തിരുവനന്തപുരം:വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി വരികയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍. പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിൽ കേന്ദ്രസർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും, ഗൾഫിലും മറ്റ് വിദേശരാജ്യങ്ങളിലും കൊവിഡും ലോക്ക് ഡൗണും മൂലം കഷ്‌ടപ്പെടുന്ന മലയാളികളെ നാട്ടിലെത്തിക്കാനുള്ള പ്രാരംഭ നടപടികൾക്ക് സംസ്ഥാന സർക്കാർ ഇന്നലെ തുടക്കം കുറിച്ചു. തിരികെവരാൻ ആഗ്രഹിക്കുന്നവർക്ക് പേര് രജിസ്റ്റർ ചെയ്യാൻ നോർക്കയുടെ ഒാൺലൈൻ സംവിധാനം തുറന്നു.
വിദേശകാര്യമന്ത്രാലയം ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ള ഇന്ത്യക്കാരുടെ കണക്ക് എംബസികള്‍ മുഖേന ശേഖരിച്ചിട്ടുണ്ട്. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്ര തീരുമാനം. പ്രവാസികളെ സ്വീകരിക്കാന്‍ കേരള സര്‍ക്കാറും വലിയ തയ്യാറെടുപ്പാണ് നടത്തുന്നത്. കേരളത്തിൻ്റെ മുന്നൊരുക്കങ്ങൾ പ്രശംസനീയമെന്ന് ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയും ഹോം സെക്രട്ടറിയും വിദേശകാര്യ സെക്രട്ടറിയും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
സമ്പൂർണ അടച്ചിടൽ മേയ് മൂന്നിന് അവസാനിക്കുമ്പോൾ എന്തെല്ലാം ഇളവുകൾ ആകാമെന്നതിനാണ് കേന്ദ്രം ഇപ്പോൾ മുൻഗണന നൽകുന്നത്. സംസ്ഥാനങ്ങളുടെ നിലപാടും പ്രവാസികൾക്കായി നടത്തിയ തയ്യാറെടുപ്പുകളും വിലയിരുത്തിയ ശേഷമായിരിക്കും കേന്ദ്രം അന്തിമ തീരുമാനം എടുക്കുന്നത്. പ്രവാസികളെ തിരികെ എത്തിക്കാനായുള്ള പദ്ധതി കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഏതെല്ലാം രാജ്യങ്ങളിൽ നിന്ന് എത്രപേരെ കൊണ്ടുവരേണ്ടി വരും, മുൻഗണനാക്രമം അനുസരിച്ച് എത്രപേരെ അടിയന്തരമായി കൊണ്ടുവരേണ്ടി വരും എന്നീ കാര്യങ്ങളിൽ വ്യക്തതയ്ക്കു വേണ്ടിയാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. വിദേശത്ത് നാൽപത് ലക്ഷത്തോളം മലയാളികളുണ്ടെങ്കിലും അവരെല്ലാം തിരിച്ചുവരുന്നുണ്ടാവില്ല. അതിനാൽ വ്യക്തമായ കണക്കെടുക്കാൻ കേന്ദ്രസർക്കാരും നിർദ്ദേശിച്ചിരുന്നു. അതു കൂടി പരിഗണിച്ചാണ് നോർക്ക രജിസ്ട്രേഷൻ തുടങ്ങിയത്. പ്രവാസികളെ കൊണ്ടുവരാൻ കേന്ദ്രം തീരുമാനിച്ചാൽ ഗർഭിണികൾ, പ്രായമായവർ, രോഗികൾ, ചെറിയ കാലയളവിലേക്ക് നാട്ടിൽ നിന്ന് പോയവർ, വിദ്യാർത്ഥികൾ തുടങ്ങിയവർക്കായിരിക്കും മുൻഗണനയെന്ന് നോർക്ക വൃത്തങ്ങൾ അറിയിച്ചു. @ രജിസ്‌ട്രേഷൻ ഇങ്ങനെ –www.registernorkaroots.org എന്ന സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. പാസ്പോർട്ട് നമ്പരും രാജ്യത്തിന്റെ വിശദാംശങ്ങളും ബന്ധപ്പെടാനുള്ള ഫോൺ നമ്പരും വേണം.
എല്ലാം സജ്ജം: മുഖ്യമന്ത്രി-പ്രവാസികൾ ഏതുസമയത്ത് തിരിച്ചുവന്നാലും എല്ലാം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിമാനത്താവളത്തിൽ പരിശോധനാ സംവിധാനമുണ്ട്. വീടുകളിലും സർക്കാർ സംവിധാനത്തിലും ക്വാറന്റൈൻ ചെയ്യാനും ചികിത്സ നൽകാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
കൊവിഡ് നെഗറ്റിവ് -സർട്ടിഫിക്കറ്റ് വേണം
മടങ്ങിവരുന്നവർ ഏത് രാജ്യത്താണോ അവിടെ പരിശോധിച്ച് കൊവിഡ് നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റ് നേടണം. അതത് രാജ്യങ്ങളിലെ വിമാനത്താവളത്തിലും സ്ക്രീനിംഗ് ഉണ്ടാകും. അവിടങ്ങളിലെ നിയമങ്ങൾക്ക് അനുസരിച്ചായിരിക്കും സ്ക്രീനിംഗ്. കേരളത്തിൽ തിരിച്ചെത്തുന്ന വിമാനത്താവളത്തിലും സ്ക്രീനിംഗ് നടത്തും.
കേന്ദ്രം അന്തിമ തീരുമാനമെടുത്തിട്ടില്ല: കേന്ദ്രമന്ത്രി വി. മുരളീധരൻ
ലോക്ക് ഡൗൺ പിൻവലിച്ചതിന് ശേഷമേ വിദേശത്ത് നിന്ന് ആളുകളെ കൊണ്ടുവരാനാകൂ. ഇക്കാര്യത്തിൽ കേന്ദ്രം അന്തിമ തീരുമാനം എടുത്തിട്ടില്ല. ആലോചനകൾ നടക്കുകയാണ്. കേരളത്തിലേക്ക് വരാൻ എത്രപേർ സന്നദ്ധരാണെന്ന് അറിയാനായിരിക്കും നോർക്ക രജിസ്‌ടേഷൻ നടത്തുന്നത്.വിദേശമലയാളികൾയു.എ.ഇ – 14 ലക്ഷംസൗദി അറേബ്യ – 13ലക്ഷം.ഒമാൻ, ബഹറിൻ, ഖത്തർ, മസ്‌കറ്റ് – 8 ലക്ഷംഅമേരിക്ക – 46,535ബ്രിട്ടൻ – 38,023,ആസ്ട്രേലിയ /ന്യൂസിലൻഡ്- 30,078 ,കാനഡ – 15,323 ,സിംഗപ്പൂർ – 12,485മലേഷ്യ – 11,350മാലിദ്വീപ് – 6243ആഫ്രിക്ക – 5657മറ്റ് രാജ്യങ്ങൾ – 62,441ആകെ. 37,28,135
അപേക്ഷകർ ഉൾപ്പെടുന്ന മുൻഗണനാ കാറ്റഗറി, ഓരോരുത്തരും നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വേർതിരിക്കാനുള്ള സൗകര്യവും നോർക്കയുടെ സോഫ്റ്റ് വെയറിൽ സജ്ജീകരിച്ചിട്ടുണ്ട്. ചോദിക്കുന്ന മുറക്ക് ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്ര സർക്കാരിന് കൈമാറും. അന്തിമ തീർപ്പ് കൽപിക്കേണ്ടത് വിദേശകാര്യ മന്ത്രാലയമാണ്. റജിസ്ട്രേഷൻ നോർക്കയിലൂടെ മാത്രമേ സർക്കാർ സ്വീകരിക്കുകയുള്ളൂ. ഗവ: സംവിധാനത്തിൽ നിങ്ങൾ നൽകുന്ന വിവരങ്ങൾ പൂർണമായും സുരക്ഷിതമായിരിക്കും.
തിരികെ എത്തുന്ന പ്രവാസികള്‍ക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. പ്രത്യേക വിമാനത്തിലായിരിക്കും വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക. ഒരോരുത്തരേയും വീടിന്‍റെ തൊട്ടടുത്തുള്ള വിമാനത്താവളത്തിലായിരിക്കും എത്തിക്കുക.
നീരീക്ഷണത്തിന് ശേഷമായിരിക്കും ഇവരെ വീടുകളിലേക്ക് മാറ്റുക. പ്രവാസികള്‍ തിരികെ എത്തുമ്പോള്‍ സ്വീകരിക്കേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കാന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സന്ദര്‍ശന വിസയില്‍ പോയി കുടുങ്ങിയവര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ക്കായിരിക്കും ആദ്യപരിഗണന നല്‍കുക.വിമാനസർവ്വീസ് തുടങ്ങുമ്പോൾ പ്രവാസികളുടെ മടക്കം സാധ്യമാകുമെന്നും കേന്ദ്രം പറയുന്നു. ചീഫ് ഇലക്ഷൻ കമ്മീഷണറടക്കമുള്ള പ്രമുഖരടക്കം നിരവധി പേർ വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. അത്യാവശ്യമായി എത്തിക്കേണ്ടവരെ പ്രത്യേക വിമാനങ്ങളിൽ തിരികെ കൊണ്ടു വന്ന ശേഷം മാത്രമായിരിക്കും മറ്റു പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുകയെന്നതാണ് കേന്ദ്രത്തിൻ്റെ നിലപാട്