തിരുവനന്തപുരം: സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്‍റെ ഭാഗമാണെന്നും സ്വകാര്യത ഒരു പൗരന്‍റെ മൗലിക അവകാശം തന്നെയാനിന്നും സുപ്രീംകോടതിയുടെ ചരിത്രവിധിയെ കേരളം വെല്ലുവിളിക്കുന്നതായി ആരോപണം .ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഒമ്പതംഗ ഭരണഘടന ബെഞ്ച് ഏകകണ്ഠേന വിധി പറഞ്ഞ നിയമത്തെ കാറ്റിൽ പറത്തി വ്യക്തികളുടെ ഫോൺ ചോർത്തുവാൻ അനുമതി കൊടുത്തതായി വാർത്ത .വ്യക്തികളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആക്ഷേപം ശക്തമായിരിക്കെയും സുപ്രീം കോടതി വിധിച്ചു വന്നിട്ടും നാലു റെയ്ഞ്ച് ഐ.ജിമാര്‍ക്കുകൂടി ഫോണ്‍ ചോര്‍ത്തുന്നതിനുള്ള സാങ്കേതിക സംവിധാനം അനുവദിച്ചു. ഐ.ജിമാരുടെ കമ്പ്യൂട്ടറുകളില്‍ ഡിജിറ്റല്‍ വോയിസ് ലോഗര്‍ എന്ന സംവിധാനം ഘടിപ്പിച്ചതായാണ് ഉന്നതകേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
എന്നാല്‍, ഈ ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന നിലപാടാണ് ആഭ്യന്തരവകുപ്പിന്റേത്. സ്വകാര്യത വ്യക്തികളുടെ അവകാശമായി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ച സാഹചര്യത്തില്‍ ഫോണ്‍, ഇ-മെയില്‍ തുടങ്ങിയവ നിരീക്ഷിക്കാനോ ചോര്‍ത്താനോ പാടില്ലെന്ന് ആഭ്യന്തരവകുപ്പ് കര്‍ശനമായി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അതിനിടെ, സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനത്തിന് സുപ്രീംകോടതി വിധി ബാധകമാണോയെന്ന കാര്യവും ആഭ്യന്തരവകുപ്പ് പരിശോധിക്കുന്നുണ്ട്.
മുഖ്യമന്ത്രി ഉള്‍പ്പെടെ ഇരുപതിലധികം പേരുടെ ഫോണുകള്‍ ചോര്‍ത്തുന്നതായി പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചിരുന്നു. ഈ ആക്ഷേപം ശരിയല്ലെന്ന് ഡി.ജി.പി. വ്യക്തമാക്കിയതോടെ വിവാദം കെട്ടടങ്ങിയിരുന്നു. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണുകള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത നിയമസഭയ്ക്കകത്തും പുറത്തും വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.നേരത്തേ പോലീസ് ഇന്റലിജന്‍സ് ആസ്ഥാനത്ത് മാത്രമുണ്ടായിരുന്ന ഈ സംവിധാനം, തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനത്തെ നിരീക്ഷിക്കുന്നതിനുവേണ്ടിയാണ് ഐ.ജിമാര്‍ക്കുകൂടി ഏര്‍പ്പാടാക്കിയത്. ഒരേ സമയം 16 ഫോണുകള്‍ വരെ ഇവര്‍ക്ക് ചോര്‍ത്താനാകും. സര്‍വീസ് പ്രവൈഡര്‍മാരുടെ അനുമതിയില്ലാതെയും ഐ.ജിമാര്‍ക്ക് ഫോണ്‍ ചോര്‍ത്താനാകുമെന്ന സൂചന ആശങ്കപരത്തിയിട്ടുണ്ട്.
ഇതിനിടെ, ഉന്നത രാഷ്ട്രീയനേതാക്കള്‍, മുതിര്‍ന്ന ചില പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഫോണ്‍ അനധികൃതമായി ചോര്‍ത്തിയെന്ന സൂചനയെത്തുടര്‍ന്നു തലസ്ഥാനത്തെ ഒരു ഡിവൈ.എസ്.പിയെ സ്ഥലംമാറ്റിയാതായി മംഗളം റിപ്പോർട്ട് ചെയ്യുന്നു . 10 വര്‍ഷമായി പോലീസ് സേനയിലെ ഒരു സുപ്രധാന തസ്തികയില്‍ അടയിരുന്ന ഡിവൈഎസ്.പിക്കാണു മാറ്റം. ഇദ്ദേഹത്തെ പോലീസ് വകുപ്പിനു പുറത്തുള്ള അപ്രധാന തസ്തികയില്‍ നിയമിച്ചു.ചില പോലീസ് ഉദ്യോഗസ്ഥരുടെയും ഉന്നത നേതാക്കളുടെയും ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്നു ഡിവൈ.എസ്.പിക്കെതിരേ അന്വേഷണം നടക്കുകയായിരുന്നു. പോലീസിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് ഈ ഡിവൈ.എസ്.പി. ഫോണ്‍ ചോര്‍ത്തിയത്.