സഭയിൽ ദുരൂഹ മരണങ്ങൾ തുടരുന്നു!.ലൈംഗീക ആസക്തിയും പീഡനകഥകളും വർദ്ധിക്കുന്നു.സഭ ചെകുത്താന്റെ നിയന്ത്രണത്തിലോ ?

കൊച്ചി:കേരളത്തിലെ കത്തോലിക്കാ സഭ ചെകുത്താന്റെ നിയന്ത്രണത്തിലായോ എന്ന് വിശ്വാസികളുടെ സംശയം ?സഭയിൽ പീഡനങ്ങളും ലൈംഗിക അതിക്രമങ്ങളും ദുരൂഹമരണങ്ങളും കൂടുകയാണ്.ബിഷപ്പുമാർ വരെ പീഡനത്തിൽ പ്രതികളാവുന്നു .കന്യാസ്ത്രീകൾ ബലാൽസംഗത്തിന് ഇരകളാവുന്നു വൈദികർ കന്യാസ്ത്രീകളെയും വിശ്വാസികളെയും ലൈംഗിക സുഖത്തിനായി ഉപയോഗിക്കുന്നു  .കന്യസ്ത്രീ വിദ്യാർത്ഥിനികൾ സാഹചര്യങ്ങളിൽ മരിക്കുന്നു
കോട്ടയത്ത് വൈദികൻ ജോർജ് പള്ളിയുടെ കിണറ്റിൽ മരിച്ചു കിടന്നത് കൊലപാതകത്തിലേക്ക് സംശയം ജനിപ്പിക്കുന്നതായി റിപ്പോർട്ട് . വൈദികന്റെ കൈയ്യിൽ പ്ളാസ്റ്റിക് കയർ ബന്ധിച്ചിരുന്നു. ഇത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിണറ്റിലേക്ക് കെട്ടി ഇറക്കിയതോ എന്ന സംശയം നാട്ടുകാർ ഉയർത്തുകയാണ്‌. കോട്ടയം അയർകുന്നത്ത് പുന്നപ്ര സെന്റ് തോമസ് പള്ളി വികാരി ഫാ. ജോർജ് എട്ടുപറയൽ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈദീകൻ അദ്ദേഹത്തിന്റെ വീടുള്ള എടത്വയിൽ സന്ദർശനം നടത്തിയിരുന്നു. പിന്നീട് ആരും ഇദ്ദേഹത്തേ കണ്ടിരുന്നില്ല. മൃതദേഹം പള്ളി കിണറ്റിൽ കണ്ടെത്തിയതാകട്ടേ തിങ്കളാഴ്ച്ച രാവിലെയും ആണ് .വികാരിയുടെ മുറിയുടെ വാതിൽ ചാരിയിട്ട നിലയിലായിരുന്നു. മൊബൈൽ ഫോൺ നിശബ്ദമാക്കി വച്ച നിലയിൽ കണ്ടെത്തിയിരുന്നു. പള്ളിയിലെ സിസിടിവി ക്യാമറകളും ഓഫ് ചെയ്ത നിലയിലാണ്.2 മാസമായി ഈ വൈദീകൻ പള്ളിയിൽ നിന്നും സ്ഥലം മാറ്റം ചോദിച്ചിരുന്നു. ജൂൺ 22നു ബിഷപ്പ് കാണാൻ അനുമതി നല്കിയിരുന്നു

കത്തോലിക്കാ സഭയിൽ ദുരൂഹ മരണങ്ങൾ കൂടുന്നു. കുറച്ചു ദിവസം മുമ്പ് ദിവ്യ ജോൺ എന്ന വിദ്യാർത്ഥിനി കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.അന്ന് ആ യുവതിയുടെ ബോഡിയിൽ ഉണ്ടായിരുന്ന വസ്ത്രം തന്നെ ദുരൂഹമാണെന്നും വാർത്തകൾ ഉണ്ടായിരുന്നു . അത് കൊലപാതകമാണെന്നു പറയപ്പെടുന്നു. ഇതിനിടയിലാണ് ഇടുക്കിയിലെ ഒരു വൈദികണ്ട ഇ അനാശാസ്യപ്രവർത്തനം .കഴിഞ്ഞ ദിവസം തലശേരിയിലെ രണ്ടു വൈദികർ ബാലസംഗക്ഐറ്റം ആരോപിക്കപ്പെട്ടതു. അതിന്റെ ഞെട്ടൽ മാറുന്നതിനു മുമ്പാണ് വികാരിയുടെ മരണം. സഭയിൽ ആദർമികപ്രവർത്തങ്ങളും ദുരൂഹ മരണങ്ങളും കൂടുകയാണ്. സഭ വീണ്ടും പ്രതിക്കൂട്ടിലാവുന്ന സാഹചര്യമാണ്.എന്തെങ്കിലും മാനസികമായ ബുദ്ധിമുട്ടുകൾ സഭയ്ക്കുള്ളിൽ പുരോഹിതന്മാർക്കും കന്യാസ്ത്രീകൾക്കും ഉണ്ടാകുന്നുമുണ്ടോ എന്നതും പരിശോധിക്കേണ്ട വിഷയമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സഭയിൽ നിന്നും മാനസിക പീഢനം അനുഭവിച്ചിരുന്നു എന്ന് ഇടവകയിലെ വിശ്വാസികൾ പറഞ്ഞു. വരുന്ന വൈദീകർ എല്ലാവരും ഈ ഇടവകയിൽ നിന്നും മാറി പോവുകയാണ്‌. ഇടവകയ്ക്ക് ഒരു മാസം ഒരു ലക്ഷം രൂപ ചിലവുണ്ട്. ഇപ്പോൾ അതൊന്നും മുന്നോട്ട് കൊണ്ടുപോകാൻ ആകുന്നില്ല. പള്ളിക്ക് ഇപ്പോൾ ആരും പിരിവു കൊടുക്കുന്നില്ല. കാരണം 100 കൊല്ലമായ ക്രൂശിത രൂപം സഭ അധികൃതർ പള്ളിയിൽ നിന്നും മാറ്റിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇടവകക്കാർ സ്വന്തം ഇടവക വിട്ട് മറ്റ് പള്ളികളിൽ പോകാൻ തുടങ്ങിയിരുന്നു. മാത്രമല്ല പള്ളിയിൽ വരുന്ന കുടുംബങ്ങൾ ആകട്ടെ പള്ളിയിലേക്ക് പിരിവു കൊടുക്കുന്നതും അവസാനിപ്പിച്ചു. ഇതോടെ കഴിഞ്ഞ ഏറെ കാലമായി ഈ പള്ളിയും അതിന്റെ ചിലവും മറ്റും ഏറെ സാമ്പത്തിക വിഷമത്തിലാണ്‌. പണം ഇല്ലാത്തതും കടക് കയറിയതും ആയ പള്ളിയിൽ ഒരു വൈദീകനും സേവനം അനുഷ്ടിക്കാൻ തയ്യാറാകുന്നില്ല. അങ്ങിനെ ഇരിക്കെയാണ്‌ അമേരിക്കയിൽ നിന്നും ഏതാനും നാൾ മുമ്പ് വന്ന ഫാ. ജോർജ് എട്ടുപറയൽ ഈ പള്ളിയിൽ ചുമത ഏല്ക്കുന്നത്

കേരളത്തിലെ പല മഠങ്ങളിലും വല്യ കിണറുകളും ജലം നിറയ്ക്കുന്ന ടാങ്കുകളും പാവങ്ങളായ കന്യാസ്ത്രീകളുടെ ജീവനെടുക്കുന്ന നിരവധി വാർത്തകൾ കേരളത്തിൽ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്, കഴിഞ്ഞ കുറെ വര്ഷങ്ങളായി സംസ്ഥാനത്തെ വിവിധ മഠങ്ങളിൽ ഇങ്ങനെയുള്ള മരണങ്ങൾ നടന്നു . ഇതെല്ലാം ആത്മഹത്യ ആയും വീണുമരിച്ചതായും തെളിവുകളില്ലാതെ എഴുതിത്തള്ളി .മഠങ്ങളിൽ ഇന്നുവരെ നടന്ന ഒരുമരണം പോലും ചുരുളുകൾ ൾ അഴിഞ്ഞു കൃത്യമായ ഒരു നിഗമനത്തിൽ എത്തി ചേർന്നിട്ടില്ല. ഇതുവരെ മഠങ്ങളിൽ പൊലിഞ്ഞു എല്ലാ കന്യാസ്ത്രീകളും കിണറ്റിലോ ജലസംഭരണികളിലോ വീണു മരിച്ചതാനു ഇത് ഇവയൊക്കെ കൊലപാതകങ്ങൾ ആണ് എന്ന സംശയത്തിന് ആക്കം കൂട്ടുകയാണ്.

കന്യാസ്ത്രീ മഠത്തിന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കാതെ സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ മൃതദേഹം എത്തിച്ചതും സംഭവം സംബന്ധിച്ച്‌ പൊലീസില്‍ വിവരമറിയിക്കാനെടുത്ത കാലതാമസവുമാണ് കന്യാസ്ത്രീ വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന സംശയങ്ങള്‍ ബലപ്പെടാന്‍ കാരണമാകുന്നത്.

മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള പാലിയേക്കര ബസീലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലൈ അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥിനിയും സി ആര്‍ പി എഫ് ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥനും ചുങ്കപ്പാറ തടത്തേ മലയില്‍ പള്ളിക്കപ്പറമ്പിൽ വീട്ടില്‍ ജോണ്‍ ഫിലിപ്പോസ് – കൊച്ചുമോള്‍ ദമ്ബതികളുടെ മകള്‍ ദിവ്യ പി ജോണ്‍ (21) നെ മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് അവ്യക്തതകള്‍ നിലനില്‍ക്കുന്നത്.രാവിലെ 11.15 ഓടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് ചാടിയെന്ന് മൊഴിയുണ്ടായിരുന്നു . മദര്‍ സുപ്പീരിയര്‍ പൊലീസില്‍ അറിയിച്ചത് 11.45 ഓടെ എന്നതിൽ ദുരൂഹത . ഫയര്‍ ഫോഴ്‌സ് എത്തുന്നതിനുമുമ്പേ ആംബുലന്‍സ് മഠത്തിലെത്തുകയും മഠത്തിന് ഒരുകിലോമീറ്റര്‍ അകലെയുള്ള സര്‍ക്കാര്‍ ആശുപത്രി ഒഴിവാക്കി സഭയുടെ ഉടമസ്ഥതയിലുള്ള പുഷ്പഗിരിയില്‍ പുറത്തെടുത്ത കന്യാസ്തട്രീയുടെ ബോഡി എത്തിച്ചു തിരുവല്ല കന്യാസ്ത്രീ മഠത്തിലെ സന്യാസ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ദുരൂഹതയായി തുടരുന്നു .

തലശേരി അതിരൂപതയിലെ ഫാ. ജോസഫ് പൂത്തോട്ടാല്‍, ഫാ. മാത്യൂ മുല്ലപ്പള്ളി എന്നിവരുള്‍പ്പെട്ട ലൈംഗിക വിവാദത്തിൽ വൈദികരെ സഭ വൈദിക വൃത്തിയിൽ നിന്നും പുറത്താക്കിയിരുന്നു .എന്നാൽ പീഡനം നടത്തിയ വൈദികർക്ക് എതിരെ കേസ് ഇല്ല .എന്നാൽ പുരോഹിതരുടെ ലൈംഗിക പീഡനത്തിന് ഇരയായ യുവതിയുടെ പേരും വിവരങ്ങളും വ്യക്തമാകുന്ന ശബ്ദരേഖ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ പ്രദേശവാസിക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ നവമാധ്യമങ്ങളിലുടെ ഓഡിയോ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കുടിയാന്മല പോലീസ് പൊട്ടന്‍പ്ലാവ് സ്വദേശി അമ്പാട്ട് പോളിനെതിരെ കേസെടുത്തിരിക്കുന്നത്.വൈദികരുടെ പീഡനത്തെ കുറിച്ചുള്ള ഓഡിയോ സമൂഹ മാധ്യമങ്ങളിലുടെ പ്രചരിച്ചതോടെ ഇവരെ കുര്‍ബാന അടക്കമുള്ള പൗരോഹിത്യ ശുശ്രൂഷകളില്‍ നിന്ന് വിലക്കികൊണ്ട് തലശേരി അതിരൂപത വിശദീരണ കുറിപ്പ് ഇറക്കിയിരുന്നു. വൈദികരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ വിശ്വാസികളോട് അതിരൂപത മാപ്പും പറഞ്ഞിരുന്നു.

Top