യുഎന്‍എ അഴിമതി: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആംആദ്മി; ജാസ്മിന്‍ഷാ സംഘടനാ ചുമതലകള്‍ ഒഴിയണം തുഫൈല്‍ പിടി

കൊച്ചി: നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ കുറ്റമറ്റ അന്വേഷണവും അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടിയും സ്വീകരിക്കണമെന്ന് ആം ആദ്മി സംസ്ഥാന സെക്രട്ടറി തുഫൈല്‍ പിടി ആവശ്യപ്പെട്ടു. ഇന്ത്യയിലെ നഴ്സുമാര്‍ക്ക് മിനിമം വേതനവും മാന്യമായ തൊഴില്‍ സാഹചര്യവും സൃഷ്ടിക്കാന്‍ വഴിയൊരുക്കിയത് യുഎന്‍എ ഉള്‍പ്പെടെയുള്ള നഴ്സിങ് സംഘടനകളുടെ സമരവും പൊതുസമൂഹത്തിന്റെ പിന്തുണയുമാണ്.

എന്നാല്‍ ഈ പിന്തുണ പണപ്പിരിവിനുള്ള മാര്‍ഗമാക്കി നേതാക്കള്‍ മാറ്റുന്നത് ഞെട്ടലുളവാക്കുന്ന സംഭവമാണ്. ദേശിയ പ്രസിഡന്റ് ജാസ്മിന്‍ഷാക്കെതിരെ ആരോപണം ഉന്നയിക്കപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹം സംഘടനാ ചുമതലകളില്‍ നിന്ന് ഒഴിയണം. വിദേശത്തും സ്വദേശത്തുമുള്ള നഴ്സുമാര്‍ നല്‍കുന്ന ലെവി ഉള്‍പ്പെടെയുള്ള സംഭാവനകളില്‍ നിന്ന് കോടികളാണ് ദുരൂപയോഗം ചെയ്യപ്പെട്ടിരിക്കുന്നതായി ആരോപനമുയര്‍ന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണം നല്‍കുന്നതില്‍ സംഘടനാ ഭാരവാഹികള്‍ വീഴ്ച്ച വരുത്തിയെന്നതും ഗുരുതരമായ സാമ്പത്തീക കുറ്റകൃത്യമാണ്. നഴ്സുമാരുടെ സംഘടനയെ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാന്‍ ഈ പരാതികളില്‍ അന്വേഷണം നടത്താനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണം. കേരത്തിലെ വിവിധ ഭാഗങ്ങളില്‍ നടന്ന ആശുപത്രികളിലെ നഴ്സിങ് സമരം പലതും പരാജയപ്പെട്ടത് പണം വാങ്ങിയുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്ന ആരോപണവും ഈ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ അന്വേഷിക്കണം.

അഴിമതി ആരോപണങ്ങളുടെ പേരില്‍ സംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന നീക്കങ്ങളും അപലപനിയമാണ്. കേരളത്തിലെ നഴ്‌സുമാരുടെ പ്രതീക്ഷയും ആവേശവും തന്നെയാണ് നഴ്‌സിങ് സംഘടനകള്‍. സംഘടന കെട്ടുറപ്പോടെ നിലനില്‍ക്കേണ്ടത് ജനാധ്യപത്യ സ്‌നേഹികളുടെ

Top