പൃഥ്വിരാജ് ചിത്രം ടിയാന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

പൃഥ്വിരാജ്,ഇന്ദ്രജിത് എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രം ടിയാന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി.അസ്സൻ മുഹമ്മദ് എന്ന പൃഥ്വിരാജ് കഥപാത്രത്തെയാണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്.

ആക്ഷനും കട്ടിനുമപ്പുറം, ആര്‍ക് ലൈറ്റുകളില്‍ നിന്നും സെറ്റുകളില്‍ നിന്നും അകലെ അസ്ലന്റെ ഓരോ ഭാവപ്രകടനവും ഓരോ വാക്കുകളും തന്നില്‍ നില്‍ക്കുന്നുവെന്ന് പോസ്റ്ററിനൊപ്പമുള്ള കുറിപ്പില്‍ പൃഥ്വി പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘അസ്ലന്‍ ഇപ്പോഴും ഉള്ളില്‍ത്തന്നെ നില്‍ക്കുന്നു. ടിയാന്‍ കാണുന്ന നിങ്ങള്‍ക്ക് അത് തന്റെ മറ്റൊരു കഥാപാത്രം മാത്രമായിരിക്കാം. പക്ഷേ എന്റെ സിനിമാജീവിതത്തില്‍ എന്നും വായിക്കപ്പെടാവുന്ന ഒരധ്യായമായിരിക്കും അസ്ലന്‍. അളളാഹുവിന്റെ മുന്നില്‍ മാത്രം…കുനിയുന്ന തല. മനുഷ്യന്റെ ശരവര്‍ഷത്തിലും…വെട്ടാത്ത ഇമ. അസ്ലന്‍. അസ്ലന്‍ മുഹമ്മദ്.’- പൃഥ്വി എഴുതുന്നു

നേരത്തെ ഇന്ദ്രജിത്ത്, മുരളീ ഗോപി എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മുരളീ ഗോപി തിരക്കഥയെഴുതി ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈദ് റിലീസായി തീയറ്ററുകളിലെത്തും.

Top