തലസ്ഥാനത്ത് നിയമപാലകര്‍ തമ്മിലടിച്ചു..!! 14 പോലീസുകാര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: തലസ്ഥാനത്ത് പോലീസുകാര്‍ തമ്മിലടിച്ച സംഭവത്തില്‍ 14 പോലീസുകാര്‍ക്കെതിരെ നടപടി. ആദ്യഘട്ടത്തില്‍ എട്ട് പേര്‍ക്ക് സസ്പെന്‍ഷന്‍ നല്‍കുകയും ചെയ്തു. സൊസൈറ്റി ഓഫീസ് ഉപരോധിച്ച് സമരം നടത്തിയതടക്കം ഗുരുതര അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരില്‍ സിറ്റി പോലീസ് കമ്മീഷണറാണ് ഇത്തരത്തില്‍ നടപടികളെടുത്തിരിക്കുന്നത്.

ശനിയാഴ്ച രാവിലെയാണ് തിരിച്ചറിയല്‍ കാര്‍ഡ് വൈകുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടത് -വലത് സംഘടനകളില്‍ പെട്ട പോലീസുകാര്‍ തമ്മില്‍ ആദ്യം വാക്കുതര്‍ക്കവും പിന്നീട് ഉന്തും തള്ളുമുണ്ടായത്. കുത്തിയിരുന്ന് സമരം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതിന് രണ്ട് വനിതാ സിവില്‍ ഓഫീസര്‍മാരടക്കം എട്ട് പേര്‍ക്കെതിരെ ഗുരുതര അച്ചടക്കലംഘനത്തിനാണ് നടപടിയെടുത്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൂണ്‍ 27 നാണ് സഹകരണസംഘം തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന അനിഷ്ടസംഭവങ്ങളില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശമുണ്ട്. പോലീസ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവം എന്നാണ് സസ്പെന്‍ഷന്‍ ഉത്തരവില്‍ സിറ്റി പോലീസ് കമ്മീഷണര്‍ വിശദീകരിച്ചിരിക്കുന്നത്.

Top