ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി കോമയിലെന്ന് റിപ്പോര്‍ട്ട്. രണ്ടു ദിവസമായി ഗുരുതരാവസ്ഥയില്‍ കിടക്കുകയാണ് പ്രണബ് മുഖര്‍ജി. എന്നാല്‍ സുപ്രധാന ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും ആശുപത്രി അധികതര്‍ അറിയിച്ചു. തലസ്ഥാനഗരിയിലെ സൈനിക ആശുപത്രിയിലെ അതിതീവ്രപരിചരണവിഭാഗത്തിലാണ് പ്രണബ് മുഖര്‍ജിയെ ശസത്രക്രിയയ്ക്ക് വിധേയനാക്കിയത്.
My Father Shri Pranab Mukherjee is still alive & haemodynamically stable !
Speculations & fake news being circulated by reputed Journalists on social media clearly reflects that Media in India has become a factory of Fake News .— Abhijit Mukherjee (@ABHIJIT_LS) August 13, 2020
ഇതിനിടെ പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നിലയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന അപേക്ഷയുമായി മകന്‍ അഭിജിത് രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് മകന്‍ പ്രതിഷേധം അറിയിച്ചത്. പ്രമുഖ ദേശീയ മാദ്ധ്യമങ്ങള്‍ പോലും വാര്‍ത്തകള്‍ നല്‍കുന്നതില്‍ ഉത്തരവാദിത്വബോധം കാണിക്കുന്നില്ലെന്നും അഭിജിത് പറഞ്ഞു.തലയില്‍ ശസ്ത്രക്രിയ അടിയന്തിരമായി നടത്തേണ്ടിവന്ന പ്രണബിന് അതൊടൊപ്പം കൊറോണ സ്ഥിരീകരിച്ചിരുന്നു.