കൊച്ചി : വൈദികന്‍ തന്റെ സ്വന്തം ജനനേന്ദ്രിയത്തിന്റെ പടം എടുത്ത് വീട്ടമ്മയായ യുവതിക്ക് വാട്‌സ് ആപ്പില്‍ അയച്ചു കൊടുത്തു.കിട്ടിയത് യുവതിയുടെ ഭര്‍ത്താവിന്റെ കയ്യിലും .വികാരിയായ വൈദുികന്‍ കാമാതുരനായപ്പോള്‍ അയച്ച തന്റെ സ്വകാര്യഭാഗത്തിന്റെ ചിത്രം കിട്ടിയത് ആ സമയം ഭാര്യയുടെ ഭര്‍ത്താവിന്റെ കൈയിലിരുന്ന മൊബൈല്‍ ഫോണിലായിരുന്നു.. കലിപ്പൂണ്ട ഭര്‍ത്താവ് പള്ളിമേടയിലെത്തി വൈദികനെ വിളിച്ചിറക്കി തെറിയഭിഷേകവും കയ്യാങ്കളിയിലും എത്തി. സംഭവം വിവാദമായതിനേത്തുടര്‍ന്ന് ഭര്‍ത്താവിന്ടെ പരാതി അധികാരികളുടെ അടുത്തേത്തി.
ജനനേന്ദ്രീയത്തിന്റെ ചിത്രം അയച്ച വൈദികനെ പരാതിയെത്തുടര്‍ന്നു വൈദികനെതിരെ സഭാധികാരികള്‍ നടപടി എടുത്തു.അദ്ദേഹത്തെ വൈദിക ചുമതലകളില്‍ നിന്നൊഴിവാക്കി. മുളന്തുരുത്തിയിലെ ദേവാലയത്തില്‍ സഹവികാരിയായി സേവനമനുഷ്ഠിക്കുന്ന ആരക്കുന്നം സ്വദേശിയാണ് സഭാവിശ്വാസിയായ യുവതിക്ക് ജനനേന്ദ്രിയത്തിന്റെ ഫോട്ടോ അയച്ചു കൊടുത്തത് .ഈ വൈദികന് യുവതിയുമായി വഴിവിട്ട ബന്ധം ഉണ്ടെന്ന സംശയത്താല്‍ ഭര്‍ത്താവ് യുവതിയുടെ ഫോണ്‍നിരീക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം സന്ധ്യാപ്രാര്‍ത്ഥനക്ക് ശേഷമായിരുന്നു തന്റെ കാമം യുവതിയായ വിശ്വാസിയെ കാണിക്കുന്നതിനുള്ള യുവ വൈദികന്റെ പരാക്രമം. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് ഇയാള്‍. സന്ദേശമെത്തുമ്പോള്‍ ഫോണ്‍ യുവതിയുടെ ഭര്‍ത്താവിന്റെ കൈവശമായിരുന്നു. ചിത്രങ്ങള്‍ കണ്ട് കലിപൂണ്ട ഭര്‍ത്താവ് രാത്രി തന്നെ പള്ളിമേടയിലെത്തി വൈദികനെ വിളിച്ചിറക്കി തെറിയഭിഷേകം നടത്തിയെന്നാണ് പുറത്തായ വിവരം.
സംഭവം കൈവിട്ടുപോകുമെന്നു കണ്ടതോടെ ഇവിടെയുണ്ടായിരുന്ന മറ്റു വൈദികര്‍ ഇടപെട്ട് രംഗം ശാന്തമാക്കിയെന്നും കുറ്റക്കാരനായ വൈദികനെതിരെ നടപടി സ്വീകരിക്കാമെന്ന മറ്റു വൈദികരുടെ ഉറപ്പിലാണ് യുവതിയുടെ ഭര്‍ത്താവ് പള്ളിമേടയില്‍ നിന്നും പിന്‍വാങ്ങിയതെന്നുമാണ് സൂചന. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് പള്ളിക്കമ്മറ്റിക്ക് തെളിവുസഹിതം പരാതി നല്‍കിയെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണവിധേയനായ സഹവികാരിയെ സഭാനേതൃത്വം ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തിയതായുമാണ് ലഭ്യമായ വിവരം.ഇയാള്‍ക്കുപകരം വടവുകോട് പള്ളിയുടെ ചുമതലയുണ്ടായിരുന്ന വൈദികനെ മുളന്തുരുത്തിയിലേക്ക് നിയമിച്ചതായും അറിയുന്നു. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ സജീവമായിരുന്ന സുമുഖനായ വൈദികന്‍ പ്രസംഗത്തിലും സഭാപരിപാലനത്തിലും ഏറെ തല്‍പ്പരനുമായിരുന്നു.
അതുകൊണ്ടുതന്നെ സഭാമേലധികാരികള്‍ക്ക് ഇയാളെക്കുറിച്ച് ഏറെ മതിപ്പും നിലനിന്നിരുന്നു.കുടുംബയോഗങ്ങളിലും മറ്റും പങ്കെടുക്കാനെത്തുന്ന അവസരത്തിലാണ് ഇദ്ദേഹം വിശ്വാസികളായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുക. ചില വീടുകളിലെത്തിയാല്‍ ഫോണുമായി അടച്ചിട്ടമുറിയില്‍ വൈദികന്‍ ഏറെ നേരം ചിലവഴിക്കാറുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. വിവാഹിതനായ വികാരിയും തന്റെ ഭാര്യയും തമ്മില്‍ കുറച്ചുകാലമായി അതിരുവിട്ട ബന്ധം തുടരുന്നതായി ഭര്‍ത്താവിന് സംശയമുണ്ടായിരുന്നു.ഇതേത്തുടര്‍ന്ന് ഇയാള്‍ ഭാര്യയുടെ ഫോണ്‍ കൈവശപ്പെടുത്തി തെളിവെടുപ്പ് സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ടായിരുന്നു. ഇതിനിടെയാണ് വൈദികന്റെ വാട്‌സാപ്പ് ദൃശ്യം ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.
അടുത്തകാലത്ത് ഏറെ കോളിളക്കം ഉണ്ടാക്കിയ സംഭവം ആയിരുന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വൈദികനെ അറസ്റ്റ് ചെയ്തത് . പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന ഇയാളെ ആലുവ പോലിസ് ആണ് അറസ്റ്റ് ചെയ്തത്.പതിനാലുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പുത്തന്‍വേലിക്കര കുരിശിങ്കല്‍ ലൂര്‍ദ്ദ്മാതാ പള്ളി വികാരി ഫാ. എഡ്‌വിന്‍ ഫിഗറസ് (41) ആണ് അറസ്റ്റിലായത്. ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പള്ളിമേടയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ അമ്മ പുത്തന്‍വേലിക്കര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
പള്ളിയില്‍ കുര്‍ബാനക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി പോയിരുന്ന പെണ്‍കുട്ടിയെ പള്ളിവികാരി അടുപ്പം നടിച്ച് മേടയിലേക്ക് വിളിച്ച് അവിടെവെച്ച് പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി.


