അധികാരമില്ല ‘സേവനമാണ് പൊതുപ്രവർത്തനത്തിന്റെ ലക്‌ഷ്യം !..കൊറോണകാലത്ത് കോൺഗ്രസിലെ നന്മമുഖങ്ങളിൽ മാത്യു കുഴൽനാടനും !

കൊച്ചി:അധികാരമാണ് പൊതുപ്രവർത്തനത്തിന്റെ മുഖമുദ്രയെന്നു വിശ്വസിക്കുന്ന പുതു തലമുറക്ക് മുൻപിൽ വേറിട്ടൊരു യുവപ്രതിഭ,അതാണ് മാത്യു കുഴൽനാടൻ എന്ന സാമൂഹ്യ സേവകൻ. കൊറോണയെന്ന മഹാമാരിക്കാലത്ത് സ്വതഃസിദ്ധമായ ശൈലിയിൽ,കാലത്തിനനുസരിച്ച് സേവന പ്രവർത്തനങ്ങളിൽ വ്യാപൃതനായിരിക്കുകയാണ് അഡ്വ.ഡോ.മാത്യു കുഴൽനാടൻ.

നാളിതുവരെ ഒരു പ്രാദേശിക ഘടകങ്ങളിൽ പോലും ജനപ്രതിനിധിയായി രംഗത്തു വന്നിട്ടിലെങ്കിലും,പാർലമെന്റെറിയനേക്കാളും മികച്ചരീതിയിൽ പൊതുജനങ്ങൾക്ക് താങ്ങാകുന്നു എന്നതാണ് കുഴൽനാടനെ വ്യത്യസ്ഥനാക്കുന്നത്.ലോക്ഡൗൻ സമയത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ,പ്രവാസികൾക്ക് നേരെ പുറം തിരിഞ്ഞു നിന്നപ്പോൾ അവരുടെ നിസഹായതയിൽ നിന്നും കരകയറ്റുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഉദ്യമങ്ങൾ ശ്രദ്ധേയമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സർക്കാരുകൾ തയ്യാറാകണമെന്നാവശ്യപ്പെട്ടുകൊണ്ട്,മെയ്‌ 6ന് കെ പി സി സി ജനറൽ സെക്രട്ടറി കൂടിയായ മാത്യു, പ്രവാസികളെ കേൾക്കാനൊരു ദിനം എന്ന മുദ്രാവാക്യമുയർത്തി ഉപവാസസമരം മൂവാറ്റുപുഴയിൽ നടത്തുകയുണ്ടായി.വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ അന്നേ ദിവസം രാജ്യത്തിനകത്തും,വിദേശങ്ങളിലുമുള്ള പ്രവസികളുമായി തത്സമയ സമ്പർക്കത്തിൽ പ്രതിസന്ധികളും,പരിഹാരങ്ങളും ചർച്ച ചെയ്തു.
യു കെ യിലെ പ്രവാസി വിദ്യാർത്ഥികളുടെ,ഭക്ഷണ പ്രശ്നത്തിലധിവേഗമാണ് ഇടപെട്ടത്.കൊല്ലം എം പി എൻ.കെ പ്രേമചന്ദ്രൻ മുഖേന കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തി യാത്രാക്കൂലിയുൾപ്പെടെയുള്ള വിഷയങ്ങളിൽ പരിഹാരം കാണുകയും ചെയ്തു അതിൻറെ തുടർച്ചയായി രണ്ടു ഫ്ലൈറ്റ് നാട്ടിലെത്തുകയും ചെയ്യ്ത് .

ദുബായിൽ വിസ കാലാവധി തീർന്ന് ദുരിതമനുഭവിച്ച അർബുദ രോഗിയായ ഇബ്രാഹിം എന്നയാൾക്ക് ഇന്ത്യൻ കോണ്സുലേറ്റിൽ നിന്നും പരിഗണന ലഭിക്കാതെ വന്നപ്പോൾ ഹൈക്കോടതിയെ സമീപിച്ചു,യാത്ര അനുമതി നേടിയെടുത്തത് അഡ്വ.മാത്യുവിന്റെ അർപ്പണ മനോഭാവത്തെ ഉയർത്തിക്കാട്ടുന്നു.
ഈ രോഗിയെയും,ജോലി നഷ്ടപ്പെട്ട കുടുംപത്തെയും യാത്രക്കൂലി ഉൾപ്പെടെ ഫ്ലൈ ഇൻകാസ് പദ്ധതിയിൽ ഉൾപ്പെടുത്തി നാട്ടിലെത്തുകയും ചെയ്തു.

മുംബൈയിലെ എച് സി എൽ കമ്പനിയിൽ എൻജിനീയറും, ഗർഭിണിയുമായ പോത്താനിക്കാട് സ്വദേശിനിയ്ക്ക് നാട്ടിലെത്തുവാൻ സഹായമായത് കുഴൽനാടന്റെ ഇടപെടൽ മൂലമാണ്. അവരോടൊപ്പം പത്തോളം മലയാളികളാണ് കൊച്ചിയിലെത്തിയത്.യുവാക്കളുടെ അഭിമാനമായി മാറുകയാണ് ഈ കർമ്മ നിരതനായ അഭിഭാഷകൻ. ഇപ്പോഴിതാ അടിസ്ഥാന സൗകര്യങ്ങൾ തിരെ കുറഞ്ഞ ഇറാഖിലെ ബുദ്ധിമുട്ടുകള്‍ ചോദിച്ചറിഞ്ഞ ശ്രീ കുഴല്‍ നാടന്‍ ഒരു സഹോദരനെപ്പോലെ ആണ് ഇടപെട്ടത് എന്ന് അനുഭവസ്ഥര്‍ സാക്ഷിപ്പെടുത്തുന്നു.

ഇറാഖിലെ തന്നെ ഒരു പ്രൈവറ്റ് കമ്പനി ഡല്‍ഹിയിലുള്ള തങ്ങളുടെ പൗരന്‍മാരെ തിരികെ കൊണ്ട് പോകുന്നതിനായി ചർട്ടേഡ് ഫ്ലൈറ്റ് അയക്കാൻ തീരുമാനിക്കുകയും ഇറാഖിൽ കുടുങ്ങിയ മലയാളി – തമിഴ് സഹോദരങ്ങളെ നാട്ടില്‍ എത്തിക്കുവാന്‍ ഇവര്‍ തയ്യാറാവുകയും ചെയ്തതോട് കൂടി മാത്യു കുഴല്‍നാടനും ശശി തരൂര്‍ എം പി യും കേന്ദ്ര സംസ്ഥാന സാർക്കാർ പ്രതിനിധികളുമായി നിരവധി തവണ ബന്ധപ്പെട്ട് ചാര്‍ട്ടേഡ് ഫ്ലൈറ്റ് കൊച്ചിയില്‍ എത്തിക്കുന്നതിനുള്ള നടപടി സീകരിച്ച് ഇറാഖിലെ ഇന്ത്യക്കാരുടെ മനം കവര്‍ന്നിരിക്കുകയാണ്.

മലായാളികളും തമിഴരും ഉള്‍പെടെ 160 പേര് ഇന്ന് ഉച്ചക്ക് 12 മണിയോടെ കൂടി ഇറാഖില്‍ നിന്നും യാത്ര തിരിച്ച് 9 മണ്ണിയോടു കൂടി കൊച്ചിയില്‍ എത്തുമ്പോള്‍ നമുക്കഭിമാനിക്കാം .അതേ,അന്നും,ഇന്നും ജനഹൃദയങ്ങളിൽ നിസ്വാർത്ഥ സേവനത്തിന്റെ മാതൃകയായി, ഉയരങ്ങളിലേക്ക് ഉയരുകയാണ് തൊഴിലെടുത്ത് ജനസേവകാരാകുവാൻ സ്വജീവിതത്തിലൂടെ മാർഗം തെളിക്കുന്ന വിദ്യാസമ്പന്നൻ കൂടിയായ കേരളത്തിന്റെ കപിൽ സിബൽ എന്ന് വിളിപ്പേരുള്ള ഈ പ്രൊഫഷണൽ നേതാവ്..

 

Top