കേരളത്തില്‍ പോളിയോ തുള്ളിമരുന്ന് അവസാനിപ്പിക്കാന്‍ ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് പോളിയോ തുള്ളിമരുന്ന് അവസാനിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തില്‍ പോളിയോ രോഗത്തിന്റെ ലക്ഷണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്നാണ് വാക്‌സിനേഷന്‍ നിര്‍ത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. രണ്ടരപ്പതിറ്റാണ്ട് നീണ്ട പ്രയത്‌നത്തിനൊടുവിലാണ് സംസ്ഥാനത്ത് നിന്ന് പോളിയോ രോഗം പൂര്‍ണ്ണമായും നീക്കാന്‍ ആരോഗ്യ വകുപ്പിനായത്. ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അടങ്ങുന്ന സ്‌റ്റേറ്റ് ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്റെ (എസ്ടിഎജിഐ) നിര്‍ദ്ദേശ പ്രകാരമാണ് പള്‍സ്‌പോളിയോ തുള്ളിമരുന്നിന്റെ വിതരണം സംസ്ഥാനത്ത് നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പള്‍സ് പോളിയോ തുള്ളി മരുന്ന് നല്‍കുന്നത് ശ്രമകരമായ ദൗത്യമാണ് ഇതില്‍ നമ്മള്‍ വിജയിച്ചു. ഇനി തുള്ളിമരുന്ന നല്‍കുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതില്ലെന്നാണ് വിദഗ്ധ സമതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ജനനം മുതല്‍ ഒന്നര വയസ്സുവരെ കുഞ്ഞുങ്ങള്‍ക്ക് നിലവില്‍ നില്‍ക്കുന്ന ഇമ്യൂണൈസേഷന്‍ ഇനിമുതല്‍ കാര്യക്ഷമമാക്കുമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. എല്‍. സരിത അറിയിച്ചു. 2000ല്‍ മലപ്പുറത്താണ് അവസാനമായി പോളിയോ രോഗബാധ കണ്ടത്. അതിനുശേഷം സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 1995 മുതലാണ് വാക്‌സിനേഷന് പുറമേ സംസ്ഥാനത്ത് പോളിയോ തുള്ളിമരുന്ന് വിതരണം ആരംഭിച്ചത്. 14 വര്‍ഷത്തോളം തുടര്‍ച്ചയായി പോളിയോ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ 2014ല്‍ പോളിയോ മുക്തമായി പ്രഖ്യാപിച്ചതാണ്. എന്നാല്‍ പാക്കിസ്ഥാന് അഫ്ഗാനിസ്ഥാന്‍, നൈജീരിയ എന്നീ രാജ്യയങ്ങളില്‍ രോഗം വീണ്ടും കണ്ടെത്തിയതിനാല്‍ ഇന്ത്യയിലും വീണ്ടും തുള്ളിമരുന്ന് വിതരണം ചെയ്യുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top