സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. യാത്രാനിരക്ക് എത്രയും വേഗം കൂട്ടണമെന്നും, മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നും ആവശ്യപ്പെട്ടാണ് ബസുടമകള്‍ സമരത്തിലേക്ക് നീങ്ങുന്നത്.
വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ആറു രൂപയാക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു. ഈ മാസം 31ന് ഉള്ളില്‍ സമരം പ്രഖ്യാപിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്കി. എല്ലാ സംഘടനകളുമായും ആലോചിക്കും. ജീവന് മരണ പോരാട്ടം ആയതിനാലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ഫെഡറേഷന് ഭാരവാഹികള്‍ വ്യക്തമാക്കി.