പ്രായത്തെ കടത്തിവെട്ടി പ്രവീണ്‍ താംബെ..

മുംബൈ: പ്രായത്തെ തോല്‍പ്പിച്ച്‌ ഐ.പി.എല്ലില്‍ താരമായി പ്രവീണ്‍ താംബെ.പ്രവീണ്‍ താംബെയ്ക്ക് പ്രായം സച്ചിനേക്കാളും ലാറയേക്കാളും പോണ്ടിങ്ങിനേക്കാളുമൊക്കെ കൂടും. ഇവരൊക്കെ അന്താരാഷ്ട്രക്രിക്കറ്റിലും മറ്റുമൊക്കെയായി പതിനഞ്ചും ഇരുപതുമൊക്കെ വര്‍ഷങ്ങള്‍ ഗ്രൗണ്ടില്‍ ചെലവഴിച്ചവര്‍. നാല്‍പതിനു മുകളില്‍ പ്രായമുള്ള പല കളിക്കാരും വിരമിച്ചതിനു ശേഷം കോച്ചായും മറ്റുമൊക്കെ അവരുടെ പുതിയ മേച്ചില്‍പ്പുറങ്ങളും കണ്ടെത്തി. എന്നാല്‍ ഐ പി എല്‍ ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അദ്ദേഹത്തെ അടിസ്ഥാനവിലയായ 20 ലക്ഷം രൂപയ്ക്ക് വാങ്ങിയതോടെ അത് മറ്റൊരു അത്ഭുതവും കൗതുകവുമുണര്‍ത്തുന്ന വാര്‍ത്തയുമായി. കാരണം, ഈ ഐ പി എല്ലിലെ വല്യേട്ടനാണ് പ്രവീണ്‍ താംബെ. 48 വയസുണ്ട് ഈ വെറ്ററന്‍ സ്പിന്നര്‍ക്ക്. അവരുടെ കോച്ചായ ജാക്വസ് കാല്ലിസിനേക്കാള്‍ 4 വയസ് കൂടുതല്‍.

48 കാരനായ താരത്തെ ഐപിഎല്‍ ലേലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ആരും വാങ്ങിയേക്കില്ലെന്നായിരുന്നു സൂചനകള്‍. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് താംബെയെ ടീമിലെത്തിക്കുകയായിരുന്നു. ഇതോടെ ഐപിഎല്‍ ലേലത്തില്‍ ടീം ലഭിച്ച ഏറ്റവു പ്രായം കൂടിയ താരമായി താംബെ മാറുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുംബൈക്കാരനായ ഈ ലെഗ് സ്പിന്നര്‍ നേരത്തേ അരങ്ങേറ്റത്തില്‍ തന്നെ മറ്റൊരു റെക്കോര്‍ഡും കരസ്ഥമാക്കിയിരുന്നു. 2013ല്‍ ഐപിഎല്ലിലെ ആദ്യ മല്‍സരത്തില്‍ കളിക്കുമ്പോള്‍ 41 വയസ് ആയിരുന്നു അദ്ദേഹത്തിന്റെ പ്രായം. അതായത്, ഐപിഎല്ലില്‍ അരങ്ങേറിയ ഏറ്റവും പ്രായം കൂടിയ കളിക്കാരന്‍. അന്ന് രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് താംബെ പന്തെറിഞ്ഞത്. പിന്നീട് ഐപിഎല്ലിലെ സ്ഥിരം സാന്നിധ്യമായി താംബെ മാറി. 2014ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരേ ഹാട്രിക്ക് കൊയ്ത താരം ടി10 ലീഗിലും ഹാട്രിക് നേടി റെക്കോര്‍ഡിട്ടിരുന്നു. ഐപിഎല്‍ കരിയറില്‍ ഇതുവരെ 28 വിക്കറ്റുകള്‍ താംബെ നേടിയിയിട്ടുണ്ട്.ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ ലേലത്തില്‍ 20 ലക്ഷം രൂപയ്‌ക്ക് കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിലെത്തുമ്പോള്‍ താംബെയ്‌ക്കു പ്രായം 48. ഐ.പി.എല്ലില്‍ അരങ്ങേറുന്ന പ്രായം കൂടിയ താരം, ഐ.പി.എല്ലില്‍ ഹാട്രിക്കെടുത്ത പ്രായം കൂടിയ താരം എന്നിങ്ങനെ വിവിധ റെക്കോഡുകള്‍ക്ക്‌ ഉടമയാണ്‌ താംബെ. 2013-ല്‍ രാജസ്‌ഥാന്‍ റോയല്‍സിലൂടെയായിരുന്നു ഐ.പി.എല്‍. അരങ്ങേറ്റം. അതിന്‌ മുമ്പ്‌ ഫസ്‌റ്റ്ക്ല ാസ്‌ ക്രിക്കറ്റില്‍ കളിച്ച പരിചയം പോലുമുണ്ടായിരുന്നില്ല. പിന്നീട്‌, ഗുജറാത്ത്‌ ലയണ്‍സ്‌, സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദ്‌ ടീമുകളുടെ ഭാഗമായി.

Top