ന്യുഡൽഹി:പാർട്ടി നേതൃത്വം മാറണം എന്നാവശ്യപ്പെട്ടു കത്തയച്ച നേതാക്കള്‍ ഒരു ഗ്രൂപ്പായി കോണ്‍ഗ്രസില്‍ നിന്ന് പുറത്തു പോയി പുതിയ പാര്‍ട്ടി രൂപീകരിക്കുമോ എന്നാണു രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത് .എന്നാൽ കോൺഗ്രസ് മാറ്റം വരുത്താൻ തയ്യാറല്ല പകരം ചോദ്യം ചെയ്തവരെ ഒതുക്കുക എന്ന തന്ത്രത്തിൽ ആണ് സോണിയ കാമ്പ് .ഇത് പാർട്ടിയിൽ ഒരു പിളർപ്പിലേക്ക് നയിക്കും എന്നാണു ചിലരെങ്കിലും ചിന്തിക്കുന്നത് .എന്നാൽ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും മറുചേരിയിലെ പ്രമുഖ നേതാക്കളെല്ലാം കോണ്‍ഗ്രസ് ആശയത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണ്. പാര്‍ട്ടിക്ക് പുറത്തു പോവുക എന്നത് സംബന്ധിച്ച് ഇവരുടെ ഭാഗത്ത് നിന്ന് ഒരു സൂചനയും തരുന്നില്ല.
അതേമയം കോണ്‍ഗ്രസ് പ്രതിപക്ഷമെന്ന നിലയില്‍ ശക്തി ചോര്‍ന്ന് കൊണ്ടിരിക്കുകയാണെന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ പറയുന്നു . മുഴുവന്‍ സമയ അധ്യക്ഷന്‍ ഇല്ലാത്തത് വലിയ രീതിയില്‍ കോണ്‍ഗ്രസിനെ ബാധിക്കുന്നുണ്ടെന്നും ചവാന്‍ പറഞ്ഞു. അതേസമയം സീനിയര്‍ നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചത് വലിയ വിവാദമായി പാര്‍ട്ടിക്കുള്ളില്‍ മാറിയിരിക്കുകയാണ്. അതിനിടെയാണ് ചവാന്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പല വിഷയങ്ങളും കോണ്‍ഗ്രസ് ഉയര്‍ത്തി കാണിക്കണമെങ്കില്‍ അധ്യക്ഷന്‍ അത്യാവശ്യമാണെന്നും ചവാന്‍ പറഞ്ഞു.
സോണിയക്ക് കത്തയച്ചവരുടെ കൂട്ടത്തില്‍ ചവാനുമുണ്ടായിരുന്നു. കത്തയക്കാന്‍ മുന്നോട്ടുവന്നതിന് കാരണമുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി താളം കണ്ടെത്താന്‍ കഷ്ടപ്പെടുകയാണ്. രാഹുല്‍ ഗാന്ധി രാജിവെച്ചതോടെ പാര്‍ട്ടി വലിയ പ്രതിസന്ധിയിലാണെന്നും ചവാന്‍ പറഞ്ഞു. ഒരുവര്‍ഷമായി നേതൃത്വ പ്രതിസന്ധി കോണ്‍ഗ്രസിലുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് എവിടെയാണ് പിഴച്ചതെന്ന് പരിശോധിക്കാന്‍ പോലും അധ്യക്ഷനില്ലാത്തത് സാധിച്ചിട്ടില്ല. സോണിയാ ഗാന്ധിക്ക് എല്ലാ സമയത്തും മുന്‍നിരയില്‍ നില്‍ക്കാന്‍ സാധിക്കില്ല. അവരുടെ ആരോഗ്യ നില മോശമാണെന്നും ചവാന്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ സമീപകാലത്തെ വീഴ്ച്ചകള്‍ നേതൃത്വത്തിലെ പ്രതിസന്ധികള്‍ കാരണമാണ് സംഭവിച്ചത്. കര്‍ണാടകത്തിലും മധ്യപ്രദേശിലും സര്‍ക്കാര്‍ വീണത് ഇത്തരം ആശയക്കുഴപ്പങ്ങള്‍ കാരണമാണ്. ഞങ്ങള്‍ കുറച്ചുകാലമായി മുഴുവന്‍ സമയ അധ്യക്ഷനെ വേണമെന്ന കാര്യത്തില്‍ ചിന്തിച്ച് കൊണ്ടിരിക്കുകയായിരുന്നു.
നേതൃത്വ പ്രതിസന്ധിയെ കുറിച്ച് സോണിയയുമായി നേരിട്ട് കണ്ട് ഇക്കാര്യം സംസാരിക്കാനായിരുന്നു സീനിയര്‍ നേതാക്കള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൂടിക്കാഴ്ച്ചയ്ക്ക് സോണിയ സമയം അനുവദിച്ചില്ല. അതുകൊണ്ട് കത്തെഴുതാന്‍ നിര്‍ബന്ധിതരായെന്നും ചവാന്‍ പറഞ്ഞു. ഗാന്ധി കുടുംബത്തെ ഒഴിവാക്കണമെന്ന ഒരു നിര്‍ദേശവും ആ കത്തില്‍ ഇല്ല. ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാള്‍ അധ്യക്ഷനാവണമെന്ന് പോലും കത്തില്‍ പറയുന്നില്ല. രാഹുല്‍ ഗാന്ധിക്ക് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെങ്കില്‍ അതാണ് ഏറ്റവും നല്ലത്. എന്നാല്‍ തിരിച്ചുവരാന്‍ അദ്ദേഹം താല്‍പര്യപ്പെടുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം സോണിയക്ക് കൂടുതല്‍ സമയം പാര്‍ട്ടിക്ക് വേണ്ടി ചെലവിടാനാവില്ല. വര്‍ക്കിംഗ് പാര്‍ലമെന്ററി ബോര്‍ഡ് വേണമെന്ന് അതുകൊണ്ടാണ് ആവശ്യപ്പെട്ടത്. അതിലൊരു തെറ്റുമില്ല. കത്തെഴുതിയ നാല് നേതാക്കള്‍ മാത്രമാണ് വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് വിളിച്ചത്.
കത്തിനെ കുറിച്ച് ചര്‍ച്ചയും നടന്നില്ലെന്ന് ചവാന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ സോണിയ ഈ കത്ത് ചര്‍ച്ച ചെയ്യുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതുണ്ടായില്ല. എന്നാല്‍ ആരോപണങ്ങളാണ് ഞങ്ങള്‍ നേരിട്ടത്. ആരോപണങ്ങള്‍ ഉന്നയിച്ചവരില്‍ ഭൂരിഭാഗവും കത്ത് വായിക്കാത്തവരാണ്. അതേസമയം കാര്യമായിട്ടുള്ള മാറ്റങ്ങളൊന്നും കോണ്‍ഗ്രസില്‍ വന്നിട്ടില്ല. രാഹുല്‍ ഗാന്ധിയോട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ ഒരിക്കല്‍ കൂടി താന്‍ പറയും. രാഹുല്‍ മനസ്സ് മാറ്റിയില്ലെങ്കില്‍ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടത് പാര്‍ട്ടിയുടെ ആവശ്യമാണെന്നും പൃഥ്വിരാജ് ചവാന്‍ പറഞ്ഞു.Congress losing edge as Opposition without full-time leader says Prithviraj Chavan