വൈദികരുടെ പീഡനം പുറത്തുകൊണ്ടുവന്ന പോൾ അമ്പാട്ട് അറസ്റ്റിൽ.പീഡനം നടത്തിയ വൈദികർക്ക് എതിരെ കേസ് ഇല്ല.

കണ്ണൂർ :തലശേരി അതിരൂപതയിലെ പൊട്ടൻപ്ലാവ് ഇടവകയിലെ ഫാ . ജോസഫ് പൂത്തോട്ടാൽ, ഫാ. മാത്യൂ മുല്ലപ്പള്ളി എന്നിവരുൾപ്പെട്ട ലൈംഗിക പീഡനം വാർത്ത വിവാദമായിരുന്നു. വൈദികരുടെ പീഡനത്തെ കുറിച്ചുള്ള ഓഡിയോ സമൂഹ മാധ്യമങ്ങളിലുടെ പ്രചരിച്ചതോടെ ഇവരെ കുര്‍ബാന അടക്കമുള്ള പൗരോഹിത്യ ശുശ്രൂഷകളില്‍ നിന്ന് വിലക്കികൊണ്ട് തലശേരി അതിരൂപത വിശദീരണ കുറിപ്പ് ഇറക്കിയിരുന്നു. വൈദികരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ വിശ്വാസികളോട് അതിരൂപത മാപ്പും പറഞ്ഞിരുന്നു.പോൾ അമ്പാട്ടിന്റെ ഓഡിയോ പുറത്തായതോടെ ആയിരുന്നു നടപടികൾ .ഇപ്പോളിതാ പോൾ അമ്പാട്ട് എന്ന വിശ്വാസിയേ പോലീസ് അറസ്റ്റ് ചെയ്തു എന്ന വാർത്തയാണ് പുറത്ത് വരുന്നത്.

തലശേരി അതിരൂപതയിലെ ഫാ. ജോസഫ് പൂത്തോട്ടാല്‍, ഫാ. മാത്യൂ മുല്ലപ്പള്ളി എന്നിവരുള്‍പ്പെട്ട ലൈംഗിക വിവാദത്തിൽ വൈദികരെ സഭ വൈദിക വൃത്തിയിൽ നിന്നും പുറത്താക്കിയിരുന്നു .എന്നാൽ പീഡനം നടത്തിയ വൈദികർക്ക് എതിരെ കേസ് ഇല്ല .എന്നാൽ പുരോഹിതരുടെ ലൈംഗിക പീഡനത്തിന് ഇരയായ യുവതിയുടെ പേരും വിവരങ്ങളും വ്യക്തമാകുന്ന ശബ്ദരേഖ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ പ്രദേശവാസിക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ നവമാധ്യമങ്ങളിലുടെ ഓഡിയോ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കുടിയാന്മല പോലീസ് പൊട്ടന്‍പ്ലാവ് സ്വദേശി അമ്പാട്ട് പോളിനെതിരെ കേസെടുത്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫാ. ജോസഫ് പൂത്തോട്ടാല്‍, ഫാ. മാത്യൂ മുല്ലപ്പള്ളി എന്നിവര്‍ പൊട്ടന്‍പ്ലാവ് പള്ളി വികാരിമാര്‍ ആയിരിക്കേയാണ് വിവാദ സംഭവമുണ്ടായത്. യുവതിയെ പീഡിപ്പിച്ച വൈദികരുമായി പോള്‍ അമ്പാട്ട് നടത്തിയ ടെലിഫോണ്‍ സംഭാഷണമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇവരുടെ സംഭാഷണത്തില്‍ പ്രദേശത്തെ പല സ്ത്രീകളുടെയും പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതില്‍ ഒരു യുവതിയുടെ പിതാവാണ് പരാതി നല്‍കിയത്. തന്റെ മകളുടെ പേര് അനാവശ്യമായി സംഭാഷണത്തില്‍ ഉള്‍പ്പെടുത്തി വലിച്ചിഴച്ചുവെന്നാണ് പരാതി.

അതിനിടെ, വൈദികരുടെ പീഡനത്തിന് ഇരയായി എന്ന് പറയപ്പെടുന്ന സ്ത്രീയും പരാതി നല്‍കി. കണ്ണൂര്‍ എസ്.പിക്കാണ് പരാതി നല്‍കിയത്. തന്റെ പേര് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് പരാതി നല്‍കിയിരിക്കുന്നത്. ഈ പരാതിയിലും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അതേസമയം, താന്‍ ഒരു ഓഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിട്ടില്ലെന്ന് പോള്‍ അമ്പാട്ട് ‘ പ്രതികരിച്ചു. വൈദികരുടെ വഴിവിട്ട പോക്കിന്റെ തെളിവുകള്‍ ലഭിച്ചതോടെയാണ് താന്‍ അവരോട് ഫോണില്‍ സംസാരിച്ച് അക്കാര്യം ഉറപ്പുവരുത്തിയത്. പിന്നീട് ഇക്കാര്യം ചൂണ്ടിക്കാട്ടി അതിരൂപതയ്ക്ക് പരാതി നല്‍കിയിരുന്നു. തന്റെ പരാതിയില്‍ അതിരൂപത ഒരു വൈദികനടക്കം രണ്ടുപേരെ അന്വേഷണത്തിന് നിയോഗിക്കുകയും അവര്‍ തന്റെ് പക്കല്‍ വന്ന് ഓഡിയോ റെക്കോര്‍ഡുകള്‍ തെളിവായി കൈപ്പറ്റുകയും ചെയ്തിരുന്നൂ. തെളിവായി കൈമാറിയ ശബ്ദരേഖയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവരേയും അവര്‍ക്ക് അത് കൈമാറിയവരേയും അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്ന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൈദീകർക്കെതിരെ യാതൊരു പരാതിയും അന്വേഷണവും നടത്താതെ പോലീസ് ഇതെല്ലാം പുറത്ത് കൊണ്ടുവന്ന ആൾക്കെതിരെ കേസെടുക്കുകയായിരുന്നു. സംഭവത്തിന്റെ സത്യാവസ്ഥ എന്തായാലും കേസെടുക്കാതിരിക്കാൻ ആകില്ല എന്നാണ്‌ കുടിയാന്മല പോലീസ് വ്യക്തമാക്കുന്നത്. ലോക്കൽ പോലീസിനു മേൽ വൻ സമ്മർദ്ദമാണ്‌ ഈ കാര്യത്തിൽ ഉള്ളത്പോൾ അമ്പാട്ട് വൈദീകരുമായി സംസാരിക്കുന്ന ഓഡിയോയിലാണ്‌ വൈദീകർ വിശ്വാസികളായ യുവതികളേയും മറ്റും ബലാൽസംഗം ചെയ്തതായി സമ്മതിക്കുന്നത്. കന്യാസ്ത്രീകളുമായുള്ള ബന്ധവും ഈ ഓഡിയോയിൽ ഉണ്ട്.

നിരപരാധിയായ പോൾ അമ്പാട്ടിനെ അറസ്റ്റ് ചെയ്തതിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. വൈദീകർ കുറ്റക്കാരാണ്‌ എന്ന് ലോകം മുഴുവൻ കേട്ടതാണ്‌. ഫാ മാത്യു മുല്ലപ്പള്ളി എന്ന ആൾ കരഞ്ഞു കൊണ്ടാണ്‌ ഒരു മണിക്കൂർ പോൾ അംബാട്ടുമായി കുറ്റ സമ്മതം നടത്തുന്നത്. പോൾ അമ്പാട്ടിന്റെ അടുത്ത് 2 വൈദീകരും കീഴടങ്ങാൻ കാരണം ഈ വൈദീകരുടെ മറ്റ് അവിഹിതബന്ധങ്ങളും മുമ്പ് കണ്ടുപിടിച്ച് നിർത്തിയത് ഇദ്ദേഹം ആയിരുന്നു. ആ സമയത്ത് പോൾ അമ്പാട്ടിനൊട് ഇനി പിഴച്ച് പോകില്ല എന്ന് വൈദീകർ ഉറപ്പ് നല്കിയതാണ്‌. പൊട്ടൻപ്ളാവ് ഇടവകയിൽ ഇരുന്ന വികാരി ഫാദർ ജോസഫ് പൂത്തോട്ടാൽ ഈ വീട്ടമ്മയെ സ്ഥിരമായി ചൂഷണം ചെയ്ത ആളാണ്‌. അദ്ദേഹം സ്ഥലം മാറി പോയപ്പോൾ പകരം വന്ന ഫാ മാത്യു മുല്ലപ്പള്ളിയോട് ഈ സ്ത്രീയേ കുറിച്ച് പറഞ്ഞിരുന്നു. തുടർന്ന് മുല്ലപ്പള്ളി ഈ സ്ത്രീയേ നിർബന്ധമായി ലൈംഗീക ബന്ധത്തിനു വിധേയമാക്കുകയായിരുന്നു. ഇതിനെല്ലാം പുറമേ യൂത്ത് കോൺഗ്രസ് നേതാവിന്റെ ഭാര്യയേയും മറ്റ് വീട്ടമ്മമാരെയും വൈദീകർ ചൂഷണം ചെയ്തിരുന്നു എന്നും റിപ്പോർട്ടുകളും ആരോപണങ്ങളും ഉണ്ട് .

Top