ക്ത​മ​ല്ല. മൂ​ന്നു വ​ര്‍​ഷം മു​മ്പ് ന​ഗ​ര​ത്തി​ല്‍ പോ​ലീ​സ് സ്ഥാ​പി​ച്ച കാ​മ​റ​ക​ളെ​ല്ലാം ആ​റ് മാ​സ​ത്തി​നു മു​മ്പ് ത​ന്നെ നി​ശ്ച​ല​മാ​യി​രു​ന്നു. പു​തി​യ കാ​മ​റ​ക​ള്‍ ഘ​ടി​പ്പി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ക​ഴി​ഞ്ഞ വ​ര്‍​ഷം ത​ന്നെ പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും ഇ​തേ​വ​രെ ന​ട​ന്നി​ട്ടി​ല്ല. കേ​ബി​ള്‍ ത​ക​രാ​ര്‍ കാ​ര​ണ​മാ​ണ് കാ​മ​റ​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​താ​യ​തെ​ന്ന് ക​ണ്ടെ​ത്തി​യെ​ങ്കി​ലും പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ യാ​തൊ​രു ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. അ​തി​നി​ടെ​യാ​ണ് തൂ​ണ്‍ ത​ക​ര്‍​ന്ന​തും റി​വോ​ള്‍​വിം​ഗ് കാ​മ​റ കാ​ണാ​താ​യ​തും പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Top