തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണങ്ങള്‍: ആളുകളോട് പുറത്തിറങ്ങരുതെന്ന് കലക്ടര്‍, മാളുകളും ബീച്ചുകളും അടയ്ക്കും

രണ്ട് പേരുടെ കൊറോണ ഫലം പോസിറ്റീവ് ആയതിനുപിന്നാലെ തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആളുകളോട് കുറച്ച് ദിവസത്തേക്ക് പുറത്തിറങ്ങരുതെന്നാണ് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചത്. കമ്പനികള്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കി തുടങ്ങി. തലസ്ഥാനത്തെ മാളുകളും ബീച്ചുകളും അടയ്ക്കും.
സന്ദര്‍ശകരെ വിലക്കുമെന്നാണ് കലക്ടര്‍ അറിയിച്ചത്. ബ്യൂട്ടിപാര്‍ലറുകള്‍ക്കും ജിമ്മുകള്‍ക്കും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തും. രോഗലക്ഷണമുള്ളവര്‍ പൊതുഗതാഗത സംവിധാനം ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവു.

ഉത്സവങ്ങളും മറ്റ് ആഘോഷ പരിപാടികളും നിര്‍ത്തിവെക്കാന്‍ നോട്ടീസ് നല്‍കും. വര്‍ക്കലയില്‍ ജാഗ്രത കൂട്ടണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ിരുവനന്തപുരത്തെ രോഗി വീട്ടിലെ നിരീക്ഷണം പാലിച്ചില്ല. ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിയത്. ഇയാളുമായി അടുത്തിടപഴകിയ ആളുകളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രോഗബാധിതന്‍ ഉത്സവത്തിന് പോയത് അന്വേഷിക്കേണ്ടതുണ്ട്. തിരുവനന്തപുരം ജില്ലയില്‍ 249 പേരാണ് നിരീക്ഷണത്തിലുള്ളത്. 231 പേര്‍ വീട്ടിലും 18പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. 70 സാമ്പിളുകളുടെ പരിശോധന ഫലം ജില്ലയില്‍ ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top