തിരുവനന്തപുരം: തലസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഞെട്ടിത്തെരിച്ച് തലസ്ഥാനത്തെ ജന ജീവിതം .കാലങ്ങളായി സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ നിലനിന്ന രാഷ്ട്രീയ വൈര്യം കൊലപാതകത്തിലേക്കും സംഘട്ടനങ്ങളിലേക്കും വഴിമാറിയതോടെ തലസ്ഥാന നഗരം അക്ഷരാർത്ഥത്തിൽ ഞെട്ടിത്തെരിച്ചിരിക്കുകയാണ്.മട്ടൊരു കണ്ണർ ആകുന്നു കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇരു വിഭാഗവും തമ്മിൽ നിലനിന്ന സംഘർഷങ്ങളാണ് ഇന്ന് ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ കലാശിച്ചത്. സംഘർഷങ്ങളെ തുടർന്ന് നഗരത്തിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞയ്‌ക്കിടെയാണ് നഗരത്തിൽ നിന്നും മാറി ശ്രീകാര്യത്ത് ആർ.എസ്.എസ് ബസ്‌തി കാര്യവാഹക് രാജേഷ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്നാണ് ബി.ജെ.പി ആരോപിക്കുമ്പോൾ സംഭവത്തിൽ പങ്കില്ലെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വിശദീകരിക്കുന്നത്. സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്നും അദ്ദേഹം പറയുന്നു.ശനിയാഴ്‌ച രാത്രി എട്ട് മണിയോടെയാണ് നഗരത്തിൽ ശ്രീകാര്യത്ത് ആർ.എസ്.എസിന്റെ ശാഖ കഴിഞ്ഞ് വീട്ടിലേക്ക് പോയ പ്രവർത്തകൻ രാജേഷ് ആക്രമിക്കപ്പെട്ടത്. മണികണ്‌ഠൻ എന്നയാളുടെ നേതൃത്വത്തിലെത്തിയ അഞ്ചംഗ സംഘമാണ് ഇയാളെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം.
രാത്രി ഒൻപത് മണിയോടെ ഇടവക്കോട് രാത്രി ശാഖയിൽ പോയ ശേഷം നടന്നാണ് രാജേഷ് സാധനം വാങ്ങാനായി വീട്ടിനു സമീപത്തെ വിനായക നഗറിലെ കടയിലെത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. വീട് സമീപത്താസാധനം വാങ്ങി കടക്കാരന് പൈസകൊടുത്തുമടങ്ങുന്നതിനിടെയാണ് പതിനഞ്ചോളം വരുന്ന സംഘം രാജേഷിനെ വെട്ടി കൊലപ്പെടുത്തിയത്.വെട്ടേറ്റു വീണതോടെ കൈയ്യിലുണ്ടായിരുന്ന പാൽ ഉൾപ്പെടെയുള്ള സാധങ്ങൾ തെറിച്ചുവീണു. മരപ്പണിയാണ് രാജേഷിന്റെ ഉപജവനമാർഗം. റീനയാണ് ഭാര്യ സ്ക്കൂൾ വിദ്യർത്ഥികളായ ആദിത്യൻ,അഭിഷേക് എന്നിവർ മക്കളാണ്. ഒരാഴ്ച്ച മുൻപ് രാജേഷിന്റെ വീട്ടിനു സമീപത്തുള്ള ബന്ധുവിന്റെ വീട് മണിക്ഠനെന്ന ഡി.വൈ.എഫ്.ഐ നേതാവിന്റെ നേതൃത്വത്തിൽ ആക്രമിച്ചിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.കേസ് ഒതുക്കിതീർക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസം മുൻപ് ഇവർ സമീപിച്ചെങ്കിലും രാജേഷ് വഴങ്ങിയില്ലെന്നും നാട്ടുകാർ പറയുന്നു.
വിനായക നഗറിലെ ഗൗരി സ്റ്റോർ കടയുടെ മുന്നിലിട്ടാണ് സിപിഎം, ഡിവൈഎഫ്‌ഐ ഗുണ്ടകളായ മണിക്കുട്ടന്റെ നേതൃത്വത്തില്‍ പ്രജീത്ത്, എബി, സിബി, അഖില്‍ എന്നിവരടങ്ങുന്ന സംഘം ആക്രമിച്ചത്. സ്ഥലത്ത് ഭീകാരാന്തരീക്ഷം സൃഷ്ടിച്ചശേഷം അക്രമിസംഘം രാജേഷിനെ വെട്ടുകയായിരുന്നു. ബൈക്കിലും ഓട്ടോയിലുമെത്തിയ പതിനഞ്ചംഗ സംഘം ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് രാജേഷിന്റെ കൈവെട്ടിമാറ്റി സമീപത്തെ പുരയിടത്തില്‍ എറിഞ്ഞത്. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും പത്തരയോടെ മരണമടഞ്ഞു.രാജേഷിന്റെ ശരീരത്തില്‍ നാല്‍പതിലേറെ വെട്ടുകളുണ്ട്.വലതു കൈ വെട്ടി മാറ്റി അടുത്ത പറമ്പിലേയ്ക്ക് വലിച്ചെറിഞ്ഞു. ഇരുകാലുകളില്‍ ഉള്‍പ്പെടെ ശരീരത്തിലും നാല്‍പതോളം വെട്ടേറ്റ് രക്തം വാര്‍ന്ന നിലയില്‍ ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്ന രാജേഷിനെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ശ്രീകാര്യം പോലീസാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. അവിടെ നിന്നും സ്വകാര്യ ആശിപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി പത്തരയോടു കൂടി രാജേഷിന് അന്ത്യം സംഭവിച്ചു.
ഇയാളുടെ രണ്ട് കാലുകള്‍ക്കും ഇടതു കൈയ്യിലുമായി ആഴത്തിലുള്ള മുറിവുകളും മൊത്തം നാല്‍പതോളം വെട്ടുകളും ശരീരത്തില്‍ ഉള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തിന് പിന്നില്‍ സിപിഐഎമ്മിന്റെ അക്രമരാഷ്ട്രീയമാണെന്ന് ബിജെപി ആരോപിച്ചിരുന്നു. സംഭവം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന്് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു. നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയുടെ വിവധ ഭാഗങ്ങളില്‍ ഉണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് നഗരത്തില്‍ വന്‍തോതില്‍ പോലീസിനെ വിന്യസിച്ചിരുന്നു. ഇതിനിടയിലാണ് വീണ്ടും അക്രമസംഭവം ഉണ്ടായിരിക്കുന്നത്.
അതേസമയം ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രസ്താവനയില്‍ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാവാം അക്രമത്തില്‍ കലാശിച്ചത് എന്ന് കരുതുന്നതായും നാഗപ്പന്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്തെ കോളനി നിവാസികള്‍ക്കിടയില്‍ വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ നടന്നു വന്നിരിന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നുണ്ടായ സംഭവം എന്നാണ് കരുതുന്നത് – നാഗപ്പന്‍ പ്രസ്താവനയില്‍ പറഞ്ഞു. സ്ഥലത്ത് കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള വന്‍ സംഘം ക്യാമ്പ് ചെയ്യുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.സുദര്‍ശനനാണ് രാജേഷിന്റെ അച്ഛന്‍. ലളിത അമ്മ. റീനയാണ് ഭാര്യ. ആദിത്യന്‍, അഭിഷേക് മക്കള്‍.


