പിണറായി സർക്കാരിനെതിരെ സിപിഎം നേതാവ് പ്രകാശ് കാരാട്ട്… ലഘുലേഖ കൈവശം വെച്ചാല്‍ മാവോയിസ്റ്റാകില്ല, പോലീസ് വീഴ്ച തിരുത്തണം

കൊച്ചി: ലഘു ലേഖകള്‍ കൈവശം വച്ചത് കൊണ്ട് മാത്രം മാവോയിസ്റ്റ് ആകില്ല. യു.എ.പി.എ നിയമത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് പൊലീസ് നടപടി. ഇത് ന്യായീകരിക്കാനാവില്ല എന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കോഴിക്കോട് പന്തീരാങ്കാവില്‍ രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസ് നടപടി തെറ്റെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു യുഎപിഎ നിയമം തെറ്റായി വ്യാഖ്യാനിച്ചാണ് പോലീസ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതെന്നും അലനും താഹയ്ക്കും എതിരായി ചുമത്തിയ കേസില്‍ നിന്നും യുഎപിഎ എടുത്തു കളയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രകാശ് കാരാട്ട് പ്രതികരിച്ചു. ഇതോടെ രമേശ് ചെന്നിത്തലയും സര്‍ക്കാരിനെതിരേ രംഗത്ത് വന്നു. സംഭവത്തില്‍ പോലീസ് പ്രവര്‍ത്തിച്ചത് തെറ്റായിട്ടാണ്. ലഘുലേഖകള്‍ കൈവശം വെച്ചത് കൊണ്ടു മാത്രം ഒരാള്‍ മാവോയിസ്റ്റ് ആകുന്നില്ല. അട്ടപ്പാടിയില്‍ മാവോയിസ്റ്റ് വെടിവെയ്പ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും ആ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പ്രതികരിക്കാമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സര്‍ക്കാരിനെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തു വന്നു. കാരാട്ടിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും പാര്‍ട്ടിയുടെ അഭിപ്രായ ഭിന്നതയില്‍ മറുപടി നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യുവാക്കള്‍ക്കെതിരേ യുഎപിഎ ചുമത്തിയതില്‍ സര്‍ക്കാരിന് ഇപ്പോഴും അവ്യക്തതയാണെന്നും പറഞ്ഞു.വിദ്യാര്‍ത്ഥികള്‍ മാവോയിസ്റ്റുകള്‍ ആണെങ്കില്‍ അക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. സിപിഎം പ്രാദേശിക കമ്മറ്റിയില്‍ അംഗമായ വ്യക്തികള്‍ക്കെതിരേയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തയിരിക്കുന്നത്. പാര്‍ട്ടി പ്രാദേശിക ഘടകം ഇക്കാര്യം പരിശോധിക്കാന്‍ അന്വേഷണ കമ്മീഷനെ വെച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് അനുസരിച്ച് ഇരുവര്‍ക്കുമെതിരേ നടപടിയെടുത്തേക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top