പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് മാതാവ് കാമുകനൊപ്പം ഒളിച്ചോടി; അമ്മയെയും കാമുകനെയും കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ നിന്നും പൊലീസ് പിടികൂടി

ഓയൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച ശേഷം, കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ പൊലീസ് പിടികൂടി. കാമുകനെയും വീട്ടമ്മയെയും കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പൊലീസ് സംഘം പിടികൂടിയത്.
ഓയൂർ ചെറിയ വെളിനല്ലൂർ മേലേ കൊച്ചു പുത്തൻവീട്ടിൽ ജിതിൻ (33), അയൽവാസിയും വീട്ടമ്മയുമായ സുധീന (36) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വിവാഹിതനും ഒരു ആൺകുട്ടിയുടെ പിതാവുമായ ജിതിൻ അയൽവാസിയായ 13ഉം, 9 ഉം വയസുള്ള കുട്ടികളുടെ മാതാവുമായ സുധീനയുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു. സുധിനയുടെ ഭർത്താതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവെ ഇരുവരെയും ശനിയാഴ്ച്ച കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടുകയായിരുന്നു. ജുവനൈൽ ആക്ട് പ്രകാരം ഇരുവർക്കുമെതിരെ കേസെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top