മരണപ്പെട്ട മകനെയും കുടുംബത്തെയും അവഹേളിച്ചു: ബിജെപി നേതാവിനെതിരെ പ്രകാസ് രാജിന്റെ മാനനഷ്ടക്കേസ്; ആവശ്യപ്പെട്ടിരിക്കുന്ന തുക ഞെട്ടിക്കുന്നത്

ബെംഗളൂരു: ഇന്ത്യന്‍ സിനിമയില്‍ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച വ്യക്തിയാണ് പ്രകാശ് രാജ്. കരുത്തുറ്റ വ്യക്തിത്വത്തിനും ഉടമയാണ് കക്ഷി. ബിജെപിയുമായി നടന്‍ കുറച്ചുകാലമായി പോരിലാണ്. സുഹൃത്തും പത്രപ്രവര്‍ത്തകയുമായ ഗൗരിലങ്കേഷിന്റെ കൊലപാതകമാണ് പ്രകാശ് രാജിനെ വളരെ ചൊടിപ്പിച്ചത്. ഇതിനെത്തുടര്‍ന്നുള്ള വാക് പോരിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംപി പ്രതാപ് സിന്ഹക്കെതിരെ നടന്‍ പ്രകാശ് രാജ് മാന നഷ്ടക്കേസ് നല്‍കി.

നഷ്ടപരിഹാരമായി ഒരു രൂപയാണ് പ്രകാശ് രാജ് ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷകനായ മഹാദേവസ്വാമി വഴി നാലാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രകാശ് രാജിനായി ഹര്‍ജി നല്‍കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രധാനമന്ത്രിയുടെ മൗനത്തെ വിമര്‍ശിച്ച പ്രകാശ് രാജിനെ വിമര്‍ശിച്ചു കൊണ്ട് പ്രതാപ് ട്വിറ്ററിലിട്ട പോസ്റ്റിനെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്. പ്രകാശ് രാജിന്റെ മരിച്ചുപോയ മകനേയും കുടുംബത്തേയും അവഹേളിക്കുന്ന തരത്തിലായിരുന്നു പ്രതാപിന്റെ പോസ്റ്റ്.

സംഭവത്തില്‍ മാപ്പ് പറയണം എന്നാവശ്യപ്പെട്ട് പ്രകാശ് രാജ് എംപിക്ക് നോട്ടീസ് അയച്ചിരുന്നു. സ്ഥിരം അപകീര്‍ത്തിപരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന ആളാണ് ഈ മൈസൂര് എംപിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാന നഷ്ടക്കേസ് നല്‍കിയിരിക്കുന്നത്.

കോടിക്കണക്കിന് രൂപ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്നവരുള്ള രാജ്യത്ത് വെറും ഒരു രൂപയുടെ കേസ് ഫയല്‍ ചെയ്ത പ്രകാശ് രാജിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Top