ഒരുപാട് സ്ത്രീകളെയും പ്രായപൂർത്തിയാകാത്തവരെയും വൈദികർ പീഡിപ്പിച്ചു!പാംപ്ലാനി പിതാവിനെ വിശുദ്ധനാക്കാൻ വൈദികരെ വെള്ളപൂശി തലശേരി രൂപത!.

കണ്ണൂർ :ഒരു സ്ത്രീയെ മാത്രമല്ല, ഇടവകയിലെ മറ്റു ചില സ്ത്രീകളെയും വൈദികർ വർഷങ്ങളായി പീഡിപ്പിച്ചിരുന്നു എന്നും പ്രായപൂർത്തിയാകാത്ത ചില പെൺകുട്ടികളെ വൈദികർ പീഡിപ്പിച്ചിരുന്നു മാധ്യമങ്ങൾ എഴുതി എന്നാണു വിജിലന്റ് കാത്തോലിക് എന്ന പേരിൽ തലശേരി രൂപതയുടെ എഫ് ബി പേജിൽ പ്രചാരണം .പൊട്ടൻപ്ലാവിലെ വൈദികരുടെ പീഡനത്തെ നിസ്സാരവൽക്കരിച്ചും കുമ്പസാര വിവരം അറിഞ്ഞുകൊണ്ട് സ്ത്രീയെ പീഡിപ്പിച്ചത് എന്ന വാർത്തയെ കാല്വെന്നു പറഞ്ഞും വൈദികരുടെ പീഡനം പുറത്തുപറഞ്ഞ പോൽ അമ്പാട്ടിനെ ക്രിമിനൽ ആക്കിയും സഭ പ്രതിരോധം നടത്തുമ്പോൾ ‘തുണി അഴിഞ്ഞുവീഴുകയാണ് .ഇതാണ് ,ഈ ന്യായീകരണമാണ് സഭയുടെ തകർച്ചക്ക് കാരണം .പാംപ്ലാനി പിതാവിനെ വിശുദ്ധനാക്കാൻ വൈദികരെ വെള്ളപൂശി തലശേരി രൂപത രംഗത്ത് വന്നിരിക്കുന്ന പോസ്റ്റ് വായിക്കുന്ന ആർക്കും സഭയിലെ തെറ്റും ക്രൂരതയും തുറന്നു കാട്ടുകയാണ് .

ഒരുപാട് സ്ത്രീകളെയും പ്രായപൂർത്തിയാകാത്തവരെയും വൈദികർ പീഡിപ്പിച്ചു എന്ന് എഴുതിയിരിക്കുന്നതും മറ്റു പത്രങ്ങളെ പഴിചാരി രൂപതയുടെ എഫ് ബി പേജിൽ ആണ് .കുമ്പസാര രഹസ്യം പുറത്ത് പോയി എന്നത് ചോദ്യം ചെയ്യേണ്ടതും തെളിവെടുക്കേണ്ടതും രൂപത തന്നെയാണ് .ആ രൂപത കുറ്റങ്ങളെ നിസ്സാരവൽക്കരിച്ചാണ് പോസ്റ്റുമായി വന്നു നയതീകരിക്കുന്നത്. തന്റെ പേരിൽ മറ്റാരോ ആണ് വിളിച്ചിരിക്കുന്നത് എന്ന് പറഞ്ഞു ആ സ്ത്രീ കേസ് കൊടുത്തിട്ടുണ്ട് ‘എന്ന് പറഞ്ഞതിൽ തന്നെ കുറ്റം മറക്കാനുള്ള നീക്കം മനസിലാക്കാൻ കഴിയും.Archdiocese of Thalasserry എന്ന ഫെയ്‌സ് ബുക്ക് പോസ്റ്റിലെ വിവരങ്ങൾ താഴെ !

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വൈദികർക്കെതിരെ ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽമീഡിയയും പ്രചരിച്ച മറ്റ് ആരോപണങ്ങൾ:

ഒരു സ്ത്രീയെ മാത്രമല്ല, ഇടവകയിലെ മറ്റു ചില സ്ത്രീകളെയും വൈദികർ വർഷങ്ങളായി പീഡിപ്പിച്ചിരുന്നു എന്നും പ്രായപൂർത്തിയാകാത്ത ചില പെൺകുട്ടികളെ വൈദികർ പീഡിപ്പിച്ചിരുന്നു എന്നുമുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിഷയം സോഷ്യൽമീഡിയയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടത്. ഒരു പെൺകുട്ടിയുടെയും അവളുടെ കുടുംബത്തെക്കുറിച്ചുമുള്ള വിശദശാംശങ്ങളും ചർച്ച ചെയ്യപ്പെട്ടിരുന്നു.
പൊട്ടൻപ്ലാവിലെ ആദ്യ മുൻവികാരി ഈ സ്ത്രീയുമായി ബന്ധം സ്ഥാപിക്കുന്നത് കുമ്പസാര രഹസ്യം ദുരുപയോഗിച്ചുകൊണ്ടാണ് എന്ന ആരോപണവും ചില മാധ്യമങ്ങൾ ഉയർത്തിയതിനെതുടർന്ന് കുമ്പസാരത്തെയും കൂദാശകളെയും അവഹേളിച്ചുകൊണ്ടുള്ള പ്രചാരണങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായി. ആദ്യ വൈദികനിൽനിന്ന് ഈ വിവരമറിഞ്ഞ രണ്ടാമത്തെ വികാരി ആ സ്ത്രീയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു എന്ന പ്രചാരണമായിരുന്നു മറ്റൊന്ന്. സമൂഹമാധ്യമങ്ങളിൽ ചൂടുപിടിച്ച ചർച്ചകൾക്ക് വഴിയൊരുക്കിയ ഈ ആരോപണങ്ങളിൽ ഒന്നുപോലും വാസ്തവമല്ല എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായത്. മാത്രമല്ല, ഈ വ്യാജ ആരോപണങ്ങൾ മൂലം അവഹേളിക്കപ്പെട്ട പലരും വഴിയായി പല കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

പാംപ്ലാനി പിതാവിനും, അതിരൂപതാ നേതൃത്വത്തിനും എതിരെയുള്ള ആരോപണങ്ങൾ:
വർഷങ്ങൾക്ക് മുമ്പേ ഇക്കാര്യങ്ങൾ അറിഞ്ഞിട്ടും രൂപതാനേതൃത്വം നടപടിയെടുത്തില്ല, മാസങ്ങൾക്ക് മുമ്പ് ഇതേ സ്ത്രീ ആ വൈദികനെതിരെ നേരിട്ട് പിതാവിനോട് പരാതി പറഞ്ഞിരുന്നു എങ്കിലും പിതാവ് നടപടികൾ സ്വീകരിച്ചില്ല, എന്നിവയാണ് അതിരൂപതാ നേതൃത്വത്തിനെതിരെയുള്ള പ്രധാന ആരോപണങ്ങൾ. ഈ ആരോപണങ്ങളിലും ഒരു ശതമാനം പോലും വാസ്തവമില്ല എന്ന് ഈ വിഷയം വ്യക്തമായി മനസിലാക്കിയ സകലരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു.

യാഥാർത്ഥ്യങ്ങൾ:
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കഥകളും, ആരോപണങ്ങളും ചില അർത്ഥസത്യങ്ങളെ ആധാരമാക്കിയുള്ളതും ദുഷ്ടലാക്കോടു കൂടിയതുമാണ് എന്നുള്ളത് നിസ്തർക്കമാണ്. ലഭിച്ച അവസരം മുതലെടുത്ത് കത്തോലിക്കാ സഭയെയും, തലശേരി അതിരൂപതയെയും, പാംപ്ലാനി പിതാവിനെയും ആക്രമിക്കാനുള്ള ഗൂഢ ശ്രമങ്ങളാണ് എല്ലാത്തിനും പിന്നിൽ. ഇത്തരമൊരു അവസരം ലഭിക്കാൻ കാത്തിരുന്ന ചില സഭാവിരുദ്ധ സംഘടനകളും ചില വ്യക്തികളും ആവേശത്തോടെ രംഗപ്രവേശം ചെയ്യുകയായിരുന്നു.

1. അതിരൂപതാ നേതൃത്വം തങ്ങൾക്ക് ലഭിച്ച പരാതികളുടെ മേൽ വ്യക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ്, അതായത്, 2019 ആഗസ്റ്റിൽ തന്നെ ഒരു സ്ത്രീ ഫോൺ വിളിച്ചു പറഞ്ഞ പരാതിയുടെ മേൽ അതിരൂപതയിലെ സീനിയറായ ഒരു വൈദികന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം നടത്തുകയും തിരുത്തൽ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നതായി രൂപതാവൃത്തങ്ങൾ വെളിപ്പെടുത്തുന്നു. അന്നത്തെ അന്വേഷണ സംഘം ആ നാളുകളിൽ ഇടവകയിലെത്തുകയും പോൾ അമ്പാട്ട് ഉൾപ്പെടെയുള്ള ചിലർക്കിടയിൽ രഹസ്യാന്വേഷണം നടത്തുകയും ചെയ്തിരുന്നു. അന്ന് ആർക്കും തന്നെ മറ്റുപരാതികൾ ആ വൈദികനെക്കുറിച്ച് ഉണ്ടായിരുന്നില്ല. എന്നാൽ, അത്തരമൊരു പരാതി പിതാവിനെ വിളിച്ചു പറഞ്ഞു എന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ട സ്ത്രീ, തന്റെ പേരിൽ മറ്റാരോ ആണ് പിതാവിനെ വിളിച്ചതെന്ന് പൊലീസിന് മൊഴി കൊടുത്തിട്ടുണ്ട്.

2. തനിക്ക് അടുപ്പമുള്ള ചില വ്യക്തികളെ കെണിയിൽ അകപ്പെടുത്തി പണം സമ്പാദിക്കുന്ന ശൈലി പോൾ അമ്പാട്ട് എന്ന വ്യക്തിക്ക് ഉണ്ടായിരുന്നു എന്ന് ഞങ്ങളുടെ അന്വേഷണങ്ങളിൽ വ്യക്തമായിട്ടുണ്ട്. കുറ്റാരോപിതരായ വ്യക്തികളിൽ നിന്ന് പലപ്പോഴായി അയാൾ ലക്ഷങ്ങൾ കൈപ്പറ്റിയിട്ടുള്ളതായി തെളിവുകളുണ്ട്. പ്രദേശത്തെ മറ്റു ചിലരും അയാളുടെ തട്ടിപ്പിന് ഇരകളായിട്ടുള്ളതായാണ് സ്ഥിരീകരിക്കപ്പെടാത്ത വിവരം.

3. ഇപ്പോൾ പുറത്തായ ഓഡിയോ ക്ലിപ്പുകൾ പോൾ അമ്പാട്ട് എന്ന വ്യക്തിയുടെ കയ്യിൽനിന്ന് വെളിയിലെത്തിയതാണ്. വൈദികർക്ക് അത് കൈമാറിയിരുന്നു എന്ന അദ്ദേഹത്തിന്റെ ആരോപണം വാസ്തവ വിരുദ്ധമാണ്. എന്നാൽ, അയാളുടെ മനസ്സറിവോടെയാണ് ഈ ഓഡിയോ ക്ലിപ്പ് പുറത്തായതെന്ന് കരുതാനാവില്ല. ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടുക മാത്രമായിരുന്നു അയാളുടെ ലക്‌ഷ്യം എന്ന് അന്വേഷണങ്ങളിൽ വ്യക്തമാണ്.

4. പോൾ വൈദികനുമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പുകളിൽ ആ വൈദികന്റെ സാഹചര്യം മുതലെടുത്ത് കൂടുതൽ കുറ്റങ്ങൾ അദ്ദേഹത്തിൽ അടിച്ചേൽപ്പിക്കാനായി അയാൾ തന്ത്രപരമായ ശ്രമങ്ങൾ നടത്തുന്നത് വ്യക്തമാണ്. മാനസികമായി തകർന്ന അവസ്ഥയിലായിരുന്ന ആ വ്യക്തി തനിക്ക് പറ്റിപ്പോയ തെറ്റുകൾക്കൊപ്പം തന്നിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന കാര്യങ്ങളും നിഷേധിക്കാൻ തുനിയുന്നില്ല. എന്നാൽ, അത്തരത്തിൽ ഇല്ലാത്ത കാര്യങ്ങളും ചില പേരുകളും പോൾ ആ സംസാരത്തിൽ പറയുന്നത് ഈ വിഷയത്തെ പിന്നീട് കൂടുതൽ സങ്കീർണമാക്കി തീർക്കുകയായിരുന്നു. ഈ സംസാരം, അതിന്റെ പശ്ചാത്തലം, വൈദികന്റെ ഭാഗികമായ കുറ്റസമ്മതം തുടങ്ങി പല കാര്യങ്ങളിലും ഇപ്പോഴും ദുരൂഹതകൾ തുടരുകയാണ്.

5. മറ്റുചില സ്ത്രീകളുടെയും, ഒരു പെൺകുട്ടിയുടെയും പേരുകൾ തന്റെ സംസാരത്തിൽ പരാമർശിച്ച പോൾ സ്വയം അബദ്ധത്തിൽ പതിക്കുകയായിരുന്നു. തങ്ങൾക്ക് വലിയ അപമാനമുണ്ടാക്കിയതിനാൽ ചിലർ അയാൾക്കെതിരായി പരാതി കൊടുക്കുകയാണുണ്ടായത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയുടെ പേര് കുറ്റാരോപണത്തിന്റെ ഭാഗമായി പരാമർശിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തതിനാൽ കൂടുതൽ ഗുരുതരമായ ഒരു കേസ് അയാൾക്കെതിരെയുണ്ട്.

6. പോൾ അമ്പാട്ടിനെതിരെയുള്ള കേസുകളൊന്നും രൂപതാധികാരികൾ കൊടുത്തവയല്ല. എല്ലാ അന്വേഷണങ്ങളുമായും രൂപതാനേതൃത്വം ഉപാധികളില്ലാതെ സഹകരിക്കുന്നു എന്നുള്ളത് മാത്രമാണ് വാസ്തവം.

7. പോൾ അമ്പാട്ട് എന്ന വ്യക്തി ഹണി ട്രാപ്പുകൾ ഒരുക്കി പലരെയും കെണിയിൽ വീഴിച്ചിരുന്നു എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ശരിയായ ദിശയിലുള്ള പോലീസ് അന്വേഷണം ആവശ്യമാണ്. അതോടൊപ്പം, അയാളുടെ സംഘാംഗങ്ങളായി കൂടുതൽ പേർ ഉണ്ടോ എന്നുളളതും കണ്ടെത്തപ്പെടേണ്ടതുണ്ട്. തന്റെ സുഹൃത്തുക്കളായ അഞ്ചുപേരുടെ പക്കൽ ഓഡിയോ ക്ലിപ്പുകൾ സൂക്ഷിക്കാൻ ഏൽപ്പിച്ചിട്ടുണ്ട് എന്ന് പോൾ അവകാശപ്പെട്ടിരുന്നതായി വിവരമമുണ്ട്. അത് അയാളുടെ സംഘാംഗങ്ങളാകാൻ സാധ്യതയുണ്ട്.

8. ഈ വിഷയത്തെ കൂടുതൽ സങ്കീർണമാക്കി തീർത്തത് കത്തോലിക്കാ സഭയെയും, പാംപ്ലാനി പിതാവിനെയും ആക്രമിക്കാൻ ഒരവസരം കാത്തിരുന്നവർ ഈ വിഷയത്തിന്റെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞു മുതലെടുത്തതാണ്. ജസ്റ്റിസ് ഫോർ ലൂസി, എറണാകുളം സുതാര്യതാ സമിതി തുടങ്ങിയ ഗ്രൂപ്പുകളിലെ ചില വ്യക്തികൾ തങ്ങൾ ശത്രുക്കളായി കണ്ട ചിലരെ ആക്രമിക്കാൻ പൊട്ടൻപ്ലാവ് വിഷയത്തെ ആയുധമാക്കുകയും കർമ്മ ന്യൂസ് പോലെയുള്ള തരംതാഴ്ന്ന മാധ്യമങ്ങൾ കെട്ടിച്ചമച്ച കഥകൾ യാതൊരു സങ്കോചവും കൂടാതെ ഏറ്റുപിടിക്കുകയും ചെയ്തു.

9. ഒരു തെറ്റും ചെയ്യാത്ത ചില കുടുംബങ്ങളെയും, പ്രായപൂർത്തിയാകാത്ത കുട്ടികളെയുംപോലും ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുക വഴിയായി പോൾ അമ്പാട്ടും കൂട്ടാളികളും, ചില ഓൺലൈൻ മാധ്യമങ്ങളും മാപ്പർഹിക്കാത്ത കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നത്. ആ കുടുംബങ്ങൾക്കും ചില വ്യക്തികൾക്കും വലിയ അപമാനം വരുത്തി വയ്ക്കുകയും ഒരു പെൺകുട്ടിയുടെ ഭാവിയെപോലും ബാധിക്കുന്ന രീതിയിൽ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തിരിക്കുന്നു. അതിരൂപതയ്ക്കും, പിതാവിനും എതിരെ ചിലർ ആരോപിച്ചതിനേക്കാൾ വളരെ ഗുരുതരമായ കുറ്റകൃത്യമാണ് അവർ ചെയ്തിരിക്കുന്നത്.

10. വൈദികരും സ്ത്രീയും തമ്മിലുള്ള ബന്ധം പോളിന്റെയും ചില സുഹൃത്തുക്കളുടെയും പദ്ധതികൾക്കനുസരിച്ച് സംവിധാനം ചെയ്യപ്പെട്ടതും അവർക്കിടയിലെ രഹസ്യവും ആയിരുന്നതിനാൽ അതിരൂപതാ നേതൃത്വമോ മറ്റാരെങ്കിലുമോ അറിയാതെ സമീപകാലംവരെ അവർതന്നെ സൂക്ഷിച്ചിരുന്നു. ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയെടുക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. രൂപതാ നേതൃത്വത്തിന്റെപക്കൽ മതിയായ തെളിവുകൾ ലഭിക്കുന്നതും സോഷ്യൽമീഡിയയിലൂടെ ഓഡിയോ ക്ലിപ്പുകൾ പ്രചരിച്ചപ്പോൾ മാത്രമാണ്. യഥാസമയം അധികാരികൾ വൈദികർക്കെതിരെ യുക്തമായ നടപടി സ്വീകരിച്ച് അവരെ മാറ്റി നിർത്തുകയാണ് ഉണ്ടായത്. രൂപതയും പിതാക്കന്മാരുമായി ബന്ധപ്പെട്ട മറ്റു പ്രചാരണങ്ങളെല്ലാം കെട്ടിച്ചമച്ചവയാണ്.

11. പീഡിപ്പിക്കപ്പെട്ടതായി പറയപ്പെടുന്ന സ്ത്രീ തനിക്കെതിരെ ഉയർന്നിരിക്കുന്നത് വ്യാജ ആരോപണമാണെന്ന് പ്രതികരിക്കുകയും, തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളുടെ പേരിൽ പോൾ അമ്പാട്ട് എന്ന വ്യക്തിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. 2019 ആഗസ്റ്റ് മാസത്തിൽ പാംപ്ലാനി പിതാവിനെ വിളിച്ചത് തന്റെ പേരിൽ മറ്റാരോ ആണ് എന്നും അവർ പറയുന്നു.

വാസ്തവങ്ങൾ ഇപ്രകാരമായിരിക്കെ, കഴിഞ്ഞ കുറെ ദിവസങ്ങളായി അരങ്ങേറുന്ന വിവാദങ്ങളിൽ ഭൂരിഭാഗവും ആരുടെയൊക്കെയോ സൃഷ്ടികളാണ് എന്ന് വ്യക്തമാകുന്നു. കടുത്ത ശത്രുതാ മനോഭാവത്തോടെ സഭയെ ആക്രമിക്കാൻ വെമ്പി നിൽക്കുന്ന ചിലരുടെ കൈകൾ ഇവിടെ തെളിഞ്ഞുകാണാം. ഇനിയും വാസ്തവങ്ങൾ വ്യക്തമാകാത്ത ഒരു സംഭവത്തിൽ പോലീസും അന്വേഷണ സംഘങ്ങളും നിഗമനങ്ങളിലെത്തുന്നതിന് മുമ്പേ സഭയെയും മെത്രാന്മാരെയും പ്രതിക്കൂട്ടിൽ നിർത്താൻ തിരക്കുകൂട്ടുന്നവരുടെ തനിനിറം തിരിച്ചറിയുക.

പൊട്ടൻപ്ലാവിൽ അരങ്ങേറിയ വിവാദ പരമ്പരയ്ക്ക് പിന്നിലെ വാസ്തവങ്ങൾ…
ഓൺലൈൻ മഞ്ഞപ്പത്രങ്ങളുടെ വ്യാജ പ്രചാരണങ്ങൾ തിരിച്ചറിയുക…ഒരു സ്വതന്ത്ര അന്വേഷണം…

ചിലർ പ്രചരിപ്പിച്ചതുപോലെ അതിരൂപതയ്ക്കും മെത്രാനും ലഭിച്ച പരാതികളിൽ അതിരൂപതാ നേതൃത്വം നടപടിയെടുക്കാതിരുന്നിട്ടില്ല. പോക്സോ കേസ് ഇല്ല. കുമ്പസാര രഹസ്യം ദുരുപയോഗിക്കപ്പെട്ടിട്ടില്ല. അവിടെ സംഭവിച്ചവയുടെ നിജസ്ഥിതി ഇനിയും വെളിപ്പെടേണ്ടിയിരിക്കുന്നു.പൊട്ടൻപ്ലാവ് ഇടവകയിൽ സംഭവിച്ചതും സോഷ്യൽമീഡിയ പ്രചാരണങ്ങളുടെയും ചർച്ചകളുടെയും അടിസ്ഥാനമായി മാറിയവയും:ജൂൺ 11 – 14: മുൻ വികാരിയായ വൈദികൻ പോൾ അമ്പാട്ട് എന്ന ഇടവകക്കാരനായ വ്യക്തിയോട് സംസാരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിലൂടെ വെളിയിൽ വരികയും, ഓൺലൈൻ മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്യുന്നു.ജൂൺ 14: വൈദികരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ട് എന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ട ഉടൻ തന്നെ നടപടികൾ സ്വീകരിച്ചതായി അതിരൂപതയുടെ പത്രക്കുറിപ്പ്.ജൂൺ 14: പീഡിപ്പിക്കപ്പെട്ടു എന്ന് പ്രചരിക്കപ്പെട്ട സ്ത്രീ ഏതാനും മാസങ്ങൾക്ക് മുമ്പ് അഭി. പാംപ്ലാനി പിതാവിനോട് സംസാരിച്ച ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നു.തുടർന്നുള്ള ദിവസങ്ങളിൽ പിതാവിനെയും രൂപതാ നേതൃത്വത്തെയും പ്രതിചേർത്തുള്ള പ്രചാരണങ്ങൾ, മറ്റ് ആരോപണങ്ങൾ തുടങ്ങിയവ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നു.

 

 

Top