കൊറോണയെ നേരിടാൻ കോണ്‍ഗ്രസ് കണ്‍ട്രോള്‍റൂം തുറക്കുന്നു.സോണിയയുടെ പ്രത്യേക നിര്‍ദേശം നേതാക്കൾക്കും പിസിസികൾക്കും

ന്യുഡൽഹി : കൊറോണ വ്യാപനം തടയാന്‍ എല്ലാ സംസ്ഥാനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കണ്‍ട്രോള്‍ റൂം തുറക്കണമെന്ന് സോണിയ ഗാന്ധി. ഇന്ന് ചേര്‍ന്ന നേതൃ യോഗത്തിലാണ് സോണിയ നിര്‍ദേശം നല്‍കിയത്. പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ പരമാവധി വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ തയ്യാറാക്കാനും സോണിയ നിര്‍ദേശിച്ചു.കേന്ദ്രസര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ വിപരീത ഫലം ചെയ്തുവെന്ന് കോണ്‍ഗ്രസിന് അഭിപ്രായമുണ്ട്.

കുടിയേറ്റ തൊഴിലാളികളെ കൈകാര്യം ചെയ്യുന്നതിനും വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് സ്വന്തമായ പ്രവര്‍ത്തനങ്ങലുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. ഇതിന് വേണ്ടി പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്തുടനീളം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ദേശീയ തലത്തില്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് പ്രസിഡന്റ് സോണിയ ഗാന്ധി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി സംസ്ഥാന നേതാക്കളുമായി സോണിയ ഗാന്ധി സംസാരിച്ചു. സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ സോണിയ നിയമിച്ചിട്ടുണ്ട്.

ജനറല്‍ സെക്രട്ടറിമാര്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ളവര്‍, പിസിസി അധ്യക്ഷന്‍മാര്‍, നിയമസഭാ കക്ഷി നേതാക്കള്‍, ഘടകകക്ഷി നേതാക്കള്‍ എന്നിവരുമായി സോണിയ ഗാന്ധി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചര്‍ച്ച നടത്തിയത്. എല്ലാ സംസ്ഥാനങ്ങളും പരമാവധി വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട സോണിയ ഗാന്ധി, എല്ലാ കമ്മിറ്റികളിലെയും നേതാക്കളെ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനും നിര്‍ദേശിച്ചു.

ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കേണ്ടത്. ദരിദ്രരായ ജനങ്ങളെ സഹായിക്കാന്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യണം. സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ ശ്രദ്ധയില്‍പ്പെടുത്തണം. ആശുപത്രികളില്‍ ഭക്ഷണവിതരണം നടത്തണമെന്നും സോണിയ ഗാന്ധി നിര്‍ദേശിച്ചു.

പ്രത്യേക ടാസ്‌ക് ഫോഴ്‌സ് കോണ്‍ഗ്രസ് രൂപീകരിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടുന്നതാണ് ടാസ്‌ക് ഫോഴ്‌സ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൊറോണ വൈറസിനെ നേരിടുന്നതിനുള്ള പദ്ധതി ഇവരാണ് ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്യുക.പി ചിദംബരം, ജയറാം രമേശ്, എം വീരപ്പ മൊയ്‌ലി, തമ്രദ്വാജ് സാഹു എന്നിവരാണ് ടാസ്‌ക് ഫോഴ്‌സിലുള്ളത്.

Top