പോപ്പ് ഗായകന്‍ പ്രിന്‍സ് എയ്ഡ്‌സ് ബാധിച്ചാണ് മരിച്ചതെന്ന് സൂചന; റിപ്പോര്‍ട്ട് കേട്ട് ഞെട്ടി സ്ത്രീകള്‍

PRINCE-MUSIC

പോപ്പ് ഗായകന്‍ പ്രിന്‍സിന്റെ മരണം സംബന്ധിച്ച ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രിന്‍സ് എയ്ഡ്‌സ് ബാധിതനായിരുന്നുവെന്നാണ് പറയുന്നത്. എയ്ഡ്‌സാണ് മരണത്തിനിടയാക്കിയതെന്നും സൂചനയുണ്ട്. 90കളുടെ തുടക്കത്തില്‍ തന്നെ രോഗബാധിതനായിരുന്നു പ്രിന്‍സ്. എന്നിട്ടും ചികിത്സയ്ക്ക് പ്രിന്‍സ് തയ്യാറായിരുന്നില്ലത്രേ.

വളരെ അരാജകത്വം നിറഞ്ഞ ഒരു ലൈംഗിക ജീവിതമായിരുന്നു പ്രിന്‍സ് നയിച്ചിരുന്നത്. പ്രാര്‍ത്ഥനയിലൂടെ ദൈവം തന്റെ അസുഖം ഭേദമാക്കുമെന്നായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നതെന്നും സൂചനയുണ്ട്. പ്രിന്‍സിന്റെ രോഗവിവരത്തെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടില്‍ നിരവധി സ്ത്രീകള്‍ ഞെട്ടിയിരിക്കുകയാണ്. മരിക്കുന്നതിന് ആറ് മാസം മുമ്പ് മാത്രമായിരുന്നു അദ്ദേഹം ചികിത്സയ്ക്ക് വിധേയനായിരുന്ന തെന്നും അജ്ഞാതമായ ഉറവിടം വെളിപ്പെടുത്തുന്നു. മരണത്തോടടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശരീരഭാരം വളരെ കുറഞ്ഞിരുന്നുവെന്നും അദ്ദേഹം പലപ്പോഴും മരിക്കാന്‍ തയ്യാറായിരുന്നുവെന്നും പ്രസ്തുത ഉറവിടത്തിന്റെ അടിസ്ഥാനത്തില്‍ നാഷണല്‍ എന്‍ക്വയറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രോഗത്തെ തുടര്‍ന്ന് പ്രിന്‍സിന്റെ ബ്ലഡ് കൗണ്ടും ശരീര ഊഷ്മാവും അസാധാരണമായ തോതില്‍ കുറഞ്ഞിരുന്നുവെന്നും വെളിപ്പെടുത്തലുണ്ടായിട്ടുണ്ട്. കടുത്ത രീതിയില്‍ അയണിന്റെ കുറവ് അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നു വെന്നും മരണത്തോടടുത്തപ്പോള്‍ വളരെ അപൂര്‍വമായെ ഭക്ഷണം കഴിച്ചിരുന്നുള്ളുവെന്നും സൂചനയുണ്ട്. വളരെക്കാലം പെയിന്‍കില്ലറുകള്‍ കഴിച്ച് കൊണ്ടാണ് പ്രിന്‍സ് ജീവിച്ചിരുന്നത്. മരണശേഷം അദ്ദേഹത്തിന്റെ പക്കല്‍ നിന്നും ധാരാളം പെയിന്‍കില്ലറുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. തന്റെ 57ാമത്തെ വയസില്‍ മിന്നെപോളിസ് സബര്‍ബനിലെ വീട്ടിലാണ് പ്രിന്‍സ് മരിച്ചത്. പേര് വെളിപ്പെടുത്താത്ത ലോ എന്‍ഫോഴ്‌സ്‌മെന്റ് ഉറവിടങ്ങളാണ് ഇത്രയും കാര്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘവുമായി അടുത്ത് ബന്ധമുള്ള ഉറവിടങ്ങളാണിവ. 1990കളില്‍ തന്നെ പ്രിന്‍സിന് എച്ച്‌ഐവി ബാധിച്ചിരുന്നുവെങ്കിലും അത് കഴിഞ്ഞ വര്‍ഷം അവസാനമാണ് എയ്ഡ്‌സായി മാറിയതെന്നും വെളിപ്പെടുത്തലുണ്ട്. കടുത്ത വേദനയെ അതിജീവിക്കാന്‍ അദ്ദേഹം ഓപിയാറ്റ് മെഡിക്കേഷന്‍ പെര്‍കോയ്റ്റ് ഉപയോഗിച്ചിരുന്നു. എയ്ഡ്‌സ് കാരണമുണ്ടാകുന്ന ഇന്‍ഫെക്ഷനായ ഇന്‍ഫ്‌ലുവന്‍സ് പ്രതിരോധ സംവിധാനങ്ങളെ ബാധിച്ചാണ് അദ്ദേഹം മരിച്ചത്. മിന്നെപോളിസിലെ ചാന്‍ഹാസെനിലെ പെയ്‌സ്ലെ പാര്‍ക്ക് മാന്‍ഷനില്‍ മരിച്ച നിലയില്‍ കാണപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തെ ഫാര്‍മസിയില്‍ മരുന്ന് വാങ്ങുന്ന പ്രിന്‍സിനെ കണ്ടിരുന്നു. ഇവിടുത്തെ ഒരു ജീവനക്കാരന്‍ ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തുകയും ചെയ്തിരുന്നു.

പര്‍കോസെറ്റിന്റെ ഓവര്‍ ഡോസ് കഴിച്ചാണ് പ്രിന്‍സ് മരിച്ചതെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടില്ല. ആത്മഹത്യയുടെ സൂചനകളൊന്നുമില്ലെന്നാണ് ഓഫീസര്‍മാര്‍ പറയുന്നത്. ഗായകന് എന്തെങ്കിലും തരത്തിലുള്ള അഡിക്ഷന്‍ ഉണ്ടെന്ന കാര്യം അദ്ദേഹത്തിന്റെ അഭിഭാഷകനും അദ്ദേഹത്തിന്റെ മാനേജരുമായിരുന്ന ലോന്‍ഡല്‍ മാക് മില്ലന്‍ നിഷേധിച്ചിട്ടുണ്ട്. വളരെ ആരോഗ്യകരമായ ജീവിതശൈലിക്കുടമയായിരുന്നു അദ്ദേഹമെന്ന് മാക് മില്ലന്‍ പറയുന്നു. മറ്റ് അനന്തരാവകാശികള്‍ ഇല്ലാത്തതിനാല്‍ പ്രിന്‍സിന്റെ സ്വത്തുക്കള്‍ക്ക് അവകാശി ഏക സഹോദരിയായ ടൈക നെല്‍സനാണെന്ന് കഴിഞ്ഞയാഴ്ച കോടതി വിധിയുണ്ടായിരുന്നു.

Top